ബെംഗളൂരു: സംസ്ഥാനത്തിന് സ്വന്തമായി പതാക എന്നതിന്റെ സാധ്യതയെക്കുറിച്ച് പഠിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒമ്പതംഗ സമിതി രൂപീകരിച്ചു. ഉദ്യോഗസ്ഥരും അദ്ധ്യാപകരുമടങ്ങുന്ന സമിതിയെയാണ് രൂപീകരിച്ചത്.

മഞ്ഞയും ചുവപ്പും നിറത്തില്‍ കര്‍ണാകത്തിന് അനൗദ്യോഗിക പതാക നിലവിലുണ്ട്. ഉപുതിയ പതാകയുടെ മാതൃകയെ കുറിച്ചു ആലോചിക്കാനും അതിന്റെ നിയമ നടപടികളെക്കുറിച്ചു പടിക്കാനും സര്‍ക്കാര്‍ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയംഈ തീരുമാനത്തിന് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും സംസ്ഥാനത്തിന് സ്വന്തമായി പതാക രൂപീകരിക്കാനുള്ള സംസ്ഥാനത്തിന്റെ അവകാശം ഭരണഘടന എതിര്‍ക്കുന്നില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

സമിതി മുന്നോട്ടു വെയ്ക്കുന്ന ശുപാര്‍ശകള്‍ അംഗീകരിച്ചാല്‍, ജമ്മുവിനു പിന്നാലെ സ്വന്തമായി ഔദ്യോഗിക പതാകയുള്ള രണ്ടാമത്തെ സംസ്ഥാനമാകും കര്‍ണാടകം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