വീരമൃത്യു വരിച്ച ജവാന്റെ വിധവയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

അവധിയിലായിരുന്ന ഗുരു ഫെബ്രുവരി 11നാണ് തിരികെ ശ്രീനഗറില്‍ എത്തിയത്

Bangalore news. ബാംഗ്ലൂർ വാർത്തകൾ, Kumaraswamy, കുമാരസ്വാമി, Kumaraswamy ram temple donation, ram temple donation, iemalayalam, ഐഇ മലയാളം

ബെംഗളൂരു: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്‍ എച്ച്.ഗുരുവിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

‘ഹൃദയഭേദകമായ സംഭവമാണിത്. ഗുരുവിന്റെ വിധവയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കും. മാണ്ഡ്യ ജില്ലയിലാണ് അദ്ദേഹത്തിന്റെ ഭാര്യയുളളത്. കുടുംബം വളരെ ദുഃഖത്തിലാണ്. ഞങ്ങളെല്ലാവരും അവര്‍ക്കൊപ്പം ഉണ്ട്. സഹായധനം നല്‍കാനുളള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്’ കുമാരസ്വാമി പറഞ്ഞു.

ഗുരുവിന്റെ കുടുംബവുമായി സംസാരിച്ചെന്നും അവരെ ആശ്വസിപ്പിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മാണ്ഡ്യ ജില്ലയിലെ ഗുഡിഗരെ ഗ്രാമത്തിലാണ് ഗുരു. ശ്രീനഗറില്‍ നിയമനം ലഭിച്ച അദ്ദേഹം 82-ാമത് സിആര്‍പിഎഫ് ബറ്റാലിയനില്‍ ആയിരുന്നു. അവധിയിലായിരുന്ന ഗുരു ഫെബ്രുവരി 11നാണ് തിരികെ ശ്രീനഗറില്‍ എത്തിയത്. നേരത്തെ ജാര്‍ഖണ്ഡിലായിരുന്നു ഗുരുവിന് നിയമനം ലഭിച്ചിരുന്നത്. പിന്നീടാണ് ശ്രീനഗറിലെത്തിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka govt to offer job to crpf troopers widow

Next Story
അനധികൃത സ്വത്ത് സമ്പാദന കേസ്: റോബര്‍ട്ട് വാദ്രയുടെ ജാമ്യം നീട്ടിRobert Vadra
The moderation of comments is automated and not cleared manually by malayalam.indianexpress.com