Karnataka Election Results 2018 Congress-JDS Alliance: Live Updates: ബെംഗളൂരു: സംസ്ഥാന നിയമസഭയിലേക്കുളള വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആർക്കും ഭൂരിപക്ഷമില്ലാതെ അനിശ്ചത്വത്തിലായ കർണാടകയിൽ​ രാഷ്ട്രീയ കരുനീക്കങ്ങൾ ശക്തം.

ഏറ്റവും വലിയ കക്ഷിയായത് ബിജെപിയാണ്. എന്നാൽ ഇവർക്ക് കേവല ഭൂരിപക്ഷത്തിലെത്താൻ സാധിച്ചിട്ടില്ല. ജെഡിഎസ് – കോൺഗ്രസ് സഖ്യവും ബിജെപിയും സർക്കാരുണ്ടാക്കാനുളള നീക്കങ്ങൾ നടത്തുന്നു. ജെഡിഎസിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സർക്കാരുണ്ടാക്കിയാൽ പുറത്ത് നിന്ന് പിന്തുണക്കാമെന്ന് അറിയിച്ചിരിക്കുകയാണ് കോൺഗ്രസ്. നിരുപാധിക പിന്തുണയാണ് കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ചരടുവലികൾ ബിജെപിയിലും സജീവമാണ്. ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നേരിട്ടാണ് രാഷ്ട്രീയ കരുനീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്.

2:02 am കർണാടകാ കോൺഗ്രസ് കമ്മറ്റിവ് പ്രസിഡന്റ് ജി പരമേശ്വരയും ജനതാദൾ സെക്യൂലർ പ്രസിഡന്റ് എച്ച് ഡി കുമാരസ്വാമിയും നൽകിയ പരാതിയിന്മേലാണ് കേസ് പരിഗണിച്ചത്. മുതിർന്ന അഭിഭാഷകനായ അഭിഷേക് സിങ്വിയാണ് കോൺഗ്രസിന് വേണ്ടി ഹാജരാകുന്നത്. അറ്റോണി ജനറൽ മുകുൾ രോഹ്താഗി ബിജെപിക്കും അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത കേന്ദ്ര സർക്കാരിനും വേണ്ടി വാദിക്കും.

1:55 am :

1:30 am : ഭൂരിപക്ഷം ഇല്ലാത്ത  ബിജെപിയെ സർക്കാർ രൂപീകരിക്കാൻ അനുവദിച്ച ഗവർണർ വാജുഭായ് വാലയുടെ തീരുമാനത്തിനെതിരെ കോൺഗ്രസും ജനതാദളും സുപ്രീം കോടതി യിൽ. കേട്ടുകേൾവി യില്ലാത്ത  സംഭവത്തിൽ  1 :4 5 ന്  സുപ്രീം കോടതി ചേരുന്നു. ജസ്റ്റിസ് എ കെ സിക്രി, അശോക് ഭൂഷൺ , എസ് എ ബോബ് ഡെ  എന്നിവരുടെ ബെഞ്ചാണ് വിധി കേൾക്കുന്നത്.

12:40 pm : യെഡ്യൂരപ്പയെ കർണാടക മുഖ്യമന്ത്രിയാക്കാനുള്ള ഗവർണറുടെ തീരുമാനത്തിനെതിരായി കോൺഗ്രസും ജനതാദളും സമർപ്പിച്ച പരാതിയുമായി സുപ്രീം കോടതി രജിസ്ട്രാർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ വസതിയിലേക്ക്.

10:10 pm : ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ്. ജനാധിപത്യത്തെ സേവിക്കുന്നതിന് പകരം തന്റെ ഉടമകളായ ബിജെപിയെ സേവിക്കുകയാണ് ഗവര്‍ണര്‍ എന്ന് കോണ്‍ഗ്രസ് വക്താവ്. ഗവര്‍ണര്‍ അറിയിക്കുന്നതിന് മുന്‍പ് സത്യപ്രതിജ്ഞാ വാര്‍ത്ത ബിജെപി ഓഫീസ് അറിയിച്ചത് അതിന് തെളിവാണ് എന്നും അദ്ദേഹം ആരോപിച്ചു.

10:03 pm : ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചുകൊണ്ട് ഗവര്‍ണറുടെ കത്ത്.

9:26 pm : ഗവര്‍ണറുടെ ക്ഷണമെന്ന് ബിജെപിയുടെ ട്വീറ്റ്

8:46 pm : സത്യമാണ് എങ്കില്‍ ഞെട്ടിക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനയേയും കൊല്ലുന്ന നടപടിയാണിത്‌. മോദിയുടേയും ബിജെപിയുടേയും കീഴില്‍ ഭൂരിപക്ഷം സ്വാധീനിക്കപ്പെടുകയാണ്. കോണ്‍ഗ്രസ് വക്താവ് രന്ദീപ് സുരജ്വാല പറഞ്ഞു.

8:29 pm : കോണ്‍ഗ്രസ് പത്രസമ്മേളനം വിളിച്ചു. കോണ്‍ഗ്രസ്- ജനതാദള്‍ സഖ്യത്തിന് ഭൂരിപക്ഷമുള്ള സാഹചര്യത്തില്‍ ഗവര്‍ണര്‍ നിയമവിരുദ്ധമായി ഇടപെടരുത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ പറഞ്ഞു.

8:25 pm : യെഡ്യൂരപ്പയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍. ബിജെപി എംഎല്‍എയും വക്താവുമായ സുരേഷ് കുമാറാണ് ഇത് അറിയിച്ചത്. നാളെ രാവിലെ 9:30 നാകും സത്യപ്രതിജ്ഞ എന്ന് പറയുന്നു. അല്‍പസമയത്തിനകം തന്നെ അദ്ദേഹം ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

7:00 pm: ബിജെപിയുടെ ഏജന്റല്ല ഗവര്‍ണറെന്ന് കോണ്‍ഗ്രസ്. ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതലകളാണ് നോക്കേണ്ടത്. ബിജെപിയുടെ എജന്റ് അല്ലാ ഗവര്‍ണര്‍ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര നിയമമന്ത്രി വീരപ്പ മൊയ്ലി.

6.40 pm: കത്തിൽ കോൺഗ്രസ് എംഎൽഎ ആനന്ദ് സിങ് ഒപ്പിട്ടില്ലെന്ന് എച്ച്.ഡി.കുമാരസ്വാമി

6.10 pm: കോൺഗ്രസ്-ജെഡിഎസ് എംഎഎമാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്തുണച്ച എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്ക് നൽകി. എന്നാൽ കത്ത് സ്വീകരിക്കാൻ ഗവർണർ തയ്യാറായില്ല.

5.05 pm: കുമാരസ്വാമിയും 37 ജെഡിഎസ് എംഎൽഎമാരും ഗവർണർ വാജുഭായ് വാലയെ കാണാനായി രാജ്ഭവനിലെത്തി

3.55 pm: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് സിദ്ധരാമയ്യ

3.30 pm: ഭരണഘടനയ്ക്ക് എതിരെ പ്രവർത്തിക്കാൻ ഒരു ഗവർണർക്കും കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്

2.30 pm: കോൺഗ്രസിൽ നിന്നും ഒരു എംഎൽഎയും ബിജെപി പക്ഷത്തേക്ക് പോയിട്ടില്ലെന്ന് കോൺഗ്രസ് കർണാടക യൂണിറ്റ് പ്രസിഡന്റ് ജി.പരമേശ്വര. ഞങ്ങളുടെ എംഎൽഎമാരെ ഭീഷണിപ്പെടുത്തിയും പണവും പദവിയും വാഗ്‌ദാനം ചെയ്ത് ബിജെപി വശീകരിക്കുകയാണെന്നും പരമേശ്വര പറഞ്ഞു.

2.01 pm: രാജ്ഭവൻ ബിജെപിയുടെ ഗൂഢാലോചന കേന്ദ്രമായി മാറിയെന്ന് സിപിഐ ജനറൽ സെക്രട്ടറി സുരവരം സുധാകർ റെഡ്ഡി

1.30 pm: എംഎൽഎമാർക്ക് 100 കോടി വാഗ്‌ദാനം ചെയ്തതായുളള ആരോപണങ്ങളെ നിഷേധിച്ച് ബിജെപി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പാർട്ടി

1.05 pm: തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസും ജെഡിഎസും രാജ്ഭവനിലെത്തിച്ച് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്ന് റിപ്പോർട്ട്

12.30 pm: ബിജെപി നേതാക്കൾ തന്നെ സമീപിച്ചതായി കോൺഗ്രസ് എംഎൽഎ ടി.ഡി.രാജഗൗഡ

12.01 pm: ജെഡിഎസ് എംഎൽഎമാർക്ക് 100 കോടി രൂപ ബിജെപി വാഗ്‌ദാനം ചെയ്തതായി എച്ച്.ഡി.കുമാരസ്വാമി

11. 45 am: തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്ന് യെദ്യൂരപ്പ. തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. അനുയോജ്യമായ തീരുമാനം എടുക്കുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചതെന്നും യെദ്യൂരപ്പ പറഞ്ഞു

11.44 am: പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തന്നെ തിരഞ്ഞെടുത്ത കത്ത് യെഡിയൂരപ്പ ഗവര്‍ണര്‍ക്ക് കൈമാറി.

11. 33am: നാളെ ബിജെപി അധികാരത്തിലേല്‍ക്കുമെന്ന സൂചന നല്‍കി രാജ്ഭവന് മുമ്പില്‍ നിന്ന് ബിജെപി നേതാക്കള്‍ വിജയഭാവത്തില്‍ കൈകളുയര്‍ത്തി കാട്ടി. ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചെന്നാണ് വിവരം.

11.11 am: വടക്കന്‍ കര്‍ണാടകയില്‍ നിന്നുളള എംഎല്‍മാരെ കാത്ത് കോണ്‍ഗ്രസ് നേതാക്കള്‍

11.05 am: ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ലെ​യെ ക​ണ്ട് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കുന്നതിനാണ് യെ​ദി​യു​ര​പ്പ രാജ്ഭവനിൽ എത്തിയിരിക്കുന്നത്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള പി​ന്തു​ണ ത​ങ്ങ​ൾ​ക്കു​ണ്ടെ​ന്നും ബി​ജെ​പി ആ​വ​കാ​ശ​പ്പെ​ട്ടു

11.00 am: ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​നും പാ​ർ​ട്ടി മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യു​മാ​യ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ അട്ടക്കമുളള നേതാക്കള്‍ രാ​ജ്ഭ​വ​നി​ലെ​ത്തി

10.40 am: കോണ്‍‌ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന വാര്‍ത്ത നിഷേധിച്ച് സിദ്ധരാമയ്യ. തങ്ങളുടെ എംഎല്‍എമാരെ വിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി പറഞ്ഞു

10.36 am: പാര്‍ലമെന്ററി യോഗത്തിന് ശേഷം എംഎല്‍എമാരെ ഗവര്‍ണര്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്നും സിദ്ധരാമയ്യ

10.33 am: കോണ്‍‌ഗ്രസ് എംഎല്‍എ മാരെ ബിജെപി അടര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തയെ സിദ്ധരാമയ്യ നിഷേധിച്ചു

10.30 am: പാര്‍ലമെന്ററി യോഗത്തിന് മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരും എത്തുമെന്ന് സിദ്ധരാമയ്യ

10.24 am: വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​മാ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്താ​ത്ത​ത്. ഇ​വ​ർ​ക്കാ​യി പ്ര​ത്യേ​ക വി​മാ​നം സ​ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം

10.11 am: കെ​പി​സി​സി ആ​സ്ഥാ​ന​ത്തെ യോ​ഗ​ത്തി​ലേ​ക്ക് 45 എം​എ​ൽ​എ​മാ​ർ മാ​ത്ര​മാ​ണ് ഇ​തു​വ​രെ എ​ത്തി​യ​തെ​ന്നാ​ണ് വി​വ​രം

10.00 am: കോ​ണ്‍​ഗ്ര​സ് വി​ളി​ച്ച നി​യ​മ​സ​ഭാ ക​ക്ഷി​യോ​ഗം വൈ​കു​ന്നു. എം​എ​ൽ​എ​മാ​രു​ടെ അ​സാ​ന്നി​ധ്യ​മാ​ണ് യോ​ഗം വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന

9.00 am: മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി നേതാക്കള്‍ തന്നെ ഫോണ്‍ ചെയ്തതായി കോണ്‍ഗ്രസ് എംഎല്‍എ അമരഗൗഡ ലിംഗനഗൗഡ വെളിപ്പെടുത്തി

8.57 am: രണ്ട് സ്വതന്ത്രന്മാരില്‍ ഒരാളായ ആര്‍ ശങ്കര്‍ ബിഎസ് യെദ്യൂരപ്പയുടെ വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി

8.55 am: ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം 10.30നാണ് നടക്കുന്നത്

8.45 am: സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയിലേക്കെന്ന് കെസി വേണുഗോപാല്‍

8.00 am: സസ്പെന്‍സ് വിടാത്ത കന്നഡ രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആരെ ക്ഷണിക്കുമെന്ന് ഉറ്റുനോക്കി രാജ്യം

കർണ്ണാടക തിരഞ്ഞെടുപ്പ് ഫലം മണ്ഡലം തിരിച്ചുളള വിശദമായ കണക്ക്

അമിത് ഷായും യെഡിയൂരപ്പയും നരേന്ദ്ര മോദിയുമാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. അതേസമയം, സിദ്ധരാമയ്യയുടെ തന്ത്രങ്ങളാണ് കോൺഗ്രസിന്റെ ശക്തി.

Follow live coverage on Congress-JDS Government Alliance in Karnataka here. We bring you fastest and real-time updates in English and Hindi

8:08 pm ഉത്തരേന്ത്യയും തെന്നിന്ത്യയും തമ്മില്‍ വിദ്വേഷം വളര്‍ത്താനാണ് കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ ശ്രമിച്ചത് എന്ന് മോദി.

8:05 pm കര്‍ണാടകയിലേത് തന്ത്രങ്ങളുടെ വിജയമെന്ന് മോദി

8:02 pm നരേന്ദ്ര മോദി സദസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.

7:55 pm കോണ്‍ഗ്രസ് ജനങ്ങളെ ജാതീയമായി വിഭജിക്കാന്‍ ശ്രമിച്ചെന്ന് അമിത് ഷാ

7:53 pm കര്‍ണാടക കോണ്‍ഗ്രസ് മുക്തമാക്കിയതില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അനുമോദിച്ച അമിത് ഷാ, ബിജെപി തുടര്‍ച്ചയായി വിജയിക്കുന്ന പതിനഞ്ചാമത് തിരഞ്ഞെടുപ്പാണ് ഇതെന്ന് പറഞ്ഞു.

7:47 pm ബിജെപി നേതാക്കള്‍ ഡല്‍ഹിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും മാധ്യമങ്ങളെയും  അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.
7:46 pm

സുഷമാ സ്വരാജ്, രാജ്നാഥ് സിങ്, നിതിന്‍ ഗദ്കരി എന്നിവര്‍

7:31 pm ബിജെപിയുടെ ലെജിസ്ലേറ്റീവുകളുടെ യോഗം നാളെ രാവിലെ 10:30ന് നടക്കും.

7:16 pm കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയല്ലാതെ വെറെ വഴിയില്ല ഗവര്‍ണര്‍ക്കെന്ന് കോണ്‍ഗ്രസ്

7:11pm പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിംഗിനായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബിജെപി ആസ്ഥാനത്ത്

7.00 pm: ഗോവയിലും മണിപ്പൂരിലും ബിഹാറിലും ഭരണം കൈയ്യടക്കിയ അതേ തന്ത്രമായിരിക്കും കർണാടകയിലും ബിജെപി പ്രയോഗിക്കുകയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

6.55 pm: കോൺഗ്രസിന്റെ അഴിമതി നിറഞ്ഞ ഭരണത്തിനുളള ജനവിധിയാണ് കർണാടകയിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതെന്ന് അമിത് ഷാ.

6.45 pm: ബിജെപിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കിയതിന് കർണാടകയിലെ സഹോദരിമാരോടും സഹോദരന്മാരോടും ഞാൻ നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തിച്ച പാർട്ടി പ്രവർത്തകർക്ക് അഭിവാദ്യം.

6.35 pm: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതിൽ സന്തോഷം പങ്കുവച്ച് ഒ.പനീർസെൽവം

6.20 pm: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യം അധികാരത്തിൽ വരുമെന്ന് സിദ്ധരാമയ്യ

6.10 pm: കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എം.വീരപ്പ മൊയ്‌ലി.

5.55 pm: ബിജെപി പാർലമെന്ററി ബോർഡ് യോഗം ഇന്ന് 7 മണിക്ക് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടക്കും.

