ബെംഗളൂരു: അനധികൃത പണമിടപാട് കേസിൽ കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി ജനാർദ്ദന റെഡ്ഡിയെ കേന്ദ്ര ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. റെഡ്ഢിയുടെ സഹായി അലി ഖാനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടോടെ ഖനി രാജാവ് ജനാർദ്ദന റെഡ്ഡി ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലെ ​ക്രൈം ബ്രാഞ്ച്​ ഓഫീസിൽ ഹാജരായിരുന്നു​. ഞായറാഴ്​ചക്ക്​ മുമ്പ്​ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന്​ അറിയിച്ച്​ ക്രൈം ബ്രാഞ്ച്​ നോട്ടീസ്​ അയച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം നാടകീയമായി അന്വേഷണ സംഘത്തിന് മുമ്പാകെ എത്തിയത്.

പൊലീസിൽ ഹാജരാകുന്നതിനു മുമ്പ് രാവിലെയോടെ താൻ ഒളിവിലല്ലെന്നും ബെംഗളൂരുവിൽ തന്നെയുണ്ടെന്നും വ്യക്തമാക്കി ജനാർദ്ദന റെഡ്ഡി വീഡിയോ പുറത്തുവിട്ടിരുന്നു. തുടർന്നു വൈകിട്ടോടെ, അ​ഭി​ഭാ​ഷ​ക​ൻ ച​ന്ദ്ര​ശേ​ഖ​രി​നൊ​പ്പം തികച്ചും നാ​ട​കീ​യ​മാ​യാണ് ചോ​ദ്യം​ ചെ​യ്യ​ലി​നാ​യി ജ​നാ​ർ​ദ​ന റെ​ഡ്​​ഡി കാറിലെത്തി​യ​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വൈ​കിട്ട്​ ആ​രം​ഭി​ച്ച ചോ​ദ്യം​ചെ​യ്യ​ൽ രാ​ത്രി വൈ​കി​യും തു​ട​ർ​ന്നു. വ്യക്തമായ തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് ക്രൈംബ്രാഞ്ച് എസിപി അലോക് കുമാര്‍ പറഞ്ഞു. പണം കണ്ടെടുത്ത് നിക്ഷേപകര്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

നി​ക്ഷേ​പം ഇ​ര​ട്ടി​യാ​ക്കാ​മെ​ന്ന്​ വി​ശ്വ​സി​പ്പി​ച്ച്​ ബെംഗ​ളൂ​രു​വി​ലെ എം​ബി​ഡ‌ന്‍റ് എ​ന്ന ചെ​യി​ൻ മാ​ർ​ക്ക​റ്റി​ങ്​ ക​മ്പ​നി നി​ക്ഷേ​പ​ക​രെ വ​ഞ്ചി​ച്ച ​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ ബെം​ഗ​ളൂ​രു സി​റ്റി ക്രൈം​ബ്രാ​ഞ്ച്,​ ജ​നാ​ർ​ദ​ന റെ​ഡ്ഡി​ക്കെതിരെ കേസെടുത്തത്​. തുടർന്ന്​ ഒളിവിൽ പോയ ജ​നാ​ർ​ദ​ന റെഡ്ഡി​ക്കും സ​ഹാ​യി​ക്കു​മെ​തി​രെ ബെം​ഗ​ളൂ​രു പൊ​ലീ​സ്​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​ത്തി​റ​ക്കിയിരുന്നു. ഇതിനോടൊപ്പം രണ്ടു കൈക്കൂലി കേസുകളിലും ജനാർദന റെഡ്ഡി അന്വേഷണം നേരിടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook