Karnataka Assembly Floor Test LIVE UPDATES: ബെംഗളൂരു: കർണാടക മുഖ്യമന്ത്രിയായി മൂന്ന് ദിവസം പൂർത്തിയാക്കും മുൻപ് ബി.എസ്.യെഡിയൂരപ്പ രാജിവച്ചു. വിധാൻ സൗധയിൽ നടത്തിയ വൈകാരികമായ പ്രസംഗത്തിനൊടുവിലാണ് യെഡിയൂരപ്പ രാജിപ്രഖ്യാപനം നടത്തിയത്. ഇതോടെ കർണ്ണാടകത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കോൺഗ്രസ് ഉറപ്പിച്ചു.
വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസം ഇന്ന് രാവിലെയും ബിജെപി കേന്ദ്രങ്ങൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ന് രാവിലെ ബിജെപി നേതാക്കൾ എംഎൽഎമാരെ പണം വാഗ്ദാനം ചെയ്ത് ഒപ്പം കൂട്ടാൻ ശ്രമിക്കുന്നതിന്റെ നാല് ശബ്ദരേഖകൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
വിശ്വാസ വോട്ടെടുപ്പിൽ വിജയം കാണാനാവില്ലെന്ന് ഉറപ്പായതോടെയാണ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒഴിയാൻ യെഡിയൂരപ്പ തീരുമാനിച്ചത്. മുഖ്യമന്ത്രിയായ യെഡിയൂരപ്പയും മകൻ വിജയേന്ദ്രയും തങ്ങളുടെ എം എൽ എ മാരെ പണവും മന്ത്രിസ്ഥാനവും നൽകി സ്വാധിക്കാൻ ശ്രമിച്ചുവെന്ന് രാവിലെ കോൺഗ്രസ് ആരോപിച്ചിരുന്നു.
യെഡിയൂരപ്പ മന്ത്രിസ്ഥാന വാഗ്ദാനം ചെയ്തുവെന്നും മുഖ്യമന്ത്രിയുടെ മകൻ വിജയേന്ദ്ര കോൺഗ്രസ് എം എൽ എ മാർക്ക് മന്ത്രി പദവും പണവും വാഗ്ദാനം ചെയ്തുവെന്നാണ് കോൺഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ജനാർദൻ റെഡ്ഡി കോഴ വാഗ്ദാനം ചെയ്തുവെന്ന് കാണിച്ച് കോൺഗ്രസ് ശബ്ദരേഖയുമായി രംഗത്ത് എത്തിയിരുന്നു. മുൻ ബി ജെ പിക്കാരനായിരുന്ന നിലവിലെ കോൺഗ്രസ് എം എൽ എ യായ ബസനഗൗഡ ദഡ്ഡല്ലുമായുളള ഫോൺസംഭാഷണമാണ് ഇന്നലെ കോൺഗ്രസ് നേതാക്കൾ പുറത്തുവിട്ടത്.
വ്യാഴാഴ്ചയാണ് ബി.എസ്.യെഡിയൂരപ്പ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റത്. അധികാരമേറ്റ യെഡിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വാജുഭായി വാല 15 ദിവസത്തെ സമയവും അനുവദിച്ചിരുന്നു. എന്നാൽ സുപ്രീം കോടതി ഇത് വെട്ടിച്ചുരുക്കുകയും ഇന്നു നാല് മണിക്ക് ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.
കർണാടക നിയമസഭയിൽ ആകെ 224 സീറ്റാണുളളത്. ഇതിൽ 222 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ അംഗബലം 221 ആണ്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 111. തിരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോൺഗ്രസ് 78 ഉം, ജെഡിഎസ് 36 ഉം, കോൺഗ്രസ് സ്വതന്ത്രൻ ഒരു സീറ്റും ബിഎസ്പി ഒരു സീറ്റും കെപിജെപി ഒരു സീറ്റും നേടി. എന്നാൽ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം കിട്ടിയില്ല. ഇതോടെയാണ് കർണാടകയിൽ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്.
