ഇന്ധന വില പിടിച്ചു നിര്‍ത്തുന്നതില്‍ എന്തുകൊണ്ട് നിങ്ങള്‍ പരാജിതനാകുന്നു; മോദിയോട് രാഹുല്‍ഗാന്ധി

അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വില കുറയുമ്പോള്‍ രാജ്യത്ത് മാത്രം ഇന്ധനവില വര്‍ധിക്കുന്നത് എന്ത് കൊണ്ടെന്ന് പ്രധാനമന്ത്രി വിശദമാക്കണമെന്നും രാഹുല്‍

ബംഗളൂരു: തിരഞ്ഞെടുപ്പ് ചൂടേറിയ കര്‍ണാടകയില്‍ ബിജെപിക്കും പ്രധാനമന്ത്രിക്കും എതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധനവില കുറക്കുമെന്ന് വാഗ്ദാനം നല്‍കി ഭരണത്തിലേറിയ മോദി എന്ത് കൊണ്ട് ഇന്ധനവില കുറക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന് വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു. ഹൊസ്കോട്ട് മണ്ഡലത്തില്‍ പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര വിപണിയില്‍ പെട്രോള്‍ വില കുറയുമ്പോള്‍ രാജ്യത്ത് മാത്രം ഇന്ധനവില വര്‍ധിക്കുന്നത് എന്ത് കൊണ്ടെന്ന് പ്രധാനമന്ത്രി വിശദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​യ്ക്ക് എ​തി​രേ രാ​ഹു​ൽ ഗാ​ന്ധി ഇന്ന് റോ​ഡ് ഷോയും ​ന​ട​ത്തി. സൈ​ക്കി​ളി​ലും കാ​ള​വ​ണ്ടി​യി​ലു​മാ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ റോ​ഡ് ഷോ. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ലാ​റി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ കാ​ള​വ​ണ്ടി പ്ര​തി​ഷേ​ധം. ആ​ദ്യം കാ​ള​വ​ണ്ടി​യി​ലും പി​ന്നീ​ട് സൈ​ക്കി​ളി​ലു​മാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ യാ​ത്ര. കാ​ള​വ​ണ്ടി​യി​ൽ ക​യ​റി​നി​ന്നാ​ണ് അ​ദ്ദേ​ഹം റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ വ​ൻ ജ​നാ​വ​ലി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ യാ​ത്ര​യ്ക്കെ​ത്തി. വ​ൻ ജ​ന​ക്കൂ​ട്ട​ത്തി​ന് ന​ടു​വി​ലൂ​ടെ സൈ​ക്കി​ൾ ച​വി​ട്ടി​യ രാ​ഹു​ലി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​സ്പി​ജി അം​ഗ​ങ്ങ​ൾ​ക്ക് ഏ​റെ പ​ണി​പ്പെ​ടേ​ണ്ടി​വ​ന്നു.

ഇ​ന്ധ​ന നി​കു​തി​യു​ടെ പേ​രി​ൽ മോ​ദി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി. ഇ​ന്ധ​ന വി​ല കു​റ​യ്ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രി​ക്കു​ന്ന​തി​ലൂ​ടെ പ​ത്തു ല​ക്ഷം കോ​ടി രൂ​പ നി​കു​തി ഇ​ന​ത്തി​ൽ സ​ർ​ക്കാ​രി​ലേ​ക്കു വ​ന്നു​ചേ​രു​ന്നു​ണ്ടെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka elections rahul gandhi flays centre over rising fuel prices says pm modi should explain his inability to curtail them

Next Story
ഇയര്‍ ഫോണില്‍ പാട്ട് കേട്ട് ഉറങ്ങിയ യുവതി ഷോക്കേറ്റ് മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express