5.50 pm: എച്ച്.ഡി.കുമാരസ്വാമി, സിദ്ധരാമയ്യ, ഗുലാം നബി ആസാദ്, മല്ലികാർജുൻ ഖർഗെ എന്നിവർ രാജ്ഭവനിൽ ഗവർണറെ കാണാനായി കാത്തിരിക്കുന്നു.

5.35 pm: കോൺഗ്രസ്-ജെഡിഎസ് സഖ്യം കൈകോർത്തതോടെ കർണാടകയിൽ സർക്കാർ രൂപീകരിക്കാനുളള ഭൂരിപക്ഷം ലഭിച്ചുവെന്ന് രൺദീപ് സിങ് സുർജേവാല.

5.25 pm: എച്ച്.ഡി.കുമാരസ്വാമി ഗവർണറെ കാണാൻ രാജ്ഭവനിലെത്തി.

5.20 pm: സർക്കാരുണ്ടാക്കാൻ യെഡിയൂരപ്പ അവകാശവാദം ഉന്നയിച്ചു. വിശ്വാസം പിന്നീട് തെളിയിക്കാമെന്ന് ഗവർണറോട് പറഞ്ഞു.

5.10 pm: കർണാടകയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബി.എസ്.യെഡിയൂരപ്പ. അദ്ദേഹം ഗവർണറെ കണ്ട് മടങ്ങി.

4.55 pm: ഗവർണറെ കാണാൻ ബി.എസ്.യെഡിയൂരപ്പയും രാജ്ഭവനിലേക്ക്. സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കും

4.45 pm: കേന്ദ്ര നേതാക്കൾ ബെംഗളൂരുവിലേക്ക്. ജെ.പി.നഡ്ഡയും പ്രകാശ് ജാവേദ്‌കറും ധർമേന്ദ്ര പ്രധാനും ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെയും നിർദേശപ്രകാരം ബെംഗളൂരുവിലേക്ക് എത്തുന്നത്.

4.40 pm: രണ്ടു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ പിന്തുണ കോൺഗ്രസിന്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ച നാഗേഷ് കോൺഗ്രസിന് പിന്തുണ അറിയിച്ചു.

4.30 pm: എച്ച്.ഡി.കുമാരസ്വാമി ഗവർണർക്ക് കത്ത് നൽകി. സർക്കാരുണ്ടാക്കാൻ കോൺഗ്രസിന്റെ പിന്തുണ സ്വീകരിച്ചുവെന്നും ഗവർണറെ കാണാൻ അനുവാദം ചോദിച്ചു കൊണ്ടുളളതുമാണ് കത്ത്. 5.30 നും 6 നും ഇടയ്ക്ക് കാണാൻ അനുമതി തേടി

4.15 pm: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവർണർ വാജുഭായ് വാലയെ സന്ദർശിച്ച് രാജിക്കത്ത് കൈമാറി. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ്-ജെഡിഎസ് സഖ്യം തയ്യാറാണെന്ന് ഗവർണറെ അറിയിച്ചതായി രാജിക്കത്ത് കൈമാറിയ ശേഷം അദ്ദേഹം വ്യക്തമാക്കി. സർക്കാർ രൂപീകരണത്തിന് ജെഡിഎസിനെ കോൺഗ്രസ് പിന്തുണയ്ക്കും. ജെഡിഎസ് നേതാക്കളുമായി കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഇക്കാര്യം സംസാരിച്ചുവെന്നും സിദ്ധരാമയ്യ പറഞ്ഞു.

4.15 pm: ജനങ്ങൾ കോൺഗ്രസിനെ തളളിക്കളഞ്ഞെന്ന് ബി.എസ്.യെഡിയൂരപ്പ. കോൺഗ്രസ് മുക്ത കർണാടകത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തത്. ജനവിധി അട്ടിമറിച്ച് കോൺഗ്രസ് പിൻവാതിലിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുകയാണ്.

4.05 pm: ഓഹരിവിപണിയിൽ ഇടിവ്. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ സെൻസക്സ് 12 പോയിന്റ് നഷ്ടത്തിൽ 35,453 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 4 പോയിന്റ് നഷ്ടത്തിൽ 10,801 ൽ വ്യാപാരം അവസാനിപ്പിച്ചു. കർണാടകയിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന പ്രതീക്ഷയിൽ വിപണി കുതിപ്പ് നടത്തിയിരുന്നു. സെൻസെക്സ് 430 പോയിന്റും നിഫ്റ്റി 120 പോയിന്റുമാണ് രാവിലെ ഉയർന്നത്

3.50 pm: അന്തിമ ഫലം വരുന്നതുവരെ ആരെയും കാണില്ലെന്നാണ് ഗവർണറുടെ നിലപാട്

3.40 pm: കോൺഗ്രസ് നില വീണ്ടും മെച്ചപ്പെടുത്തി. 78 സീറ്റിലാണ് കോൺഗ്രസ് ഇപ്പോൾ മുന്നിലുളളത്. ജെഡിഎസ് 37 സീറ്റിലും മുന്നിലാണ്. അതേസമയം ബിജെപിക്ക് ഇപ്പോൾ 104 സീറ്റിൽ ലീഡുണ്ട്.

3.34 pm: കർണ്ണാടകത്തിൽ കോൺഗ്രസ്-ജെഡിഎസ് ധാരണയ്ക്ക് തിരിച്ചടി. കോൺഗ്രസ് നേതാക്കൾക്ക് ഗവർണറെ കാണാനുളള അനുമതി നിഷേധിച്ചു. അതേസമയം ഇന്ന് വൈകിട്ട് ബെംഗലുരുവിൽ നടത്താനിരുന്ന വാർത്ത സമ്മേളനം ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ റദ്ദാക്കി.

3.27 pm: കർണ്ണാടകത്തിൽ ബിജെപിയെ ഭരണത്തിൽ നിന്ന് മാറ്റിനിർത്താനുളള കോൺഗ്രസ്, ജെഡിയു ശ്രമങ്ങൾ തുടങ്ങി. ജെഡിയുവിനാണ് മുഖ്യമന്ത്രി സ്ഥാനം. 14 മന്ത്രിമാരെയും ജെഡിയുവിന് നൽകും. കോൺഗ്രസിന് ഉപമുഖ്യമന്ത്രി സ്ഥാനവും 20 മന്ത്രിമാരെയും കിട്ടും.

3.20 pm: കോൺഗ്രസുമായോ ജെഡിഎസുമായോ സഖ്യ ചർച്ചയ്ക്ക് താനില്ലെന്ന് ബിഎസ് യെദ്യൂരപ്പ പ്രഖ്യാപിച്ചു. ഇതോടെ ജെഡിഎസിന്റെ വിലപേശലിന് കൂട്ടുനിൽക്കുന്നതിലെ പരസ്യ വിയോജിപ്പാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപിച്ചിരിക്കുന്നത്.

3.15 pm: ബിജെപി യുടെ കരുനീക്കങ്ങളും സജീവം. മുതിർന്ന നേതാക്കളോട് വേഗം ബാംഗ്ലൂരിലെ പാർട്ടി ആസ്ഥാനത്തെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇപ്പോൾ ബിജെപിയ്ക്ക് 104 പേരുടെ അംഗബലമാണ് ഉളളത്. അതേസമയം ജെഡിഎസിന്റെയും കോൺഗ്രസിന്റെയും പ്രധാന നേതാക്കൾ ഇന്ന് വൈകിട്ട് യോജിച്ച് ഗവർണറെ കാണും.

3.10 pm: കർണ്ണാടകത്തിൽ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജെഡിഎസിന്റെ കുമാരസ്വാമി മുഖ്യമന്ത്രിയായേക്കും. എന്നാൽ കർണ്ണാടക ഗവർണർ ആരെയാണ് സർക്കാരുണ്ടാക്കാൻ ശ്രമിക്കുകയെന്ന് വ്യക്തമല്ല. ഗവർണർ ബിജെപിയെ ക്ഷണിക്കുന്നതിന് മുൻപ് ഗവർണറെ കണ്ട് ജെഡിഎസിന് പിന്തുണ അറിയിക്കാനാണ് കോൺഗ്രസ് തീരുമാനം. അങ്ങിനെ വരുമ്പോൾ ഗവർണർക്ക് ജെഡിഎസിന് ക്ഷണിക്കാതിരിക്കാൻ സാധിക്കില്ലെന്നാണ് വിലയിരുത്തൽ.