Karnataka Assembly Floor Test LIVE UPDATES:
7.53 pm: സത്യപ്രതിജ്ഞയ്ക്ക് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയെയും യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും ക്ഷണിക്കുമെന്ന് എച്ച് ഡി കുമാരസ്വാമി. ബിഎസ് പി നേതാവ് മായാവതിയും ആർജെഡി നേതാവ് തേജസ്വി യാദവിനും സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം.
7.48 pm: ഗവർണർ തന്നെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചെന്ന് ജനതാദൾ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. തിങ്കളാഴ്ച ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടക്കുമെന്നും 15 ദിവസത്തിനുളളിൽ ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ വാജുബായി രാഹുബായി വാല ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിൽ ഗവർണറെ കണ്ട ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
7.30 pm: ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുളള അവകാശ വാദം വീണ്ടും ഉന്നയിക്കാനായി ജനതാദൾ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി രാജ്ഭവനിലെത്തി.
6.15 pm: ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും അപഹസിക്കുന്നത് കോൺഗ്രസാണെന്നും മോദിയും ബിജെപിയും അല്ലെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെ പ്രസ്താവന.
6.10 pm: ഒരാൾ എങ്ങിനെയാണ് ജനാധിപത്യത്തെ മാനിക്കേണ്ടതെന്നാണ് യഡിയൂരപ്പ കാട്ടിത്തന്നതെന്ന് പ്രകാശ് ജാവ്ദേക്കർ. കർണ്ണാടകയിൽ ബിജെപിയെ തോൽപ്പിച്ചെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന ചിരിക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
5.59 pm: ഗവർണറെ കണ്ടി കർണ്ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജിക്കത്ത് സമർപ്പിച്ചു. ഇതോടെ മൂന്ന് ദിവസത്തെ അദ്ദേഹത്തിന്റെ കർണ്ണാടക ഭരണത്തിനും അവസാനമായി. ഇനി കോൺഗ്രസും ജെഡിഎസും നൽകിയ കത്ത് പ്രകാരം കുമാരസ്വാമിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കേണ്ടത് ഗവർണർ വാജുഭായി വാലയുടെ ചുമതല. പന്ത് ഗവർണറുടെ കോർട്ടിൽ.
5.35 pm: ബിജെപി ക്കെതിരെ ആഞ്ഞടിച്ച് ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും ബിഎസ് പി നേതാവ് മമത ബാനർജിയും. ജനാധിപത്യത്തെ തകർക്കാനുളള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടുവെന്ന് കുറിച്ച കെജ്രിവാൾ, ഇതിൽ നിന്ന് ബിജെപി നേതാക്കൾ എന്തെങ്കിലും പഠിക്കുമോയെന്നും ട്വീറ്റിൽ ചോദിച്ചു.
അതേസമയം ഇത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് മായാവതി പറഞ്ഞു. 2019 ൽ അവർ എന്താണ് നേരിടാൻ പോകുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.
5.15 pm: ദേശീയ ഗാനം ആലപിക്കുന്നതിനിടെ പ്രോ ടൈം സ്പീക്കർ കെജി ബൊപ്പയ്യയും ഇറങ്ങിപ്പോയതായി റിപ്പോർട്ട്. വീഡിയോ ദൃശ്യങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
5.10 pm: കർണ്ണാടക നിയമസഭ പിരിയുന്നതിന് മുൻപ്, ദേശീയ ഗാനത്തെ അവഹേളിച്ച് യെഡിയൂരപ്പ ഇറങ്ങിപ്പോയി. കോൺഗ്രസ്, ജെഡിഎസ് അംഗങ്ങൾ ദേശീയ ഗാനം ആലപിച്ചപ്പോൾ നിശ്ചലരായി നിൽക്കുമ്പോഴായിരുന്നു ബിജെപി നിയമസഭാംഗങ്ങൾ ഇറങ്ങിപ്പോയത്. ഇറങ്ങിപ്പോകുന്ന യെഡിയൂരപ്പയെ മറ്റ് ബിജെപി നേതാക്കൾ സഭയിലെ പൊതുജനത്തിനുളള ഇരിപ്പിടത്തിലിരുന്ന അഭിവാദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടു.
