ബി​ജാ​പു​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വ​ലിയൊ​രു നാ​ട്യ​ക്കാ​ര​നാ​ണെ​ന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സോ​ണി​യ ഗാ​ന്ധി. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസംഗം ഒഴിഞ്ഞ വയറുകള്‍ നിറയ്ക്കില്ലെന്ന് സോണിയ പറഞ്ഞു. ‘ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സംഗ​ങ്ങ​ൾ വി​ശ​പ്പ് മാ​റ്റു​മാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ സ​ന്തോ​ഷി​ക്കു​മാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​സം​ഗ​ങ്ങ​ൾ​ക്ക് ഒ​ഴി​ഞ്ഞ വ​യ​റു​ക​ളെ നി​റ​യ്ക്കാ​നാ​വി​ല്ല​ല്ലോ? ഇ​തി​നു ഭ​ക്ഷ​ണം ത​ന്നെ​വേ​ണം- സോ​ണി​യ പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. രണ്ട് വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് സോണിയ ഒരു പ്രചരണത്തില്‍ പങ്കെടുക്കുന്നത്. കര്‍ണാടകയെ രാജ്യത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുന്ന പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് കാഴ്ച്ച വെച്ചതെന്ന് സോണിയ അവകാശപ്പെട്ടു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ പക്ഷപാതത്തോടെയാണ് കര്‍ണാടകയെ കാണുന്നതെന്നും അവര്‍ ആരോപിച്ചു.

‘വരള്‍ച്ച കാരണം സംസ്ഥാനത്തെ കര്‍ഷകര്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രശ്നം പരിഹരിക്കാനായി പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിച്ചു. എന്നാല്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് അനുമതി നല്‍കിയില്ല. ഇതിലൂടെ സംസ്ഥാനത്തെ മുഴുവന്‍ ആളുകളേയുമാണ് പ്രധാനമന്ത്രി അധിക്ഷേപിച്ചത്. എല്ലാ സംസ്ഥാനങ്ങള്‍ക്കും വരള്‍ച്ചയെ തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കി. എന്നാല്‍ കര്‍ണാടകയ്ക്ക് വളരെ തുച്ഛമായ തുകയാണ് നല്‍കിയത്. മുറിവേറ്റ കര്‍ഷകന്റെ മേല്‍ ഉപ്പ് തേക്കുകയാണ് കേന്ദ്രം ചെയ്തത്’, സോണിയ ഗാന്ധി പറഞ്ഞു.

എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​നി​ൽ​ക്കു​ക​യും ഒ​ന്നി​ച്ചു​പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ക​ർ​ണാ​ട​ക​യു​ടെ​യും ഇ​ന്ത്യ​യു​ടെ​യും സ​ത്ത​യെ​ന്നും സോണിയ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി എ​വി​ടെ​പ്പോ​യാ​ലും അ​ദ്ദേ​ഹം തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ക്കു​ക​യും ച​രി​ത്ര സ​ത്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ക​യും ചെ​യ്യും. അ​ദ്ദേ​ഹം രാ​ഷ്ട്രീ​യ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് സ്വാ​ത​ന്ത്ര്യ സ​മ​ര​നാ​യ​ക​രു​ടെ പേ​ര് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും സോ​ണി​യ കുറ്റപ്പെടുത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook