ബെംഗളൂരു: കര്‍ണാടക നിയസഭാ തിരഞ്ഞെടുപ്പില്‍ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ തോറ്റു. ജെഡിഎസ് സ്ഥാനാർഥി ജി.ടി. ദേവഗൗഡയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയത്. മറ്റൊരു മണ്ഡലമായ ബദാമിയിലും സിദ്ധരാമയ്യ പിറകിലാണ്. മികച്ച മുഖ്യമന്ത്രിയെന്നും അഴിമതി വിരുദ്ധ ഭരണമെന്നുമുള്ള പ്രതിച്ഛായ അദ്ദേഹത്തിന് ഗുണം ചെയ്തില്ല. കൈവിടില്ലെന്ന് പ്രതീക്ഷിച്ച മണ്ഡലമായിരുന്നു അദ്ദേഹത്തിന് ചാമുണ്ഡേശ്വരി.
അവസാന കണക്കുകൾ പുറത്തു വരുമ്പോൾ ബിജെപി 113 സീറ്റിൽ ലീഡ് ചെയ്യുകയാണ്. കോൺഗ്രസ് 59 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി 121 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ജെഡിഎസ് 40 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്.യെഡിയൂരപ്പ വിജയിച്ചു. ശിക്കാരിപുരയിൽ 9,857 വോട്ടുകൾക്കാണ് യെഡിയൂരപ്പയുടെ വിജയം. കോൺഗ്രസ് സ്ഥാനാർഥി ജെ.ബി.മലതേഷിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.