scorecardresearch

Latest News

Karnataka Election Results 2018: ദൈവം കണ്‍ഫ്യൂഷനില്‍! പൂജയും പ്രാര്‍ത്ഥനകളുമായി ബിജെപി- കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

Karnataka Election Results 2018: ഡല്‍ഹിയില്‍ എഐസിസി ഓഫീസിന് മുമ്പിലും പ്രവര്‍ത്തകര്‍ പൂജ നടത്തി

Karnataka Election Results 2018: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ തുടരുന്നതിനിടെ പൂജയും പ്രാര്‍ഥനയുമായി സ്ഥാനാര്‍ത്ഥികള്‍. ‌ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ യെഡിയൂരപ്പയുടെയും സിദ്ധരാമയ്യയ്‌ക്കെതിരെ മൽസരിക്കുന്ന ശ്രീരാമലുവിന്‍റെയും വീടുകളില്‍ പൂജ നടക്കുകയാണ്.

ഇതിനിടെ ഡല്‍ഹിയില്‍ എഐസിസി ഓഫീസിന് മുമ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തകര്‍ പൂജ നടത്തി. അതേസമയം ജെഡിഎസ് സ്ഥാനാര്‍ത്ഥി എച്ച്.ഡി.കുമാരസ്വാമി ആദിചുഞ്ചനഗിരി മഹാസമാഥനിലെത്തി പൂജ നടത്തി.

ശ്രീരാമലു രണ്ട് മണ്ഡലങ്ങളില്‍ മൽസരിച്ചു. ബദാമിയിലും മൊളകല്‍മുരുവിലുമാണ് മൽസരിച്ചത്. ബദാമിയില്‍ സിദ്ദരാമയ്യയാണ് എതിരാളി. വോട്ടെടുപ്പ് ദിനത്തില്‍ ശ്രീരാമലു ഗോപൂജ നടത്തിയിരുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെഡിയൂരപ്പയുടെ വീട്ടിലും പ്രത്യേക പൂജകള്‍ നടക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka election results 2018 bjps cm candidate bs yeddyurappa offered prayers earlier today on counting day

Best of Express