scorecardresearch

Karnataka Election Results 2018: മന്ത്രിസ്ഥാനം രാജിവച്ച മലയാളിയായ കെ.ജെ.ജോര്‍ജിന് വിജയം

സർവഞ്ജനഗറിൽ ബിജെപിയുടെ എം.എൻ.റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് ജോർജ് വിജയം ഉറപ്പിച്ചത്

സർവഞ്ജനഗറിൽ ബിജെപിയുടെ എം.എൻ.റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് ജോർജ് വിജയം ഉറപ്പിച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Karnataka Election Results 2018: മന്ത്രിസ്ഥാനം രാജിവച്ച മലയാളിയായ കെ.ജെ.ജോര്‍ജിന് വിജയം

ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ മലയാളിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.ജെ.ജോർജ് വിജയിച്ചു. സർവഞ്ജനഗറിൽ ബിജെപിയുടെ എം.എൻ.റെഡ്ഡിയെ പരാജയപ്പെടുത്തിയാണ് ജോർജ് വിജയം ഉറപ്പിച്ചത്. 69,673 വോട്ട് ജോർജ് നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി എം.എൻ.റെഡ്ഡിക്ക് 12,155 വോട്ട് മാത്രമാണ് ലഭിച്ചത്.

Advertisment

കർണാടകയിൽ ഡപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് എം.കെ.ഗണപതിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായതിനെ തുടര്‍ന്ന് നഗരവികസന മന്ത്രിസ്ഥാനം രാജിവച്ചയാളാണ് ജോര്‍ജ്. മുൻ ആഭ്യന്തരമന്ത്രി കൂടിയായ അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ അമിത് ഷായും രംഗത്തെത്തിയിരുന്നെങ്കിലും വിജയം ജോര്‍ജിനൊപ്പം നിന്നു.

മലയാളിയായ ജോർജ് കോട്ടയം ജില്ലയിലെ ചിങ്ങവനം സ്വദേശിയാണ്. ഗണപതിയുടെ മരണത്തില്‍ ജോർജിന് എതിരെ കോടതി അന്വേഷണത്തിനു ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹം അന്ന് രാജിവച്ചത്. ആത്മഹത്യക്കു തൊട്ടുമുൻപു ഒരു സ്വകാര്യ ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ, തനിക്കെന്തെങ്കിലും സംഭവിച്ചാൽ കെ.ജെ.ജോർജ്, ഇന്റലിജൻസ് ഐജി എ.എം.പ്രസാദ്, ലോകായുക്ത ഐജിപി പ്രണബ് മൊഹന്തി എന്നിവര്‍ ഉത്തരവാദികളായിരിക്കുമെന്ന് ഗണപതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇയാളെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.

Kerala Congress Karnataka Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: