ഹസ്സൻ: കർണ്ണാടകയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. കർണ്ണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസാണ് ഹസ്സൻ ജില്ലയിലെ കരേകരെ എന്ന സ്ഥലത്താണ് അപകടം നടന്നത്.

റോഡരികിലെ കുളത്തിലേക്കാണ് ബസ് മറിഞ്ഞത്. എന്നാൽ പൊലീസിന് അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. എട്ട് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് സംഭവത്തിൽ പരുക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