3.00 pm: കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിനുളള ചർച്ചകൾ പോലും വഴിവയ്ക്കാതെയാണ് കോൺഗ്രസ് നേതാക്കളുടെ നീക്കം നടന്നത്. പൂർണ്ണമായും സർക്കാർ രൂപീകരിക്കാനുളള പൂർണ്ണ പിന്തുണ ജെഡിഎസിന് പ്രഖ്യാപിച്ച കോൺഗ്രസ്, ജെഡിഎസിന് മുഴുവൻ മന്ത്രിസ്ഥാനവും നൽകി. പുറത്ത് നിന്ന് പൂർണ്ണമായി പിന്തുണയ്ക്കാനുളള തീരുമാനം ദേശീയ രാഷ്ട്രീയത്തിൽ തന്നെ ചലനങ്ങളുണ്ടാക്കുന്നത്.

2.50 pm: കർണ്ണാടകത്തിൽ ആർക്കുമാർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ ജെഡിഎസിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ്.  മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ജെഡിഎസിന് തീരുമാനിക്കാം. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താനാണ് ഈ സഖ്യമെന്നും കോൺഗ്രസ് നേതാക്കൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

2.46 pm: കർണ്ണാടകത്തിൽ ജനതാദൾ സർക്കാർ. പിന്തുണയ്ക്കുമെന്ന് കോൺഗ്രസ്.

2.45 pm: അണിയറയിൽ സിദ്ധരാമയ്യയുടെ ചരടുവലികൾ സജീവം. ഇന്ന് വൈകിട്ട് നാല് മണിക്ക് സിദ്ധരാമയ്യ ഗവർണ്ണറെ കാണുമെന്ന് വ്യക്തമാക്കി.

2.40 pm: ജനതാദൾ എസുമായി സഖ്യ ചർച്ചകൾ നടത്തുന്നതായി കോൺഗ്രസ് ദേശീയ നേതാവ് എകെ ആന്റണി വ്യക്തമാക്കി.

2.35 pm: യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി, ജനതാദൾ സെക്യുലർ നേതാവ് എച്ച് ഡി ദേവഗൗഡയെ ഫോണിൽ വിളിച്ച് സംസാരിച്ചു. ജനതാദൾ സെക്യുലർ, കോൺഗ്രസിന്റെ ഓഫർ സ്വീകരിച്ചതായി ജെഡിഎസിന്റെ ജനറൽ സെക്രട്ടറി ഡാനിഷ് അലി പറഞ്ഞു.

2.30 pm: അതിവേഗം ചർച്ചകൾ ആരംഭിച്ച് കോൺഗ്രസ്. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് ജനതാദൾ സെക്യുലർ നേതാവ് എച്ച് ഡി ദേവഗൗഡയെ നേരിൽക്കണ്ട് പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. ജെഡിഎസിന് കോൺഗ്രസ് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.

2.25 pm: കർണ്ണാടക നിയമസഭയുടെ അടുത്ത ഭരണാധിപനാര് എന്ന ചോദ്യത്തിലേക്കാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.  യെദ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാനുളള ബിജെപി ശ്രമത്തിനും ഇതോടെ തിരിച്ചടിയായി. ജനതാദൾ സെക്യുലർ നേതാവ് എച്ച് ഡി കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാനാണ് കോൺഗ്രസ് ഇപ്പോൾ പിന്തുണ അറിയിച്ചിരിക്കുന്നത്. ഇതോടെ ബിജെപിയുടെ പാളയത്തിലും രാഷ്ട്രീയ ചർച്ചകൾ ആരംഭിച്ചു.

2.20 pm: ലീഡ് നില മാറിമറിയുന്നു. 106 മണ്ഡലങ്ങളിലേക്ക് ബിജെപി ലീഡ്. അതേസമയം 74 സീറ്റിലുളള കോൺഗ്രസും 39 സീറ്റിലെ ജെഡിഎസും തമ്മിൽ സഖ്യമായാൽ പിന്നെ ബിജെപിയ്ക്ക് ദക്ഷിണേന്ത്യയിൽ ഭരണം പിടിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

2.15 pm: കർണ്ണാടകം ഇനി രാഷ്ട്രീയ കരുനീക്കങ്ങളുടെ കേന്ദ്രമാകും. വൈകിട്ട് സംസ്ഥാന ആസ്ഥാനത്ത് എത്തുന്ന ബിജെപി നേതാവ് അമിത് ഷായുടെ നേതൃത്വത്തിലായിരിക്കും ബിജെപിയുടെ കരുനീക്കങ്ങൾ. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാൻ നീക്കുപോക്കുകൾക്ക് കോൺഗ്രസും തയ്യാറായേക്കും.

2.10 pm: എച്ച് ഡി കുമാരസ്വാമി യെ മുഖ്യമന്ത്രിയാക്കാമെന്ന് കോൺഗ്രസ് നിലപാട് പ്രഖ്യാപിച്ചു. ഇതോടെ കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഫോട്ടോഫിനിഷിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

2.05 pm: കോൺഗ്രസ് -ജെഡിഎസ് സർക്കാർ കർണ്ണാടകത്തിൽ രൂപീകരിക്കപ്പെടുമോ? ലീഡ് നില മാറിമറിയുമ്പോൾ കർണ്ണാടകത്തിൽ ഇനി രാഷ്ട്രീയ കുതന്ത്രങ്ങളുടെ കളിക്കളം. ജെഡിഎസ് നിലപാടെടുത്താൽ അവരുടെ 39 എംഎൽഎമാരും കോൺഗ്രസിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചേക്കും. അങ്ങിനെ വന്നാൽ കർണ്ണാടകത്തിൽ കോൺഗ്രസിനും ജെഡിഎസിനും 113 അംഗങ്ങളുടെ ശക്തിയുണ്ടാകും. ജെഡിഎസിന്റെ സഖ്യകക്ഷിയായ ബഹുജൻ സമാജ്‌വാദി പാർട്ടിയുടെ നിലപാട് കോൺഗ്രസിന് അനുകൂലമായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കർണ്ണാടക നിയമസഭയിൽ 105 പേരാണ് മുന്നിലുളള ബിജെപി സ്ഥാനാർത്ഥികൾ.

2.00 pm: കർണ്ണാടകയിൽ ചിത്രം മാറി. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവുമെന്നായിരുന്നു ബിജെപിയുടെ കണക്കുകൂട്ടൽ. 110 ന് മുകളിലേക്ക് പോയ ലീഡ് നില താഴേക്ക് വന്നു. ഇപ്പോൾ 105 സീറ്റിലാണ് അവർ മുന്നിലുളളത്. ഇതോടെ ആറ് പേരുടെ പിന്തുണ കൂടിയേ പറ്റൂ. എന്നാൽ ചെറുകക്ഷികളും സ്വതന്ത്രരും അടക്കം രണ്ട് പേർ മാത്രമാണ് നിയമസഭയിൽ വിജയിച്ചത്. അതിനാൽ തന്നെ 39 പേരുളള ജെഡിഎസിന്റെ പിന്തുണ ഇല്ലാതെ കർണ്ണാടകത്തിൽ സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്ന കാര്യം ഉറപ്പായി.

1.50 pm: സെൻട്രൽ കർണ്ണാടകത്തിൽ ബിജെപി അഞ്ച് സീറ്റിൽ വിജയിച്ചു. 20 ഇടത്ത് അവർ ലീഡ് ചെയ്യുന്നുണ്ട്. അതേസമയം കോൺഗ്രസ് ഒരിടത്താണ് വിജയിച്ചത്. 9 സീറ്റിൽ കോൺഗ്രസ് മുന്നേറ്റം തുടരുകയാണ്.

1.45 pm: “ഞങ്ങളെ എഴുതി തളളാനാവില്ല,”

കർണ്ണാടക നിയമസഭയിൽ കോൺഗ്രസ് തോറ്റെങ്കിലും പ്രധാന നേതാക്കളെല്ലാം ജയിച്ചിട്ടുണ്ടെന്ന് മലയാളിയും മുൻ കർണ്ണാടക മന്ത്രിയുമായ കെജെ ജോർജ്ജ്. തോറ്റെന്ന് കരുതി ഞങ്ങളെ എഴുതി തളളാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പരാജയത്തിന്റെ കാരണമെന്തെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

1.40 pm: ബിജെപി സ്ഥാനാർത്ഥികളായ ജി.സോമശേഖര റെഡ്ഡിയും ജി. കരുണാകര റെഡ്ഡിയും മുന്നിട്ടുനിൽക്കുന്നു. സോമശേഖര 10,000 വോട്ടിനും കരുണാകര 5,000 വോട്ടിനും ലീഡ് ചെയ്യുന്നു

1.35 pm: ദക്ഷിണ കന്നഡ പ്രദേശത്ത് ഇത്തവണ ട്രെൻഡ് മാറിമറിഞ്ഞു. 2013 ലം തിരഞ്ഞെടുപ്പിൽ 8 സീറ്റുകളിൽ ഏഴെണ്ണവും ബിജെപി നേടി. 2018 ആയപ്പോഴേക്കും 6 എണ്ണത്തിൽ ബിജെപി മുന്നിട്ടുനിൽക്കുന്നു. മംഗളൂരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ജയിച്ചത്.