5.05 pm: “അയാളെന്താണ് പ്രധാനമന്ത്രിക്ക് എതിരായി പറയുന്നത്. ഈ ഭരണത്തിലാണ് അഴിമതി ഏറ്റവും കുറവ്. ഇതൊക്കെ കേൾക്കുന്ന ജനം അയാൾക്ക് സ്ഥിരബോധം നഷ്ടപ്പെട്ടെന്ന് പറയും,” രാഹുൽ ഗാന്ധിയ്ക്ക് എതിരെ ബിജെപി നേതാവ് ആനന്ദ് കുമാർ.
4.58 pm: “ഞാൻ ജാതി വാദിയല്ല, തൊട്ടുകൂടായ്മയിലും തീണ്ടിക്കൂടായ്മയിലും ഞാൻ വിശ്വസിക്കുന്നില്ല,” ഒരു ചോദ്യത്തിന് മറുപടിയായി രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തണമെങ്കിൽ പ്രതിപക്ഷ സഖ്യം ഉണ്ടാക്കണം. അതിനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി.
You've seen openly how the PM directly authorized purchasing of MLAs in Karnataka, so the idea that PM spreads in the country that he is fighting corruption, is a blatant lie, he is corruption: Rahul Gandhi pic.twitter.com/ydsmBGd2x6
— ANI (@ANI) May 19, 2018
4.56 pm: ബിജെപി കേവല ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കിൽ അവരെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചേനെ. എന്നാൽ ജനങ്ങൾ അവർക്ക് ഭൂരിപക്ഷം നൽകിയില്ല. അതായത് ജനവിധി ബിജെപിക്ക് എതിരായിരുന്നു. ഇതിനാലാണ് ജനതാദളിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാനും സംസ്ഥാനത്തെ ജനങ്ങളെ ദുർഭരണത്തിൽ നിന്ന് രക്ഷിക്കാനും കോൺഗ്രസ് തീരുമാനിച്ചത്.
4.55 Pm: പ്രധാനമന്ത്രിയല്ല ഇന്ത്യയിൽ വലുത്. പ്രധാനമന്ത്രി ജനങ്ങളെക്കാളും സുപ്രീം കോടതിയെക്കാളുമെല്ലാം വലുതാണെന്ന് കരുതുന്നു. ആ ധാരണ തെറ്റാണ്. ജനങ്ങൾക്ക് മേൽ യാതൊരു അധികാര സ്ഥാപനവും ഇന്ത്യയിലില്ലെന്ന് രാഹുൽ ഗാന്ധി.
4.54 pm: പ്രധാനമന്ത്രിയും അമിത് ഷായും കർണ്ണാടകത്തിൽ കോൺഗ്രസ് – ജനതാദൾ സഖ്യം അധികാരത്തിൽ വരുന്നതിനെ തകർക്കാൻ പരമാവധി ശ്രമിച്ചു. കോൺഗ്രസ്, ജെഡിഎസ് പാർട്ടികളുടെ നേതാക്കളെയും പ്രവർത്തകരെയും കർണ്ണാടകത്തിലെ ജനങ്ങളെയും അഭിനന്ദിക്കുന്നു. ജനാധിപത്യത്തെ തകർക്കാനുളള എല്ലാ പ്രലോഭനങ്ങളെയും തകർത്താണ് അവരിപ്പോൾ നിൽക്കുന്നത്. എല്ലാവരോടും നന്ദി.
4.53 pm: പ്രധാനമന്ത്രി അഴിമതിക്കെതിരാണെന്നാണ് പറയുന്നത്. എന്നാൽ കർണ്ണാടകത്തിൽ കോൺഗ്രസ്, ജനതാദൾ എംഎൽഎമാരെ വാങ്ങാൻ ബിജെപി നേതാക്കൾ പണം വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളാണ് ഇവരെല്ലാം. പിന്നെന്ത് അഴിമതി വിരുദ്ധതയാണ് പ്രധാനമന്ത്രി പറയുന്നത്?
