/indian-express-malayalam/media/media_files/uploads/2018/05/vidhan-cats.jpg)
ബെംഗളൂരു: ജെഡിഎസ് നേതാവും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ മകനുമായ എച്ച്ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു.
ദലിത് നേതാവും കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷനുമായ ജി പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
/indian-express-malayalam/media/media_files/uploads/2018/05/kumaraswamy-cats.jpg)
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും വിധാന്‍ സൗധയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമടക്കമുള്ള പ്രമുഖരും പങ്കെടുത്തു. ജെഡിഎസില്‍ നിന്നും 12 മന്ത്രിമാരും കോണ്‍ഗ്രസില്‍ നിന്നും 22 മന്ത്രിമാരും അടങ്ങുന്നതായിരിക്കും മന്ത്രിസഭയെന്ന് ഇരു പാര്‍ട്ടികളും തമ്മില്‍ ധാരണയായിരുന്നു.
Bengaluru: JD(S)'s HD Kumaraswamy with Governor Vajubhai Vala, after taking oath as Chief Minister of Karnataka at Vidhana Soudha. pic.twitter.com/JAI7DNbdfG
— ANI (@ANI) May 23, 2018
വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രതിപക്ഷ നേതാക്കളും പങ്കെടുത്ത ചടങ്ങ് സംഘപരിവാര്‍ ഇതര പാര്‍ട്ടികളുടെ ഐക്യത്തിനും വേദിയായി. എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഐ നേതാവ് ഡി രാജ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍, രാഷ്ട്രീയ ലോക്‌ദള്‍ നേതാവ് അജിത് സിങ്, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തുടങ്ങി ഒട്ടേറെ പ്രമുഖരാണ് വിധാന്‍ സൗധയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്.
Bengaluru: Rahul Gandhi and Sonia Gandhi arrive at Vidhana Soudha for HD Kumaraswamy and G.Parameshwara's swearing in as Chief Minister and Deputy Chief Minister respectively. #Karnatakapic.twitter.com/Ky6yvlaLH3
— ANI (@ANI) May 23, 2018
അതേസമയം, ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു എച്ച്ഡി ദേവഗൗഡയേയും കുമാരസ്വാമിയേയും വിളിച്ച് ആശംസകള്‍ അറിയിച്ചിട്ടുണ്ട്. തൂത്തുക്കുടിയിലെ പ്രതിഷേധത്തിനെതിരായ പൊലീസ് വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിനും ചടങ്ങില്‍ നിന്നും വിട്ടു നിന്നു. നേരത്തെ പങ്കെടുക്കുമെന്ന് സ്റ്റാലിന്‍ അറിയിച്ചിരുന്നു.
മെയ് 24ന് വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചതിന് ശേഷം മന്ത്രിമാരുടെ പേരുകള്‍ പ്രഖ്യാപിക്കും. വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ ബിജെപി നേതാവ് ബിഎസ് യെഡിയൂരപ്പ രാജിവെച്ചതിന് പിന്നാലെയാണ് കുമാരസ്വാമിയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള കടന്നുവരവ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us