1.30 pm: കർണാടകയിലെ ബിജെപി പ്രവർത്തകരെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. ബിജെപിക്ക് വോട്ട് ചെയ്ത കർണാടകയിലെ ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.

1.25 pm: ഇപ്പോഴത്തെ ലീഡ് നിലയിൽ മാറ്റം. ബിജെപിയ്ക്ക് ജെഡിഎസിന്റെ പിന്തുണയില്ലാതെ സർക്കാരുണ്ടാക്കാനാവില്ല. 106 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 73 സീറ്റിലും ജെഡിഎസ് 39 സീറ്റിലും മുന്നിലാണ്.

1.20 pm: മംഗലാപുരത്ത് യു.ടി.ഖാദർ വീണ്ടും വിജയിച്ചു. 19739 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹത്തിന്റെ വിജയം. കോൺഗ്രസ് സ്ഥാനാർത്ഥിയായ യു.ടി.ഖാദർ ബിജെപിയുടെ സന്തോഷ് റായിയെയാണ് തോൽപ്പിച്ചത്. യു.ടി.ഖാദർ മലയാളിയാണ്.

1.10 pm: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ ഔദ്യോഗിക ഫല പ്രഖ്യാപനം പുറത്തുവന്നു. ബിജെപി എട്ട് സീറ്റിലും കോൺഗ്രസ് രണ്ട് സീറ്റിലും വിജയിച്ചു. ബിജെപിക്ക് ഇപ്പോൾ 98 സീറ്റിൽ ലീഡുണ്ട്. ഇതടക്കം 108 സീറ്റാണ് അവർക്കുളളത്. അതേസമയം കോൺഗ്രസിന് ആകെ 72 സീറ്റാണ് സ്വാധീനം നിലനിർത്താനായത്.

1.05 pm: ബദാമിയിൽ 3700 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വിജയിച്ചു. വോട്ടെടുപ്പിന്റെ അന്ന് ജയിക്കാനായി ഗോപൂജ അടക്കം നടത്തിയ ബിജെപിയുടെ മുതിർന്ന നേതാവ് ബി.ശ്രീരാമലുവാണ് സിദ്ധരാമയ്യയോട് മൽസരിച്ച് തോറ്റത്.

Karnataka Election Results 2018:

Karnataka Election Results 2018:

1.00 pm: കോൺഗ്രസും ബിജെപിയും തമ്മിലുളള വോട്ട് വിഹിതത്തിലെ വ്യത്യാസം 1.4 ശതമാനമായി. കോൺഗ്രസിന് 38 ശതമാനവും ബിജെപിയ്ക്ക് 36.6 ശതമാനവുമാണ് നിലവിലെ വോട്ട്.

12.45 pm: കർണാടകത്തിൽ ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടിയേക്കില്ല. ഇപ്പോഴത്തെ നിലയിൽ 108 സീറ്റിലാണ് ബിജെപിയുടെ മുന്നേറ്റം. കേവല ഭൂരിപക്ഷത്തിന് ഇനിയും മൂന്ന് സീറ്റുകൾ ആവശ്യമാണ്. എന്നാൽ ഇതിന് വേണ്ടി ജനതാദൾ എസിനെ കൂട്ടുപിടിക്കാൻ ബിജെപി തയ്യാറായേക്കില്ല.

12.40 pm: അടുത്തത് തെലങ്കാനയും ആന്ധ്രയും … ദക്ഷിണേന്ത്യൻ പോരാട്ടം തുടങ്ങിയെന്ന് ബിജെപി നേതാവ് റാം മാധവിന്റെ ട്വീറ്റ്

12.35 pm: കർണാടകത്തിലെ ബിജെപി ആസ്ഥാനത്തേക്ക് ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ വൈകിട്ട് 3.30 ന് എത്തുമെന്ന് വിവരം.

12.30 pm: പ്രധാനമന്ത്രിയുടെ ഭരണ മികവും അമിത് ഷായുടെ സംഘാടന മികവും യെഡിയൂരപ്പയുടെ ജനകീയതയുമാണ് വിജയത്തിന് കാരണമെന്ന് കേന്ദ്രമന്ത്രിയും കർണാടകയിൽ നിന്നുളള കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഡ.

12.25 pm: ബദാമിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ വിജയം ഉറപ്പിച്ചു. ഇവിടെ 4800 വോട്ടിന്റെ ലീഡ് ഇപ്പോൾ സിദ്ധരാമയ്യക്കുണ്ട്.

12.20 pm: സിപിഎമ്മിന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാഗേപളളി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി എസ്.എൻ.സുബ്ബറെഡ്ഡിക്ക് ജയം. ആറായിരം വോട്ടിന്റെ ലീഡാണ് മണ്ഡലത്തിൽ കോൺഗ്രസ് നേടിയത്. ബെംഗളൂരു കർണാടകത്തിൽ ആന്ധ്ര അതിർത്തിയോട് ചേർന്ന് കിടക്കുന്ന മണ്ഡലമാണ് ബാഗേപളളി. ഇവിടെ ജി.വി.ശ്രീരാമ റെഡ്ഡിയായിരുന്നു സിപിഎം സ്ഥാനാർത്ഥി. മുൻപ് ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുളള ശ്രീരാമ റെഡ്ഡി കഴിഞ്ഞ തവണയും എസ്.എൻ.സുബ്ബറെഡ്ഡിയോട് മൽസരിച്ച് തോറ്റിരുന്നു.

12.12 pm: ചാമുണ്ഡേശ്വരിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ജി.ടി.ദേവഗൗഡ 28000ത്തിലേറെ വോട്ടാണ് ലഭിച്ചിരിക്കുന്നത്.

12.05 pm: കർണാടക തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞ ഉടനെ പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളിലേക്ക് ഒരിക്കൽ കൂടി.

ഇന്ത്യ ടിവി- കോണ്‍ഗ്രസ് 97, ബിജെപി 87, ജെഡിഎസ് 35
എബിപി- കോണ്‍ഗ്രസ് 87 – 99, ബിജെപി 97-109 മറ്റുളളവർ 21-30
ഇന്ത്യ ടുഡേ- കോണ്‍ഗ്രസ് 106-118, ബിജെപി 79-92, ജെഡിഎസ് 22-30
എന്‍ഡിടിവി- കോണ്‍ഗ്രസ് 72-78, ബിജെപി 110-118, ജെഡിഎസ് 30-39
ടൈംസ് നൗ- കോണ്‍ഗ്രസ് 90-103, ബിജെപി 80-93, ജെഡിഎസ് 31-39

ഇതിൽ എൻഡിടിവിയുടെ ഫലവുമായാണ് യഥാർത്ഥ തിരഞ്ഞെടുപ്പ് ഫലം ഏറ്റവും കൂടുതൽ യോജിച്ച് നിൽക്കുന്നത്.

12.00 pm: തിരഞ്ഞെടുപ്പ് കമ്മിഷൻ ഇതുവരെയും ഫലപ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം 220 സീറ്റുകളിലെ ലീഡ് നില കമ്മിഷൻ പുറത്തുവിട്ടു. ഇതിൽ 112 സീറ്റിൽ ബിജെപി മുന്നിലാണ്. അതേസമയം കോൺഗ്രസ് 66 സീറ്റിലാണ് മുന്നിലുളളത്. ജനതാദൾ സെക്യുലർ 40 സീറ്റിലാണ് മുന്നിലുളളത്.

11.45 am: കർണ്ണാടകത്തിൽ ബിജെപി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്ന സൂചനകൾ പുറത്തുവന്നതോടെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികളും ആരംഭിച്ചു.

Karnataka Election Results 2018:

11.40 am: ലീഡ് നില മാറിമറിയുന്നു. ബിജെപി ഇപ്പോൾ 111 സീറ്റിൽ മുന്നേറുന്നു. കോൺഗ്രസ് 72 സീറ്റിലും ജെഡിഎസ് 37 സീറ്റിലുമാണ് മുന്നിലുളളത്.