4.52 pm: ഇന്ത്യയിൽ പണവും അധികാരവും അഴിമതിയുമൊന്നുമല്ല വലുത്. ജനങ്ങളുടെ തീരുമാനമാണ് ഏറ്റവും വലുത്. ബിജെപിയെ അധികാരത്തിലെത്തിക്കാതിരുന്ന കർണ്ണാടകത്തിലെ ജനങ്ങളോട് നന്ദി പറയുന്നു. ഈ രാജ്യത്തെ ജനങ്ങളുടെ വിധിയെ ഇല്ലാതാക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി.
4.50 pm: യെഡിയൂരപ്പ ദേശീയ ഗാനത്തെ അപമാനിച്ച് ഇറങ്ങിപ്പോകുന്നത് ശ്രദ്ധിച്ചിരുന്നുവോയെന്ന് രാഹുൽ ഗാന്ധി. ‘ഇതിനെതിരെയാണ് പോരാട്ടം. എല്ലാ സംവിധാനങ്ങളെയും സർക്കാർ സ്ഥാപനങ്ങളെയും ആർഎസ്എസും അമിത് ഷായും നരേന്ദ്ര മോദിയും ചേർന്ന് തകർക്കാൻ ശ്രമിക്കുകയാണ്.”
4.45 pm: ന്യൂഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാർത്ത സമ്മേളനം.
4.43 pm: ബെല്ലാരി സീറ്റിൽ നിന്ന് ശ്രീരാമലു രാജിവച്ചു. ഈ രാജികത്തും ഗവർണർക്ക് കൈമാറി. അതേസമയം രാജ്യത്തിന്റെ പല ഭാഗത്തും കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുകയാണ്.
Congress workers celebrate in #Dehradun after BJP’s BS Yeddyurappa stepped down as Chief Minister of #Karnataka. pic.twitter.com/wAeCX5ZeHo
— ANI (@ANI) May 19, 2018
4.40 pm: ഗവർണറുടെ ക്ഷണം ലഭിച്ചാൽ മെയ് 21 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ജനതാദൾ സെക്യുലർ നേതാവ് എച്ച് ഡി കുമാരസ്വാമി.
4.35 pm: ഗവർണറുടെ ക്ഷണം കാത്തിരിക്കുകയാണെന്ന് ജനതാദൾ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി. എല്ലാ തരത്തിലുളള പ്രലോഭനങ്ങളെയും അതിജീവിച്ച കോൺഗ്രസിന്റെയും ജനതാദൾ എസിന്റെയും ബിഎസ് പിയുടെയും ഒപ്പം സ്വതന്ത്ര എംഎൽഎയോടും നന്ദി അറിയിച്ച് ഗുലാം നബി ആസാദ്.
4.30 pm: പ്രാദേശിക സഖ്യത്തിന്റെ വിജയമെന്ന് മമത ബാനർജി. ജനാധിപത്യത്തിന്റെ വിജയമാണിത്. കോൺഗ്രസിനും ദേവഗൗഡയ്ക്കും കുമാരസ്വാമിക്കും അഭിനന്ദനങ്ങൾ എന്ന് ട്വിറ്ററിൽ സുഷമയുടെ ട്വീറ്റ്
4.20 pm: ഇത് ജനാധിപത്യ വിശ്വാസികൾക്കെല്ലാം സന്തോഷം നൽകുമെന്ന് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു.
Right now news has come that BS Yeddyurappa has resigned as Karnataka’s CM, are all of you happy? All those who believe in democracy are happy: Andhra Pradesh CM Chandrababu Naidu (File Pic) pic.twitter.com/JVFuGK7yJ1
— ANI (@ANI) May 19, 2018
4.17 pm: കോൺഗ്രസ് , ജെഡിഎസ് നേതാക്കൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ യെഡിയൂരപ്പ ഗവർണറെ കാണാൻ രാജ്ഭവനിലെത്തി.
