ബെംഗളുരു: ഹിജാബ് വിവാദം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും മൂന്നു ദിവസത്തേക്ക് അടയ്ക്കുന്നതായി കര്‍ണാടക സര്‍ക്കാര്‍.
”സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സ്കൂള്‍, കോളജ് മാനേജ്മെന്റുകളോടും കര്‍ണാടകയിലെ ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. അടുത്ത മൂന്നു ദിവസത്തേക്ക് എല്ലാ ഹൈസ്കൂളുകളും കോളജുകളും അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ട എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,” മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
ഉഡുപ്പിയിലെ മഹാത്മാഗാന്ധി മെമ്മോറിയല്‍ കോളജില്‍ കാവി തലപ്പാവ് ധരിച്ച വിദ്യാര്‍ഥികളും ഹിജാബ് ധരിച്ച വിദ്യാർഥികളും മുഖാമുഖമെത്തിയതു സംഘർഷത്തിൽ കലാശിച്ചു.
അതിനിടെ, നിരവധി ജൂനിയര്‍ കോളജുകളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയിലെ ഇന്നത്തെ വാദം അവസാനിച്ചു. നാളെ കൂടുതല്‍ വാദം കേള്‍ക്കും.
വിഷയം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നതുവരെ ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ യൂണിഫോം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
Also: ‘കോൺഗ്രസ് അർബൻ നക്സലുകളുടെ കയ്യിൽ;’ വീണ്ടും കടന്നാക്രമിച്ച് മോദി
ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി സര്‍ക്കാര്‍ ജൂനിയര്‍ കോളേജിലെ ചില വിദ്യാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 25 അനുശാസിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് നിരോധനമെന്ന് വിദ്യാര്‍ത്ഥികളുടെ വാദം.
ഈ അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോം സംബന്ധിച്ച മാനദണ്ഡങ്ങളില്‍ തല്‍സ്ഥിതി നിലനിര്‍ത്താന്‍ കോളേജുകള്‍ക്കു നിര്‍ദേശം നല്‍കിക്കൊണ്ട് ഫെബ്രുവരി സഞ്ചിനു സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. മതം ആചരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തെ ലംഘിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് ക്ലാസ് മുറികളില്‍ ഹിജാബ് നിരോധിക്കാനുള്ള ചില കോളേജുകളുടെ നീക്കത്തെ ന്യായീകരിക്കുന്നതായിരുന്നു സര്‍ക്കുലര്‍.
വിഷയം ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കുന്നതുവരെ ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ യൂണിഫോം സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ നിയമങ്ങള്‍ പാലിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്നലെ ആവശ്യപ്പെട്ടിരുന്നു