B S Yeddyurappa swearing-in HIGHLIGHTS: കര്‍ണാടക മുഖ്യമന്ത്രിയായി ബിഎസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ സുപ്രിംകോടതി സ്റ്റേ ചെയ്യാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹം അധികാരമേറ്റത്. സത്യപ്രതിജ്ഞ തടയണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രിംകോടതി നിരാകരിച്ചു. യെ​ദി​യൂ​ര​പ്പ​യ്ക്കു രാ​വി​ലെ ഒ​ന്പ​തി​നു​ത​ന്നെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാം. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ വീ​ണ്ടും വാ​ദം കേ​ൾ​ക്കു​മെ​ന്ന് ജ​സ്റ്റീ​സ് എ.​കെ.​സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കൂ​ടാ​തെ, ഹ​ർ​ജി​യി​ൽ യെ​ദി​യൂ​ര​പ്പ​യെ ക​ക്ഷി ചേ​ർ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

കര്‍ണാടകയിലെ സത്യപ്രതിജ്ഞാ വിവാദത്തില്‍ സുപ്രീം കോടതിയില്‍ നടന്നത് ചരിത്രത്തിലെ അപൂര്‍വ സംഭവം തന്നെയായിരുന്നു. അര്‍ധ രാത്രിയിലാണ് കോടതിയിലേക്ക് കോണ്‍ഗ്രസ് ഹരജിയുമായെത്തിയത്. ചീഫ്ജസ്റ്റിസ് നിശ്ചയിച്ച മൂന്നംഗ ബെഞ്ച് വാദം തുടങ്ങിയത് പുലര്‍ച്ചെ രണ്ട് മണിക്ക്. കോടതി തീരുമാനമെടുത്തതാകട്ടെ പുലര്‍ച്ചെ 5.30 നും.

കോടതിയുടെ വാക്കാലുള്ള ഉത്തരവിന് ശേഷം കോടതിയില്‍ നടന്നത്ചൂടേറിയ വാദ പ്രതിവാദങ്ങളായിരുന്നു. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച നടപടി ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ള ഗവര്‍ണറുടെ ശ്രമമെന്ന് കോണ്‍ഗ്രസ് വാദിച്ചു. ഗവര്‍ണറുടെ തീരുമാനത്തില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നായിരുന്നു യെദിയൂരപ്പക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്തഗിയുടെ വാദം. സര്‍ക്കാര്‍ രൂപികരിച്ചു കഴിഞ്ഞാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഏഴ് ദിവസം മതിയെന്നും യെദിയൂരപ്പ കോടതിയെ അറിയിച്ചു.

ക​ർ​ണാ​ട​ക ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യ് വാ​ല യെ​ദി​യൂ​ര​പ്പ​യെ ക്ഷ​ണി​ച്ച​തി​നെ​തി​രേ സു​പ്രീം കോ​ട​തി ര​ജി​സ്ട്രാ​ർ വ​ഴി ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര​യ്ക്കു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി, ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര, ജ​സ്റ്റീ​സ് എ.​കെ.​സി​ക്രി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​നു കൈ​മാ​റി. രാ​വി​ലെ ഒ​ന്പ​തി​ന് യെ​ദി​യൂ​ര​പ്പ അ​ധി​കാ​ര​മേ​ൽ​ക്കും എ​ന്ന​തി​നാ​ൽ ഇ​തി​നു മു​ന്പാ​യി ഹ​ർ​ജി പ​രി​ഗ​ണി​പ്പി​ക്കാ​നാ​ണു കോ​ണ്‍​ഗ്ര​സ് ശ്ര​മി​ച്ച​ത്. സു​പ്രീം കോ​ട​തി​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് അ​ർ​ധ​രാ​ത്രി സു​പ്രീം കോ​ട​തി ചേ​രു​ന്ന​ത്. മു​ന്പ് ഇ​ത് യാ​ക്കൂ​ബ് മേ​മ​ന്‍റെ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​യി​രു​ന്നു.