4.10 pm: വികാര നിർഭരമായ പ്രസംഗത്തിനൊടുവിലാണ് മുഖ്യമന്ത്രി രാജി പ്രഖ്യാപനം നടത്തിയത്. ജനവിധി ബിജെപിക്കൊപ്പമായിരുന്നുവെന്നും കോൺഗ്രസിനെയും ജെഡിഎസിനെയും ജനങ്ങൾ തളളിക്കളഞ്ഞതാണെന്നും യെഡിയൂരപ്പ. എല്ലാ മണ്ഡലങ്ങളിലൂടെയും യാത്ര ചെയ്തിരുന്നുവെന്ന് പറഞ്ഞ യെഡിയൂരപ്പ കർഷകരുടെ കണ്ണീരൊപ്പനാണ് പരിശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
4.06 pm: കർണ്ണാടക നിയമസഭയിൽ മാധ്യമങ്ങളെ ഡികെ ശിവകുമാറും എച്ച് ഡി കുമാരസ്വാമിയും കൈകോർത്ത് അഭിവാദ്യം ചെയ്യുന്നു. സഭയിൽ ആഹ്ലാദം പങ്കുവച്ച് കോൺഗ്രസ് – ജെഡിഎസ് അംഗങ്ങൾ. സഖ്യം ഭരണം ഉറപ്പിച്ചു
Bengaluru: Congress’ DK Shivkumar, JD(S)’s HD Kumaraswamy & other MLAs at Vidhana Soudha after resignation of BJP’s BS Yeddyurappa as Chief Minister of Karnataka. pic.twitter.com/qdGu8zGXWK
— ANI (@ANI) May 19, 2018
4.05 pm: യെഡിയൂരപ്പയുടെ രാജിക്ക് പിന്നാലെ സഭ പിരിഞ്ഞു. ഇതോടെ ദക്ഷിണേന്ത്യയിൽ വീണ്ടും താമര വിരിയിക്കാനുളള ബിജെപി സ്വപ്നം പൊലിഞ്ഞു. ഇത് മൂന്നാം തവണയാണ് യെഡിയൂരപ്പ കാലാവധി പൂർത്തിയാക്കാനാകാതെ കർണ്ണാടക മുഖ്യമന്ത്രിസ്ഥാനം രാജിവച്ച് ഒഴിയുന്നത്.
4.00 Pm: മനസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണമെന്ന് എംഎൽഎമാരോട് യെദ്യൂരപ്പ. ലോക്സഭ തിരഞ്ഞെടുപ്പിൽ 28 ൽ 28 സീറ്റിലും വിജയിക്കുമെന്ന് യെദ്യൂരപ്പ… പ്രസംഗത്തിൽ രാജിപ്രഖ്യാപനം.
3.55 pm: ബിജെപിക്ക് 104 ന് പകരം 113 സീറ്റുകൾ ജനങ്ങൾ നൽകിയിരുന്നുവെങ്കിൽ സംസ്ഥാനത്തെ സ്വർഗമാക്കുമായിരുന്നുവെന്ന് യെദ്യൂരപ്പ. സീറ്റല്ല പ്രധാനം സർക്കാരിനെതിരായ ജനവികാരമായിരുന്നു. ഭരണം നഷ്ടപ്പെട്ടാൽ എനിക്കൊന്നും നഷ്ടമാക്കില്ല. എന്റെ ജീവിതം ജനങ്ങൾക്ക് വേണ്ടിയുളളതാണ്.
3.53 pm: യെദ്യൂരപ്പ സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.
3.50 pm: കോൺഗ്രസ് എംഎൽഎമാരായ ആനന്ദ് സിംഗും പ്രതാപ് ഗൗഡ പാട്ടീലും സത്യപ്രതിജ്ഞ ചെയ്തു.
Congress MLAs Anand Singh and Pratap Gowda Patil, who were said to be missing, take oath as an MLA in Karnataka’s Vidhana Soudha. #FloorTest to be held at 4 pm. pic.twitter.com/JCMmH4XqJk
— ANI (@ANI) May 19, 2018
3.45 pm: വിധാന് സൗധയില് സഭാനടപടികള് വീണ്ടും തുടങ്ങി. വിട്ടു നിന്ന എംഎല്എമാരും സഭയിലെത്തി.
