New Update
/indian-express-malayalam/media/media_files/uploads/2017/04/baba-ramdev.jpg)
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലെ വഴിത്തിരിവാകുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. തിരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും 2019ലെ ഗവണ്‍മെന്റിനെ തീരുമാനിക്കുന്ന വിജയമായിരിക്കും ഇതെന്ന് അദ്ദേഹം വരാണസിയില്‍ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി തന്നെ വിജയിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും രാംദേവ് വ്യക്തമാക്കി.
Advertisment
തനിക്കെതിരെ കളളപ്പണ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിനെതിരെ രാംദേവ് വിമര്‍ശനം ഉന്നയിച്ചു. ചിദംബരത്തിന്റെ കളളപ്പണ ഇടപാട് പതുക്കെ പുറത്തുവരികയാണെന്നും പാപം എത്ര മറച്ചുവച്ചാലും പുറത്തു വരുമെന്നും രാംദേവ് വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.