8.00 pm: വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചില്ലെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. പ്രത്യേക വിമാനം ചാർട്ട് ചെയ്ത് എംഎൽഎമാരെ കേരളത്തിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാൽ എംഎൽഎമാരെ ഇത്തരത്തിൽ എത്തിക്കണമെങ്കിൽ വിമാനത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.

7.30 pm: കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിലേക്ക് എംഎൽഎമാരെ മാറ്റുമെന്ന് അഭ്യൂഹം. ഇവർക്കായി നൂറ് മുറികൾ മാറ്റിവച്ചുവെന്നും രാവിലെ 9 മുതൽ 12 വരെ എംഎൽഎമാർക്ക് ചെക് ഇൻ ചെയ്യാൻ സമയം അനുവദിച്ചതായുമാണ് വിവരം. ഇവിടേക്ക് എംഎൽഎമാരെ എത്തിക്കുന്നതിന് രണ്ടി വിമാനങ്ങൾ ചാർട്ട് ചെയ്‌തതായി വിവരം.

7.10 pm: കർണ്ണാടകത്തിലെ കോൺഗ്രസ് – ജനതാദൾ എസ് എംഎൽഎമാരെ ബിജെപിയുടെ കുതിരക്കച്ചവടത്തിൽ നിന്ന് രക്ഷിക്കാൻ കേരളത്തിലേക്ക് മാറ്റാൻ ആലോചന.

6.44 pm: കർണ്ണാടകയിലെ തങ്ങളുടെ എംഎൽഎമാർക്ക് തങ്ങൾ തന്നെ സുരക്ഷയൊരുക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സിഎച്ച് മുനിയപ്പ.

6.20 pm: കർണ്ണാടക തിരഞ്ഞെടുപ്പ് വിഷയത്തിൽ രാജ്യവ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. കോൺഗ്രസ് പ്രവർത്തകർ പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു.

6.15 pm: കർണ്ണാടകത്തിനും ഗോവയ്ക്കും ബീഹാറിനും പിന്നാലെ മണിപ്പൂരിലും മേഘാലയയിലും കോൺഗ്രസ് നേതാക്കൾ സർക്കാർ രൂപീകരിക്കാൻ അവകാശ വാദമുന്നയിച്ച് ഗവർണറെ കണ്ടു.

6.00 pm: കർണ്ണാടകത്തിൽ അധികാരമുപയോഗിച്ച് യെദ്യൂരപ്പയുടെ മറു’പണി.’ എംഎൽഎമാരുടെ സുരക്ഷ പിൻവലിച്ചു. പിന്നാലെ ഉന്നത സർക്കാർ പദവികളിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റി. പ്രിൻസിപ്പൽ സെക്രട്ടറിമാർ, ഇന്റലിജൻസ് വിഭാഗം മേധാവി, സംസ്ഥാന പൊലീസ് മേധാവി തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം വിശ്വസ്തരെ നിയമിച്ചു.

5:20 pm: ബിഹാറിലെ സര്‍ക്കാരിനെ പുറത്താക്കണം എന്നും ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം എന്നും ആര്‍ജെഡി നേതാവ് തേജസ്വീ യാദവ് ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് ഗവര്‍ണറെ കാണും.

5:05 pm: ഭൂരിപക്ഷം ഇല്ലാത്ത യെഡ്യൂരപ്പയെ മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിക്കാന്‍ എല്ലാ സംസ്ഥാനത്തേയും കോണ്‍ഗ്രസ് പ്രദേശ്‌ കമ്മറ്റികള്‍ക്ക് എഐസിസിയുടെ നിര്‍ദ്ദേശം. എഐസിസി ജനറല്‍ സെക്രടറി അശോക്‌ ഘെഹ്ലോട്ട് ആണ് പ്രദേശ്‌ കോണ്‍ഗ്രസ് കമ്മറ്റികല്‍ക്കുള്ള നിര്‍ദ്ദേശം പുറത്തുവിട്ടത്.

4.15 pm: യെഡ്യൂരപ്പ ഒരു ദിവസത്തേക്കുള്ള മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ്.

