Latest News

അൺലോക്ക് 4: അന്തർ സംസ്ഥാന യാത്രാ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവിന് സാധ്യത

അന്തർ സംസ്ഥാന യാത്രക്കാർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകേണ്ടതില്ലെന്ന തീരുമാനവുമായി കർണാടക

Coronavirus India, കൊറോണവൈറസ്, ഇന്ത്യ, Lockdown, ലോക്ക്ഡൗണ്‍, Unlock 3.0 , അണ്‍ലോക്ക് 3.0, Guidelines; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, coronavirus, covid-19, കോവിഡ്-19,coronavirus news, india coronavirus cases, lockdown news, coronavirus today news, corona cases in india, india news, coronavirus news, covid 19 india, coronavirus live news, corona news, corona latest news, india coronavirus, coronavirus live news, coronavirus latest news in india, coronavirus live update, covid 19 tracker, india covid 19 tracker, corona cases in india, corona cases in india
ബംഗലൂരു: അൺലോക്ക് നാലിന്റെ ഭാഗമായി അന്തർ സംസ്ഥാന യാത്രയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരും. നിലവിൽ കർണാടക സർക്കാർ അന്തർ സംസ്ഥാന യാത്രക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ നിർദേശിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന യാത്രക്കാർ 14 ദിവസത്തെ നിർബന്ധിത ക്വാറന്റൈന് വിധേയരാകുകയോ സേവാ സിന്ധു പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യേണ്ടതില്ലെന്ന് അന്തർ സംസ്ഥാന യാത്രക്കാർക്കുള്ള പ്രോട്ടോക്കോൾ സംബന്ധിച്ച പുതുക്കിയ സർക്കാർ ഉത്തരവിൽ പറയുന്നു.

അൺലോക്ക് -3 നുള്ള ജൂലൈ 29 മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നതുപോലെ സംസ്ഥാനത്തിനകത്തുള്ള യാത്രകൾക്കും അന്തർ സംസ്ഥാന യാത്രകൾക്കും നിയന്ത്രണം ഇനി വേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചതിന് പിറകേയാണ് കർണാടകയുടെ നടപടി. കോവിഡ് വ്യാപനം കാരണം കർണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ അതിർത്തികൾ അടയ്ക്കുന്നുണ്ടെന്നും ഇത് രാജ്യത്തൊട്ടാകെയുള്ള വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുന്നതായും മന്ത്രാലയം അധികൃതർ പറഞ്ഞിരുന്നു.

Read More: രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കെല്ലാം ക്വാറന്റൈൻ വേണ്ട; പ്രോട്ടോക്കോളിൽ മാറ്റം

അന്തർ സംസ്ഥാനയാത്രയുമായി ബന്ധപ്പെട്ട പുതുക്കിയ നിർദേശങ്ങൾ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും കർണാടകയിലെത്തുന്ന യാത്രക്കാർക്ക് ബാധകമാവുമെന്ന് ആരോഗ്യ വിഭാഗം അഡീഷനൽ ചീഫ് സെക്രട്ടറി ജവേദ് അഖ്തർ പറഞ്ഞു.

ബിസിനസ്സ് ആവശ്യങ്ങൾക്കായി വരുന്നവർ, വിദ്യാർത്ഥികൾ, ജോലിക്കായി വരുന്ന തൊഴിലാളികൾ, ട്രാൻസിറ്റ് യാത്രക്കാർ എന്നിവരുൾപ്പെടെയുള്ളവർക്കായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാകും. അവരുടെ സന്ദർശന ഉദ്ദേശ്യമോ സംസ്ഥാനത്തെ താമസകാലമോ പരിഗണിക്കാതെയാണ് പുതിയ നിർദേശങ്ങൾ പ്രകാരമുള്ള ഇളവുകളെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സ്വയം റിപ്പോർട്ടിംഗ്, സെൽഫ് ഐസൊലേഷൻ, കോവിഡ് -19 പരിശോധന എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് യാത്രക്കാർക്കായി ബോധവൽക്കരണം നടത്താനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.

Read More: തിരുവോണത്തിനു മദ്യവിൽപ്പനയില്ല; ബിവറേജസ് അടച്ചിടും, ബാറുകളുടെ കാര്യത്തിൽ തീരുമാനം പിന്നീട്

അതേസമയം ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതിന്റെ ഭാഗമായുള്ള അൺലോക്ക് നാലിനുള്ള മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ സമാന ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഡൽഹി ദേശീയ തലസ്ഥാന മേഖലയിൽ പരിമിതമായ രീതിയിലെങ്കിലും മെട്രോ സർവീസുകൾ പുനരാരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

അൺലോക്ക് 4 മാർഗ്ഗനിർദ്ദേശങ്ങളിലെ പ്രധാന ഇളവുകളിൽ മെട്രോ സർവീസുകൾ ആരംഭിക്കാനുള്ള അനുമതി ഉൾപ്പെടുന്നു. എന്നാൽ സിനിമാ ഹാളുകളോ മൾട്ടിപ്ലക്സുകളോ തുറക്കില്ല. മതപരവും രാഷ്‌ട്രീയവും സാമൂഹികവുമായ ചടങ്ങുകളോ പരിപാടികളോ പോലുള്ള വലിയ ഒത്തുചേരലുകൾക്ക് അനുമതി തുറക്കില്ല.

സംസ്ഥാന സർക്കാരുകൾ ഇപ്പോഴും സ്കൂളുകളും കോളേജുകളും തുറക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അതിനാൽ ഈ നിയന്ത്രണങ്ങൾ തുടരാൻ സാധ്യതയുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള വിവരം.

എന്നാൽ കണ്ടെയ്നർ സോണുകളിൽ കർശന നിയന്ത്രണങ്ങൾ ശുപാർശ ചെയ്യാൻ സാധ്യതയുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka inter state travellers no more mandatory quarantine screening

Next Story
സോണിയാഗാന്ധി തുടരും; കോൺഗ്രസിൽ തൽക്കാലം നേതൃമാറ്റമില്ലwc, cwc 2020, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം, cwc meeting, cwc meeting live, cwc 2020 meeting, കോണ്‍ഗ്രസ് നേതൃത്വം 23 നേതാക്കള്‍ കത്തെഴുതി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, congress working committee meeting, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, congress working committee, cwc meeting today live, ഗാന്ധി കുടുംബം, cwc meeting today, കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി, cwc 2020 meeting live, cwc meeting 2020 today live, rahul gandhi, congress, congress leadership crisis, congress meeting today, sonia gandhi, congress meeting today live, congress meeting today
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express