11.35 am: കർണ്ണാടകയിൽ രാഹുൽ ഗാന്ധി നന്നായി പ്രവർത്തിച്ചുവെന്ന് ഡികെ ശിവകുമാർ. ഈ തോൽവി പ്രാദേശിക നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

11.30 am: കർണ്ണാടകയിൽ വോട്ട് നിലയിൽ മുന്നിൽ കോൺഗ്രസ്. ബിജെപിയേക്കാൾ 0.8 ശതമാനം വോട്ടാണ് കോൺഗ്രസിന് ആകെ ലഭിച്ചത്. കോൺഗ്രസിന് 37.9 ശതമാനം വോട്ടും ബിജെപിയ്ക്ക് 37.1 ശതമാനം വോട്ടുമാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

11.25 am: മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമി മണ്ഡലത്തിലെ ലീഡുയർത്തി. 1700 വോട്ടിന്റെ ലീഡാണ് തൊട്ടടുത്ത ബിജെപി സ്ഥാനാർത്ഥി ശ്രീരാമലുവിനെതിരെ ഈ മണ്ഡലത്തിൽ അദ്ദേഹം നേടിയിരിക്കുന്നത്.

11.23 am: ശിഖാരിപുര മണ്ഡലത്തിൽ നിന്ന് വിജയിച്ചതോടെ യെദ്യൂരപ്പ അടുത്ത കർണ്ണാടക മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായി.

Karnataka Election Results 2018:

Karnataka Election Results 2018:

11.20 am: കർണ്ണാടകത്തിൽ വിജയിച്ചവർക്ക് അഭിനന്ദനം അറിയിച്ച് മമത ബാനർജിയുടെ ട്വീറ്റ്. കർണ്ണാടകത്തിൽ ജെഡിഎസുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ ഫലം മറ്റൊന്നായേനെ എന്ന് മമത ട്വിറ്ററിൽ കുറിച്ചു.

11.15 am: വോട്ടിംഗ് മെഷീനിൽ കൃത്രിമം കാണിച്ചാണ് ബിജെപി ജയിച്ചതെന്ന് വീണ്ടും ഉന്നയിച്ചിരിക്കുകയാണ് കോൺഗ്രസ്. കോൺഗ്രസ് നേതാവ് മോഹൻ പ്രകാശാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത്.

11.10 am: തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 209 ൽ 112 ഇടത്താണ് ബിജെപി മുന്നേറ്റം. 57 ഇടത്ത് കോൺഗ്രസ് മുന്നേറുന്നുണ്ട്. എന്നാൽ വോട്ട് നിലയിൽ ഇരുവരും തമ്മിൽ വലിയ വ്യത്യാസം ഇല്ല. 37.5 ശതമാനം വോട്ട് ബിജെപിക്ക് കിട്ടിയപ്പോൾ 37.4 ശതമാനം വോട്ട് കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്.

Karnataka Election Results 2018:

Karnataka Election Results 2018: രാവിലെ 11.14 ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ രേഖപ്പെടുത്തിയ ലീഡ് നിലയും വോട്ട് നിലയും.

11.05 am: ബദാമിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ നില മെച്ചപ്പെടുത്തി. ഇപ്പോൾ അദ്ദേഹത്തിന് 900 വോട്ടിന്റെ ലീഡുണ്ട്. എന്നാൽ ലീഡ് നില മാറിമറിയുകയാണ്. ശ്രീരാമലു ശക്തമായ മത്സരമാണ് ഇവിടെ കാഴ്ചവച്ചത്.

11.00 am: രാജ്യത്ത് 21ാമത്തെ സംസ്ഥാനത്തും ഭരണം പിടിച്ചിരിക്കുകയാണ് ബിജെപി. ഇതോടെ കോൺഗ്രസ് നാല് സംസ്ഥാനങ്ങളിലേക്ക് ഒതുങ്ങി.

10.55 am: കർണ്ണാടകത്തിൽ ലിംഗായത്തുകളുടെ പിന്തുണ ബിജെപിക്ക്. കോൺഗ്രസിന് ഇതിൽ നിന്ന് ഫലം കിട്ടിയില്ല. ജെഡിഎസിന്റെ വിജയവും കോൺഗ്രസിനെ തിരിച്ചുകുത്തി.

10.50 am: കർണ്ണാടകത്തിൽ കോൺഗ്രസ് 57 സീറ്റിലേക്ക് വീണിരിക്കുന്നു. കോൺഗ്രസിന്റെ ബെംഗലുരുവിലെ ഓഫീസിന്റെ മുന്നിൽ ആളുകളില്ല. നേതാക്കളാരും ഇങ്ങോട്ടേക്ക് വന്നിട്ടില്ല.

Karnataka Election Results 2018: ബെംഗലുരുവിലെ കോൺഗ്രസ് ഓഫീസിന് മുന്നിൽ നിന്നുളള കാഴ്ച

10.45 am: ലീഡ് നില കേവലഭൂരിപക്ഷം തൊട്ടതോടെ കർണ്ണാടകം തനിച്ച് ഭരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുതിർന്ന ബിജെപി നേതാവ് സദാനന്ദ ഗൗഡ. ഇപ്പോൾ 114 സീറ്റിലാണ് ബിജെപിയുടെ ലീഡ്.

10.40 am: കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ലീഡ് നില  കേവല ഭൂരിപക്ഷം കടന്നു. ഇതോടെ നിർണ്ണായക ശക്തിയാകാമെന്നുളള ജനതാദൾ എസിന്റെ മോഹങ്ങൾക്കാണ് തിരിച്ചടി കിട്ടിയത്.

10.35 am: കർണ്ണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ മുതിർന്ന നേതാവ് ബിഎസ് യെദ്യൂരപ്പ ശിഖാരിപുര മണ്ഡലത്തിൽ 9000 വോട്ടുകൾക്ക് മുന്നിൽ.

10.30 am: മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ തോറ്റു. 11000 വോട്ടിനാണ് സിദ്ധരാമയ്യയുടെ തോൽവി. ബദാമി മണ്ഡലത്തിലും സിദ്ധരാമയ്യക്ക് കനത്ത തിരിച്ചടിയാണ്. ബിജെപി സ്ഥാനാർത്ഥി ശ്രീരാമലുവിനെതിരെ വെറും 200 വോട്ടിന്റെ ലീഡ് മാത്രമാണ് സിദ്ധരാമയക്കുളളത്.

Karnataka Election Results 2018:

Karnataka Election Results 2018:

10.25 am: കർണ്ണാടകത്തിൽ ബിജെപി കേവല ഭൂരിപക്ഷത്തിന് തൊട്ടരികിൽ. 222 സീറ്റിൽ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്ത് 112 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 110 സീറ്റിൽ ഇതിനോടകം ലീഡ് നേടിയ ബിജെപിയ്ക്ക് ഉയർന്ന ആത്മവിശ്വാസമാണ് ഇതിൽ നിന്നുണ്ടായത്.

10:22 am: മംഗളുരൂ സിറ്റി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി യു ടി ഖാദർ ജയിച്ചു

10.21 am: കർണ്ണാടകത്തിലെ തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയിലും പ്രതിഫലിച്ചു. നിഫ്റ്റിയും സെൻസെക്സും എല്ലാ വർദ്ധിത വീര്യത്തോടെയാണ് മുന്നേറുന്നത്.


10:15 am: ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് സദാനന്ദഗൗഡ

10.10 am: ബി ജെപിയുടെ ലീഡ് നില 100 സീറ്റുകൾ കടന്നു

10.00 am: ആദ്യജയം ബി ജെപിക്ക്. മുഡബിദ്രിയിൽ ബി ജെ പി സ്ഥാനാർത്ഥി ഉമാനാഥ് വിജയിച്ചു. കോൺഗ്രസിൽ നിന്നും സീറ്റ് ബി ജെ പി പിടിച്ചെടുക്കുകയായിരുന്നു.

9.55 am: യെദ്യൂരപ്പയുടെ ലീഡ് 3400 കടന്നു. ജെഡിഎസ് സ്ഥാനാർത്ഥി നാരായണ ഗൗഡയ്ക്ക് എതിരെ കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡികെ ശിവകുമാർ 2700 വോട്ടിന് ലീഡ് ചെയ്യുകയാണ്.

9.50 am: മുതിർന്ന ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ, ഏറ്റവും മുതിർന്ന സ്ഥാനാർത്ഥി കോഗോഡു തിമ്മപ്പ, മുഖ്യമന്ത്രിയുടെ മകൻ യതീന്ദ്ര എന്നിവർ മുന്നിലാണ്.

9.45 am: മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി സീറ്റിൽ 10000 ത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. അതേസമയം ബദാമിയിൽ ബിജെപി നേതാവ് ശ്രീരാമലുവിനെതിരെ ഇദ്ദേഹം 3500 ലേറെ വോട്ടുകൾക്ക് മുന്നിലാണ്.