4.12 pm: കര്‍ണാടകത്തിലെ ജനാധിപത്യധ്വംസനത്തില്‍ പ്രതിഷേധിച്ച് രാഷ്ട്ടീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് ഒരു ദിവസത്തെ ധര്‍ണ പ്രഖ്യാപിച്ചു.

4.10 pm: അതിനിടെ ഗോവയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിന്റെ 16 എംഎൽഎ മാരും ഗവർണറെ കാണാൻ ഒരുങ്ങുന്നു. സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഗവർണറെ കാണുന്നത്. കർണ്ണാടകത്തിൽ ബിജെപി ക്ക് അനുകൂലമായി ഗവർണറുടെ തീരുമാനം വന്നതിന് പിന്നാലെയാണ് ഈ നീക്കം.

4.00 pm: അതേസമയം കർണ്ണാടക ഗവർണറുടെ തീരുമാനം സംസ്ഥാനത്ത് കുതിരക്കച്ചവടത്തിനുളള അവസരമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ.

3.30 pm: യെദ്യൂരപ്പയുടെ വിധി അദ്ദേഹം ഗവർണർക്ക് നൽകിയ കത്തിലുണ്ട്…. കർണ്ണാടകത്തിൽ യെഡ്യൂരപ്പ സർക്കാരിന്റെ ഭാവി അദ്ദേഹം ഗവർണർക്ക് നൽകിയ കത്തിലുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. ഈ കത്തിൽ 104 എംഎൽഎമാരുടെ കണക്ക് മാത്രമേ പറഞ്ഞിട്ടുളളൂ. അതുകൊണ്ട് തന്നെ ബിജെപിക്ക് അവിടെ ഭരണം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

3.00 pm: മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ബിജെപി എല്ലാ സർക്കാർ സംവിധാനങ്ങളും ദുരുപയോഗം ചെയ്യുകയാണെന്ന് ബിഎസ്‌പി പരമോന്നത നേതാവ് മായാവതി. ബിഎസ്‌പിക്ക് കർണ്ണാടകത്തിൽ ആദ്യമായി ഒരു എംഎൽഎയെ ലഭിച്ച തിരഞ്ഞെടുപ്പാണിത്. ഈ എംഎൽഎയും കോൺഗ്രസിനും ജെഡിഎസിനും ഒപ്പം ബിജെപിക്കെതിരായ നിലപാടാണ് എടുത്തിരിക്കുന്നത്.

2.40 pm: മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ രാംജഠ്‌മലാനിയും കർണ്ണാടക ഗവർണറുടെ തീരുമാനത്തിന് വിരുദ്ധമായി സുപ്രീം കോടതിയിൽ കക്ഷി ചേരും. സ്വന്തം നിലയ്ക്കാണ് ഭരണഘടനയ്ക്ക് എതിരായ ഗവർണറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2.20 pm: കോൺഗ്രസിന് ജനവിധിയെ അപമാനിച്ച ചരിത്രം മാത്രമേയുളളൂവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ഡൽഹിയിൽ വാർത്ത സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

2.00 pm: ആനന്ദ് സിംഗ് കോൺഗ്രസ് പാളയത്തിൽ തന്നെ….

ഇന്നലെ കാണാനില്ലെന്ന് വാർത്ത പരന്ന ശേഷം കോൺഗ്രസ് ഓഫീസിലെത്തിയ കോൺഗ്രസ് നിയമസഭാംഗം ആനന്ദ് സിംഗ് തങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് മുതിർന്ന നേതാവ് എം വീരപ്പ മൊയ്‌ലി.

1.30 pm: മുന്നിൽ വേറെ വഴികളില്ല….

കർണ്ണാടകത്തിൽ അധികാരം നിലനിർത്താൻ രണ്ട് വഴികൾ മാത്രമേയുളളൂവെന്ന് ഉന്നത ബിജെപി വൃത്തങ്ങൾ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു. ഒന്നുകിൽ കോൺഗ്രസ് – ജനതാദൾ എസ് സഖ്യം പൊളിക്കുക, അല്ലെങ്കിൽ വിശ്വാസ വോട്ടെടുപ്പിന്റെ സമയത്ത് കോൺഗ്രസ്, ജനതാദൾ എസ് എംഎൽഎമാരെ സഭയിൽ നിന്ന് മാറ്റിനിർത്തുക. ഇതിനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്.