#WATCH: Dramatic visuals of the moment when Congress MLA Pratap Gowda Patil who was said to be missing, entered Vidhana Soudha. #KarnatakaFloorTest pic.twitter.com/XINBGZvped
— ANI (@ANI) May 19, 2018
3.40 pm: ആനന്ദ് സിംഗിനെയും പ്രതാപ് ഗൗഡ പാട്ടീലിനെയും അറിയില്ലെന്ന് ബിജെപി നേതാവ് സോമശേഖര റെഡ്ഡി. ഇദ്ദേഹത്തിനെതിരെ ഓഡിയോ ടേപ്പ് കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
3.15 pm: എംഎൽഎമാർക്ക് പണം വാഗ്ദാനം ചെയ്യുന്ന ബിജെപി നേതാക്കളെ നിലയ്ക്ക് നിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധാർമ്മിക ധൈര്യം ഉണ്ടോയെന്ന് കോൺഗ്രസ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ.
2.50 pm: രാവിലെ സഭയിൽ എത്താതിരുന്ന ആനന്ദ് സിംഗും പ്രതാപ് ഗൗഡ പാട്ടീലും കോൺഗ്രസ് എംഎൽഎമാർക്കൊപ്പം സഭയിൽ
Bengaluru: Congress MLA Pratap Gowda Patil having lunch at Vidhana Soudha, Congress’s DK Suresh and Dinesh Gundu Rao present with him. pic.twitter.com/dZwx9zFhKa
— ANI (@ANI) May 19, 2018
2.33 pm: കർണ്ണാടകയിൽ ബിജെപി കുതിരക്കച്ചവടം നടത്തുന്നതിന് നാലാമത്തെ തെളിവുമായി കോൺഗ്രസ്. ശ്രീരാമലും കൈക്കൂലി വാഗ്ദാനം ചെയ്യുന്ന ഓഡിയോ ടേപ്പ് പുറത്തുവിട്ടു.
2.10 pm: ബെംഗലുരു നിയമസഭയ്ക്ക് ചുറ്റും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിശ്വാസ വോട്ടെടുപ്പ് മുന്നിൽ കണ്ടാണ് പൊലീസിന്റെ നടപടി.
2.05 pm: വിട്ടു നിന്ന എംഎല്എമാരായ ആനന്ദ് സിംഗും പ്രതാപ് പാട്ടീലും വിദാന് സൗധയിലേക്ക്.
2.00 pm: ബിഎസ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കുമെന്ന് അഭ്യൂഹം. വിശ്വാസ വോട്ടെടുപ്പില് ഭൂരിപക്ഷം തെളിയിക്കാനാകാതെ വന്നാല് യെഡിയൂരപ്പ രാജിവെച്ചേക്കുമെന്ന് അഭ്യൂഹം. 13 പേജുള്ള രാജിപ്രസംഗം തയ്യാറാക്കിയെന്നും റിപ്പോർട്ട്. ഒരു മണിക്കൂർ ദെെർഘ്യമുള്ള രാജി പ്രസംഗം നടത്തുമെന്നും അഭ്യൂഹം.
1.50 pm: കർണാടക ഗവർണറുടെ പെരുമാറ്റം ജനാധിപത്യ വിരുദ്ധമെന്ന് സിപി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ്, ജെ ഡി എസ് സഖ്യത്തിന്റെ ഭാവി കാത്തിരുന്ന് കാണാമെന്നും യെച്ചൂരി
1.45 pm: ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ പൊലീസ് പരിശോധന നടത്തുന്നു. കോൺഗ്രസ് എം എൽ എ മാരായ ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും ഈ ഹോട്ടലിലുണ്ട്. ആനന്ദ് സിങ്ങിനെ ബി ജെ പി കേന്ദ്ര നേതൃത്വം തട്ടിക്കൊണ്ട് പോയതാണെന്ന് കോൺഗ്രസ് ആരോപണം.