9.40 am: 219 സീറ്റുകളിലെ ലീഡ് നില പുറത്തുവന്നപ്പോൾ ബിജെപി കേവല ഭൂരിപക്ഷത്തിന് തൊട്ടടുത്താണ് ഉളളത്. ഇപ്പോൾ 104 സീറ്റിലാണ് ബിജെപിയുടെ മുന്നേറ്റം. അതേസമയം കോൺഗ്രസ് 87 സീറ്റിലെ ലീഡിൽ നിന്ന് 70 സീറ്റിലേക്ക് വീണു. ജെഡിഎസ് 42 സീറ്റിൽ മുന്നേറുന്നുണ്ട്.

9.35 am: ആദ്യ ജയം ബിജെപിക്ക്… മൂഡബിദ്രി സീറ്റിൽ ബിജെപി സ്ഥാനാർത്ഥി ഉമാനാഥ് വിജയിച്ചതായി റിപ്പോർട്ട്. 22000 വോട്ടിന്റെ ലീഡാണ് ബിജെപി സ്ഥാനാർത്ഥി നേടിയത്. ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ല.

9.30 am: വോട്ടെണ്ണൽ തുടങ്ങി ഒന്നര മണിക്കൂർ പിന്നിട്ടപ്പോൾ ഇതാണ് കർണ്ണാടകത്തിലെ കക്ഷിനില.

Karnataka Election Results 2018: രാവിലെ 9.30 ന് കർണ്ണാടകത്തിലെ വോട്ടെണ്ണൽ രേഖപ്പെടുത്തിയ കക്ഷി നില

9.20 am: ബെല്ലാരി സിറ്റിയിൽ ജി സോമശേഖര റെഡ്ഡി മുന്നിൽ. 222 ൽ 216 സീറ്റുകളിലെ ഫല സൂചനകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിൽ 90 സീറ്റിലാണ് ബിജെപി മുന്നിലുളളത്. 83 സീറ്റിൽ കോൺഗ്രസും 41 സീറ്റിൽ ജെഡിഎസും മുന്നിലാണ്.

9.15 am: കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങിനെ

ഇന്ത്യ ടിവി- കോണ്‍ഗ്രസ് 97, ബിജെപി 87, ജെഡിഎസ് 35
എബിപി- കോണ്‍ഗ്രസ് 87 – 99, ബിജെപി 97-109 മറ്റുളളവർ 21-30
ഇന്ത്യ ടുഡേ- കോണ്‍ഗ്രസ് 106-118, ബിജെപി 79-92, ജെഡിഎസ് 22-30
എന്‍ഡിടിവി- കോണ്‍ഗ്രസ് 72-78, ബിജെപി 110-118, ജെഡിഎസ് 30-39
ടൈംസ് നൗ- കോണ്‍ഗ്രസ് 90-103, ബിജെപി 80-93, ജെഡിഎസ് 31-39

പ്രധാനപ്പെട്ട എട്ടു എക്സിറ്റ് പോള്‍ ഫലങ്ങളും ,ഒരു പ്രാദേശിക ചാനലും പറയുന്നത് ബി.ജെ പി യ്ക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ്. ഏഴ് പോളുകള്‍ തൂക്കു സഭയ്ക്കുള്ള സാധ്യതകള്‍ പ്രവചിച്ചു. എല്ലാ പോളുകളും പറയുന്നത് 20 മുതല്‍ 40 സീറ്റ്‌ വരെ ലഭിക്കാന്‍ സാധ്യതയുള്ള ജെ ഡി എസ്സിന്‍റെ തീരുമാനമനുസരിച്ചായിരിക്കും ഫലമെന്നാണ്‌.

9.13 am: ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി തൊട്ടടുത്ത എതിർസ്ഥാനാർത്ഥി (കോൺഗ്രസ്) 1552 വോട്ടുകൾക്ക് മുന്നിൽ

9.11 am: ബിജെപി നേതാവ് യെദ്യൂരപ്പയുടെ വീട്ടിൽ പ്രത്യേക പൂജ.

9.10 am: 196 സീറ്റുകളിലെ ലീഡ് നിലയാണ് പുറത്തുവന്നിരിക്കുന്നത്. അതിൽ കോൺഗ്രസ് 75 ഇടത്താണ് മുന്നിലുളളത്. ബിജെപി 82 സീറ്റിൽ മുന്നേറുമ്പോൾ ജെഡിഎസ് 36 സീറ്റിൽ ശക്തമായ സ്വാധീനമായി.

9.05 am: ലിംഗായത്ത് സ്വാധീന മേഖലകളിൽ ബിജെപിയും ജെഡിഎസും സ്വാധീനം നേടിയതായാണ് റിപ്പോർട്ട്. ഈ മേഖലയിൽ ജനങ്ങൾ കോൺഗ്രസിനെ പിന്തുണച്ചില്ലെന്നാണ് വിവരം. അതേസമയം 17 സിറ്റിംഗ് സീറ്റുകളിൽ കോൺഗ്രസ് പിന്നിലാണെന്നാണ് ലഭിക്കുന്ന വിവരം.

9.00 am: രാജ്യത്തെ എറ്റവും ചിലവേറിയ തിരഞ്ഞെടുപ്പിലൊന്നായി കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് മാറുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇവിടെ ഇതിനോടകം 9000-10500 കോടി രൂപയാണ് കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഒഴുക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ 50000 മുതൽ 60000 കോടി രൂപ വരെ ചിലവഴിക്കപ്പെടുമെന്ന കണക്കുകളാണ് സെന്റർ ഫോർ മീഡിയ സ്റ്റഡീസ് പുറത്തുവിട്ടിരിക്കുന്നത്.

8.55 am: കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിലെ 168 ഇടത്തെ ഫലസൂചനകൾ പുറത്തുവന്നപ്പോൾ 68 സീറ്റുകളിൽ വീതം കോൺഗ്രസും ബിജെപിയും മുന്നിൽ നിൽക്കുകയാണ്.

8.52 am: ഖനി അഴിമതി കേസിൽ പ്രതിസ്ഥാനത്തുളള ബിജെപി സ്ഥാനാർത്ഥികളായ റെഡ്ഡി സഹോദരന്മാർ ലീഡ് ചെയ്യുന്നതായി റിപ്പോർട്ട്.

8.45 am: ഔദ്യോഗിക ഫല സൂചനകൾ പുറത്തുവന്നതിൽ ആറിൽ നാലിടത്തും ബിജെപി മുന്നിലാണെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. രണ്ടിടത്ത് കോൺഗ്രസ് മുന്നിലുളളതായാണ് റിപ്പോർട്ട്.

Karnataka Election Results 2018 LIVE:

8.40 am: ഏറ്റവും ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം ബിജെപി 73 ഇടത്ത് മുന്നിലാണ്. കോൺഗ്രസ് 66 ഇടത്തും ജെഡിഎസ് 23 ഇടത്തും മുന്നിലാണ്.

8.35 am: ആദ്യ 137 സീറ്റുകളിലെ ഫലസൂചന പുറത്തുവന്നപ്പോൾ 58 ഇടത്ത് കോൺഗ്രസ് മുന്നിൽ. 54 ഇടത്താണ് ബിജെപി മുന്നിലുളളത്.

8.34 am: ബദാമിയിൽ വീണ്ടും സിദ്ധരാമയ്യ മുന്നിലേക്കെത്തിയതായി റിപ്പോർട്ട്.

Karnataka Election Results 2018: സിദ്ധരാമയ്യയോ യെദ്യൂരപ്പയോ എന്നതാണ് കർണ്ണാടക ഉയർത്തുന്ന ചോദ്യം. കോൺഗ്രസ് ജയിച്ചാൽ സിദ്ധരാമയ്യയും ബിജെപി ജയിച്ചാൽ യെദ്യൂരപ്പയും മുഖ്യമന്ത്രിയായേക്കും.

8.30 am: ചാമുണ്ഡേശ്വരിയിലും ബദാമിയിലും കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പിന്നിൽ നിൽക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

8.26 am: ആദ്യ 121 സീറ്റിലെ ലീഡ് നില പുറത്തുവന്നപ്പോൾ കോൺഗ്രസ് 52 ഇടത്ത് മുന്നിലാണ്. ബിജെപി 46 ഇടത്തും ജെഡിഎസ് 23 ഇടത്തും മുന്നിലാണ്.

8.22 am: ബിജെപി മുന്നിലേക്കെത്തുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 91 സീറ്റിൽ 36 ഇടത്താണ് ബിജെപിയുളളത്. കോൺഗ്രസ് 35 ഇടത്ത്, ജെഡിഎസ് 20 ഇടത്തും മുന്നിൽ.