1.15 pm: വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ കോൺഗ്രസ്-ജെഡിഎസ് നേതാക്കളുടെ പ്രതിഷേധം തുടരുന്നു

12.01 pm: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ജനതാദൾ എസുമായി കൈകോർത്ത് ജനാധിപത്യത്തെ കശാപ്പു ചെയ്തത് കോൺഗ്രസാണെന്ന് അമിത് ഷാ. കർണാടകയുടെ ജനങ്ങളുടെ ക്ഷേമത്തിനായല്ല, രാഷ്ട്രീയ നേട്ടമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും അമിത് ഷാ.

11.30 am: കേവല ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സര്‍ക്കാര്‍ രൂപീകരിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ യുക്തിരഹിതമായ മര്‍ക്കടമുഷ്ടി ഭരണഘടനയെ കൊഞ്ഞനം കുത്തുന്ന നടപടിയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

10.20 am: ഭരണഘടനാ വിരുദ്ധമായാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് സിദ്ധരാമയ്യ

10.15 am: മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കെ.സി. വേണുഗോപാൽ തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്.

10.00 am: വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ നേതാക്കൾ പ്രതിഷേധ ധർണ നടത്തുകയാണ്

9.45 am: വിധാന്‍ സൗദയ്ക്ക് മുമ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് പ്രതിഷേധം

9.25 am: ബിജെപി പ്രകടനപത്രികയില്‍ വാഗാദാനം ചെയ്ത പ്രകാരം കര്‍ഷകരുടെ വായ്പ 24 മണിക്കൂറിനകം എഴുതി തളളുമോ എന്നാണ് കര്‍ഷകര്‍ ഉറ്റു നോക്കുന്നത്

09.10 am: ഗവര്‍ണര്‍ യെഡിയൂരപ്പയ്ക്ക് ചായ സത്കാരം നല്‍കുന്നു

09.09 am: ലളിതമായ ചടങ്ങില്‍ കൃത്യം 9 മണിക്ക് തന്നെ സത്യപ്രതിജ്ഞ നടന്നു, സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ തിങ്ങിനിരന്നു

09.05 am: അപൂര്‍വ്വമായ രാഷ്ട്രീയ സാഹചര്യത്തില്‍ യെദിയൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്

09.am: യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു, ഗവര്‍ണര്‍ വാജുഭായ് വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്

08.45 am: നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് ബിജെപി നേതാവ് അനന്ത് കുമാര്‍

08.40 am: നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാനൊരുങ്ങി കോണ്‍ഗ്രസും ജെഡിഎസും

08.35 am: സത്യപ്രതിജ്ഞ ചെയ്യാനായി യെദിയൂരപ്പ രാജ്ഭവനിലെത്തി

08.30 am: പച്ച ഷാള്‍ ധരിച്ച് പരമ്പരാഗതമായ വേഷത്തിലാണ് യെദിയൂരപ്പ സത്യപ്രതിജ്ഞാ ചടങ്ങിന് പുറപ്പെട്ടത്

08.25 am: ക്ഷേത്ര ദര്‍ശനത്തിന് ശേഷം യെദിയൂരപ്പ രാജ്ഭവനിലേക്ക് പുറപ്പെട്ടു

08.20 am: പ്രകാശ് ജാവദേക്കര്‍ അടക്കമുളള ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി

08.17 am: ബംഗളൂരുവിലെ വസതിയില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്യാനായി യെദിയൂരപ്പ പുറപ്പെട്ടു

08.15 am: രാജ്ഭവന് പുറത്ത് കനത്ത സുരക്ഷയൊരുക്കി, ബിജെപി പ്രവര്‍ത്തകര്‍ വാദ്യഘോഷങ്ങളുമായി ആഹ്ലാദം പങ്കുവെച്ചു

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