1.40 pm: 222 എം എൽ എ മാരിൽ 219 എം എൽ എ മാർ നിയമസഭയിലെത്തി. രണ്ട് കോൺഗ്രസ് എം എൽ എമാരും ഒരു ബി ജെ പി എം എൽ എയും ഇതുവരെ എത്തിയില്ലെന്നും റിപ്പോർട്ട്.
1.35 pm: സത്യപ്രതിജ്ഞ കഴിഞ്ഞു. സഭ ഉച്ചഭക്ഷണത്തിനായി പിരിഞ്ഞു. ഇനി 3.30 ന് സഭ വീണ്ടും ചേരും. രണ്ട് എം എൽ എ മാർ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല ഇവർ ഇനി എത്തിയാൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
1.25pm: ബി ജെ പി എം എൽ എ മാർക്ക് വിപ്പ് നൽകി. യെഡിയൂരപ്പയും ബി ജെ പിയുടെ മുതിർന്ന നേതാക്കളും യോഗം ചേരുന്നു.
1.10 pm: മുഖ്യമന്ത്രി യെഡിയൂരപ്പയും കുതിരക്കച്ചവടത്തിന് നേരിട്ട് ഇറങ്ങിയെന്ന് കോൺഗ്രസ് . കോൺഗ്രസ് എം എൽ എയക്ക് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം
1.05 pm: ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും നഗരത്തിലെ ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ ഉണ്ടെന്നും ഇവർ കോൺഗ്രസിൽ നിന്നും കൂറുമാറിയെന്നും സൂചന. ഇരുവരും സത്യപ്രതിജ്ഞയ്ക്ക് പേര് വിളിച്ചപ്പോൾ എത്തിയില്ല.
1.00 pm: യെഡിയൂരപ്പയുടെ മകൻ വിജേയന്ദ്ര കോഴ വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖയുമായി കോൺഗ്രസ്
12.50 Pm: വീണ്ടും കോഴ ആരോപണം യെഡിയൂരപ്പയുടെ മകൻ വിജയേന്ദ്ര കോഴ വാഗ്ദാനം ചെയ്യതുവെന്ന് കോൺഗ്രസ്
12.45 pm: കേന്ദ്ര പ്രകാശ് ജാവദേകർ വിധാൻ സൗധയിലെത്തി
12.30 pm: രണ്ടു സ്വതന്ത്ര എംഎൽഎമാർ ബിജെപി പിന്തുണച്ചേക്കുമെന്ന് സൂചന
12.15 pm: ബിജെപി എംഎൽഎ സോമശേഖര റെഡ്ഡി സഭയിൽ എത്തിയിട്ടില്ല
12.05 pm: രണ്ടു കോൺഗ്രസ് എംഎൽഎമാർ സഭയിൽ എത്തിയില്ല. ആനന്ദ് സിങ്ങും പ്രതാപ് ഗൗഡ പാട്ടീലും ആണ് വിട്ടുനിൽക്കുന്നത്. ഇവർ ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന
12.01 pm: സഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുന്നു
11.25 am: പ്രോടെം സ്പീക്കറുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയില്ല. പ്രോടെം സ്പീക്കറായി കെ.ജി. ബൊപ്പയ്യ തുടരും
11.20 am: വിശ്വാസ വോട്ടെടുപ്പ് തൽസമയം സംപ്രേക്ഷണം ചെയ്യാൻ സുപ്രീം കോടതിയുടെ അനുമതി
11.10 am: ബി.എസ്.യെഡിയൂരപ്പ കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
CM BS Yeddyurappa & Siddaramaiah take oath as MLAs at Vidhana Soudha. #Karnataka pic.twitter.com/WpqdEuT5OW
— ANI (@ANI) May 19, 2018
11.05 am: സഭാ നടപടികൾ തുടങ്ങി
10.39 am: കോൺഗ്രസ് എംഎൽഎമാർ വിധാൻ സൗധയിലെത്തി
Bengaluru: Congress MLAs arrived at Vidhana Soudha. #KarnatakaElection2018 pic.twitter.com/rqbKh2UR7q
— ANI (@ANI) May 19, 2018