8.20 am: ആദ്യത്തെ ഫല സൂചനകളിൽ മാറ്റം. 86 സീറ്റിലെ ലീഡ് നില പുറത്തുവന്നപ്പോൾ കോൺഗ്രസ് 36 ഇടത്തും, ബിജെപി 30 ഇടത്തും ജെഡിഎസ് 20 ഇടത്തും മുന്നിൽ.

8.18 am: 2013 ലെ തിരഞ്ഞെടുപ്പിൽ 122 സീറ്റുകളോടെ കോണ്‍ഗ്രസ്‌ ഭരണത്തിലെത്തുകയായിരുന്നു. 36.6 ആയിരുന്നു കോണ്‍ഗ്രസ്സിന്‍റെ വോട്ട്. ബി.ജെ.പി യും  ജെ.ഡി.എസ്സും 40 സീറ്റുകള്‍ വീതം നേടി. ബി.ജെ.പി യ്ക്ക് 20.2 ഉം, ജെ.ഡി.എസ്സിന് 19.9വുമായിരുന്നു  ലഭിച്ച വോട്ട്.

8.15 am: ആദ്യ 65 സീറ്റിലെ ലീഡ് നില പുറത്തുവന്നിരിക്കുന്നു. 29 ഇടത്ത് കോൺഗ്രസാണ് മുന്നിൽ. 23 ഇടത്ത് ബിജെപിയും 13 ഇടത്ത് ജെഡിഎസുമാണ് മുന്നിൽ.

8.13 am: ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും ശിക്കാരിപുരയിൽ ബിജെപി യുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി യെദ്യൂരപ്പയും പിന്നിൽ നിൽക്കുന്നതായി റിപ്പോർട്ട്. അതേസമയം മുഖ്യമന്ത്രി സിദ്ധരാമയ്യ ബദാമിയിൽ മുന്നിലുണ്ട്.

8.10 am: ആദ്യ പത്ത് മിനുട്ടിൽ 50 സീറ്റുകളിലെ ഫലസൂചനകൾ പുറത്തുവന്നപ്പോൾ 23 സീറ്റിൽ കോൺഗ്രസും, 19 ഇടത്ത് ബിജെപിയും 10 ഇടത്ത് ജെഡിഎസും മുന്നിൽ നിൽക്കുന്നു.

8.07 am: ആകെ 42 സീറ്റുകളിലെ ഫല സൂചന പുറത്തുവന്നപ്പോൾ കോൺഗ്രസ് 22 ഇടത്ത് മുന്നേറുന്നു. ബിജെപി 12 ഇടത്തും ജെഡിഎസ് 9 ഇടത്തുമാണ് മുന്നിലുളളത്.

karnataka election, karnataka election 2018, election 2018, karnataka assembly election 2018, karnataka election voting, Bangalore election 2018 voting, karnataka election voting live, karnataka election voting percentage, karnataka election voting 2018, karnataka election 2018 voting, karnataka election 2018 vote

Karnataka Election Results 2018:

8.05 am:  കോൺഗ്രസിന് ലീഡ്. ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ 17 ൽ 12 സീറ്റിലും കോൺഗ്രസ് മുന്നിട്ട് നിൽക്കുകയാണ്. മൂന്ന് സീറ്റിൽ ബിജെപിയും രണ്ട് സീറ്റിൽ ജെഡിഎസും മുന്നേറുന്നുണ്ട്.

8.00 am: കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്.

7.55 am: വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നു. വോട്ടെണ്ണൽ അൽപ്പസമയത്തിനകം ആരംഭിക്കും.

7.52 am: കർണ്ണാടകത്തിൽ 11000 പോലീസുകാരും, ഒറു റാപിഡ് ആക്ഷൻ ഫോഴ്‌സ് കമ്പനിയും 20 കർണ്ണാടക സ്റ്റേറ്റ് റിസർവ് പൊലീസ് കമ്പനിയെയും അണിനിരത്തിയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്.

7.45 am: ഗ്രാമങ്ങളും നഗരങ്ങളും എങ്ങിനെ വോട്ട് ചെയ്തുവെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രധാന നഗരങ്ങളായ ബെംഗലുരു, മംഗലാപുരം എന്നിവിടങ്ങളിൽ നിന്നുളള ഫലമാണ് ഇതിൽ പ്രധാനം. കഴിഞ്ഞ തവണ ബെംഗലുരുവിലെ 28 സീറ്റിൽ 13 എണ്ണം കോൺഗ്രസിനൊപ്പവും 12 എണ്ണം ബിജെപിക്ക് ഒപ്പവുമായിരുന്നു. ജനതാദൾ മൂന്ന് സീറ്റ് നേടി. അതേസമയം മംഗലാപുരത്ത് എട്ടിൽ ഏഴ് സീറ്റും കോൺഗ്രസാണ് ജയിച്ചത്.

7.30 am: രണ്ടു മണ്ഡലങ്ങളില്‍ നിന്നാണ് മുഖ്യമന്ത്രി സിദ്ധാരാമയ്യ മത്സരിക്കുന്നത്. മൈസൂരുവിലെ ചാമുണ്ടേശ്വരിയില്‍ ബി ജെ പിയുടെ ജി.റ്റി ദേവഗൗഡയെയും, ജെ.ഡി എസ്സിന്‍റെ ഗോപാല്‍ റാവുവുമാണ് എതിരാളികൾ. ഇദ്ദേഹത്തിന്റെ സ്വദേശമായ ബദാമിയില്‍ ബിജെപി നേതാവ് ശ്രീരാമലുവാണ് എതിരാളി. നിലവില്‍ ബെല്ലാരിയിൽ നിന്നുളള ലോക് സഭാംഗമാണ് ശ്രീരാമുലു.

7.15 am ബിജെപി നേതാവ് ബി ശ്രീരാമലു മണ്ഡലങ്ങൾ സന്ദർശിക്കുന്നു. ബദാമിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മത്സരിച്ച ശ്രീരാമലു പോളിംഗിന് മുൻപ് ഗോപൂജ നടത്തിയത് വാർത്തയായിരുന്നു.

7.12 am കർണ്ണാടക ബിജെപിയിൽ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പ്രധാന നേതാവാണ് യെദ്യൂരപ്പ. വർഗ്ഗീയ വിരുദ്ധ ഇടപെടൽ നടത്തിയാണ് യെദ്യൂരപ്പ കർണ്ണാടകയിൽ ജനസമ്മതി നേടിയെടുത്തത്. ലിംഗായത്ത് സമുദായക്കാരനായ യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയായി അധികാരമേൽക്കുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

7.00 am ഭൂരിഭാഗം എക്സിറ്റ് പോളുകളും കർണ്ണാടകത്തിൽ തൂക്കുസഭയാകുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. അങ്ങിനെയാണെങ്കിൽ പ്രധാന കക്ഷിയായ ജെഡിഎസ് നിർണ്ണായക ശക്തിയാകും. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് പ്രവചനം. ഇതിനാൽ തന്നെ കോൺഗ്രസും ജെഡിഎസും തമ്മിൽ പിന്നണി ചർച്ചകൾ നടക്കുന്നുണ്ട്.

karnataka election

Karnataka Election Results 2018 Live Updates:

6.45 am: കർണ്ണാടകയിൽ ആകെ പോൾ ചെയ്‌തത് 72.15 ശതമാനം വോട്ട്
സംസ്ഥാനത്തെ 224 നിയമസഭ സീറ്റിൽ 222 സീറ്റുകളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 72.15 ശതമാനം വോട്ടാണ്പോൾ ചെയ്‌തത്. ഈ വോട്ടിനകത്ത് ജനം ഒളിച്ചുവച്ചിരിക്കുന്നത് എന്താണ് എന്നാണ് ഉറ്റുനോക്കുന്നത്. ഭരണ വിരുദ്ധ വികാരമാണോ ഭരണാനുകൂല വികാരമാണോ സിദ്ധരാമയ്യ സർക്കാരിനോട് ഉളളത് എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. കഴിഞ്ഞ ആറ് നിയമസഭ തിരഞ്ഞെടുപ്പുകളിലെ ഏറ്റവും ഉയർന്ന പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 1990 മുതൽ 2008 വരെ 70 ശതമാനം തൊട്ടിട്ടില്ലാത്ത പോളിങ്ങ് 2013 ൽ 71.45 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ വിജയം കോൺഗ്രസിനൊപ്പം നിന്നു. 2018 ലും ഈ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് പാളയത്തിൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