scorecardresearch

Karnataka Election Results 2018: ഒഴുകിയത് പതിനായിരം കോടി; രാജ്യം കണ്ട ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പ്

Karnataka Election Results 2018: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒഴുകിയത് 9,500 കോടി രൂപ മുതൽ 10,500 കോടി രൂപവരെയാണെന്ന് പഠനം. വരുന്ന ലോക്‌സസഭാ തിരഞ്ഞെടുപ്പിൽ ചെലവ് അറുപതിനായിരം കോടിവരെയാകും

Karnataka Election Results 2018: നിയമസഭാ തിരഞ്ഞെടുപ്പിൽ ഒഴുകിയത് 9,500 കോടി രൂപ മുതൽ 10,500 കോടി രൂപവരെയാണെന്ന് പഠനം. വരുന്ന ലോക്‌സസഭാ തിരഞ്ഞെടുപ്പിൽ ചെലവ് അറുപതിനായിരം കോടിവരെയാകും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
karnataka election 2018

Karnataka Election Results 2018: ഇന്ത്യയിലെ ഇതുവരെയുളള​ തിരഞ്ഞെടുപ്പുകൾ കണ്ടതിലേറ്റവും വലിയ പണമൊഴുക്ക് നടന്ന തിരഞ്ഞെടുപ്പിനായിരുന്നു കർണാടക നിയമസഭ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചത്. കർണാടക നിയമസഭയിലേയ്ക്കുളള തിരഞ്ഞെടുപ്പിൽ 9,500 കോടി രൂപ മുതൽ 10,500 കോടി രൂപവരെ ചെലവായിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

Advertisment

ഡൽഹി ആസ്ഥാനമായ ഗവേഷണ സ്ഥാപനമായ സെന്റർ ഫോർ മീഡിയ സ്റ്റഡീസ് (സിഎംഎസ്) നടത്തിയ പഠനത്തിലാണ് ഈ കണക്ക് പുറത്തു വന്നിട്ടുളളത്. രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ചെലവഴിച്ച തുകയുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ കണ്ടെത്തിയിരിക്കുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് എന്നത് "പണം വിഴുങ്ങുന്ന" ഒരു ഉദ്യമമാണെന്ന് സിഎംഎസ് വിലയിരുത്തുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെലവായതിനേക്കാൾ ഇരട്ടിയിലധികം തുകയാണ് ഈ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ ചെലവായിരിക്കുന്നത്. ഈ തുക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണ തുക ഒഴിവാക്കിയുളളതാണ്. ഇത് കൂടി ചേരുമ്പോൾ ഈ തുക ഇതിലേറെ ഉയരും.

ഇതിന്റെ അടിസ്ഥാനത്തിൽ​ പരിശോധിച്ചാൽ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അമ്പതിനായിരം കോടി മുതൽ അറുപതിനായിരം കോടി രൂപവരെയാകുമെന്നാണ് അനുമാനമെന്ന് സിഎംഎഎസിലെ ചെയർമാൻ ഭാസ്കര റാവു പറയുന്നു. ഇത് 2014 ലെ തിരഞ്ഞെടുപ്പിന്റെ ഇരട്ടിയോളം വരും എന്നതാണ് വസ്തുത. 2014ൽ 30,000 കോടി രൂപയാണ് ചെലവായത്. ഇത് താൽപര്യ ഗ്രൂപ്പുകളിലും നിശബ്ദ പിന്തുണക്കാരിലും കൂടെ അൺഅക്കൗണ്ടഡ് ഫണ്ട് ആയിട്ടായിരിക്കും ഒഴുകുകയെന്നാണ് പറയുന്നത്.

ഇത് കണക്കാക്കുമ്പോൾ വരാൻ പോകുന്ന 2019ലെ ലോക്‌സസഭാ തിരഞ്ഞെടുപ്പിൽ പ്രധാന പാർട്ടിയായ ബിജെപിയായിരിക്കും ​ചെലവാകുന്ന തുകയുടെ പകുതിയിലേറെ തുകയും ചെലവഴിക്കുക. ഒരുപക്ഷേ, ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി, ഇതുവരെ കാണാത്ത, ചെലവേറിയ തിരഞ്ഞെടുപ്പ് പ്രചാരണമായിരിക്കും ബിജെപിയുടേത് എന്നാണ് വിലയിരുത്തൽ

2014 ലെ ലോക്‌സഭയിലേയ്ക്കുളള തിരഞ്ഞെടുപ്പ് പ്രചാരണം ലോകത്തെ ഏറ്റവും ചെലവേറിയ തിരഞ്ഞെടുപ്പുകളിൽ രണ്ടാംസ്ഥാനത്തായിരുന്നു. 2012 ലെ യുഎസ്എ തിരഞ്ഞെടുപ്പായിരുന്നു ഈ​ കണക്കുകൾ വരുമ്പോൾ മുന്നിൽ നിന്നിരുന്നത്.

സിഎംഎസിന്റെ 20 വർഷമായുളള പഠനങ്ങൾ സൂചിപ്പിക്കുന്നത് കർണാടകയിലെ തിരഞ്ഞെടുപ്പ് ചെലവുകൾ മറ്റ് സംസ്ഥാനങ്ങളിലേതിനേക്കാൾ ഉയർന്നതാണെന്നാണ്. കർണാടക, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് ചെലവിന്റെ കാര്യത്തിൽ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നത്.

Congress Bjp Karnataka Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: