ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയത്തിലേക്ക് നീങ്ങവെ ഓഹരിവിപണിയില്‍ മുന്നേറ്റം. സെന്‍സെക്സ് 450 പോയിന്റ് ഉയര്‍ന്ന് 36,443 പോയിന്റിലും നിഫ്റ്റി 98 പോയിന്റ് ഉയര്‍ന്ന് 10,904ലും എത്തി.
കൂടാതെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 364 പോയിന്റ് ഉയര്‍ന്ന് 35,921ലും എത്തി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 961 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 484 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.
ബിഇഎംഎല്‍ ലിമിറ്റഡ്, ബിഎഫ് യുട്ടിലിറ്റീസ് ലിമിറ്റഡ്, ജിന്‍ഡാല്‍ സോ ലിമിറ്റഡ്, അവന്യൂ സൂപ്പര്‍മാര്‍ട്ട്സ്, ജെഎസ്ഡബ്ല്യു എനര്‍ജി ലിമിറ്റഡ് എന്നീ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും.
ബല്റാംപൂര് ചീനിമില്സ്, അലഹബാദ് ബാങ്ക്, അദാനി ട്രാന്സ്മിഷന് ലിമിറ്റഡ്, ടൈം ടെക്നോപ്ലാസ്റ്റ് ലിമിറ്റഡ്, പ്രസ്റ്റീജ് എസ്റ്റേറ്റ്സ് പ്രോജക്ട്സ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.