മംഗലാപുരം: കർണ്ണാടകയിൽ നടന്നുവരാറുള്ള എരുമയോട്ട മത്സരം കംബളയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതിന് ജെല്ലിക്കെട്ട് മോഡൽ പ്രക്ഷോഭം ആരംഭിച്ചു. ബെംഗളൂരു, ഹുബ്ലി, മംഗലാപുരം എന്നിവിടങ്ങളിലായി നടന്ന പ്രതിഷേധ പരിപാടികളിൽ നൂറ് കണക്കിന് പേരാണ് പങ്കെടുത്തത്.

നേരത്തേ തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിന് എതിരായി സുപ്രീം കോടതിയെ സമീപിച്ച പെറ്റ എന്ന സംഘടന തന്നെയാണ് കംബളയ്ക്ക് എതിരെ കർണ്ണാടക ഹൈക്കോടതിയെയും സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി താത്കാലികമായി കംബള മത്സരം നിരോധിച്ചു. തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിന് അനുമതി ലഭിച്ച സാഹചര്യത്തിൽ കംബളയും നടത്താൻ നിയമപരിരക്ഷ ഉറപ്പാക്കണമെന്നും പെറ്റയെ നിരോധിക്കണമെന്നും സമരക്കാർ ആവശ്യപപ്പെട്ടു.

കന്നഡ ഭാഷാ സംഘടനകളും, സാംസ്കാരിക സംഘടനകളും പങ്കെടുത്ത പ്രക്ഷോഭത്തിൽ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ശക്തമായ സാന്നിദ്ധ്യമായിരുന്നു. ബി.ജെ.പി യുടെ പിന്തുണയും കംബള സമരക്കാർക്കുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