ബംഗളുരു: കോവിഡ് വ്യാപനം നിയന്ത്രണമില്ലാതെ തുടരുന്ന ബംഗളുരുവില്‍ കര്‍ണാടക സര്‍ക്കാര്‍ ഒരാഴ്ച്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 14-ന് വൈകുന്നേരം എട്ട് മണി മുതല്‍ ജൂലൈ 23-ന രാവിലെ അഞ്ച് മണിവരെയാണ് ലോക്ക്ഡൗണ്‍. ബംഗളുരു അര്‍ബന്‍, റൂറല്‍ ജില്ലകളിലാണ് ലോക്ക്ഡൗണ്‍. അവശ്യ സര്‍വീസുകളേയും പരീക്ഷകളേയും ഒഴിവാക്കിയിട്ടുണ്ട്.
ആശുപത്രികളും മെഡിക്കല്‍ സ്‌റ്റോറുകളും പഴം, പച്ചക്കറി, പലചരക്കു കടകളും തുറക്കും. കൂടാതെ, മെഡിക്കല്‍, പിജി പരീക്ഷകളും മുന്‍നിശ്ചയിച്ച തിയതികളില്‍ നടക്കും. വിശദമായ ചട്ടങ്ങള്‍ തിങ്കളാഴ്ച്ച പുറത്തുവിടുമെന്നും മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു.

ബംഗളുരുവില്‍ ശനിയാഴ്ച്ച 1,533 പുതിയ കോവിഡ്-19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കേസുകള്‍ 16,862 ആയി.