വൈദ്യപരിശോധനയിൽ വീഴ്ച വരുത്തുന്ന ആശുപത്രികൾക്ക് എതിരെ നിയമം കർക്കശമാക്കാനുള്ള സർക്കാർ നടപടിക്കെതിരെ ബെംഗലൂരുവിലെ ഡോക്ടർമാർ അനിശ്ചിതകാല പണിമുടക്കിന്. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതോടെ നഴ്സിംഗ് ഹോമുകളിലും സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പ്രവർത്തനം സ്തംഭിക്കുമെന്ന് ഉറപ്പായി.
നിയമ ഭേദഗതിയെ എതിർത്താണ് ഡോക്ടർമാർ സമരം പ്രഖ്യാപിച്ചത്. തലസ്ഥാനത്തെ 22000 ഡോക്ടർമാരാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വിക്രംജിത് സെൻ കമ്മിഷന്റെ നിർദ്ദേശങ്ങൾക്ക് എതിരെയാണ് ഐഎംഎ അടക്കം അഞ്ച് സംഘടനകൾ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഡോക്ടർമാരുടെ സംഘം ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ആരോഗ്യ മന്ത്രി രമേഷ് കുമാറിനെയും നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നെങ്കിലും ഇത് ഫലം കാണാതെ പോയതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.