Latest News

കേരളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഏഴു ദിവസം ക്വാറന്റൈൻ നിർബന്ധമാക്കി കർണാടക

വാക്സിൻ സ്വീകരിച്ചവരും ആർടിപിസിആർ നെഗറ്റീവ് ഫലമുള്ളവരും അടക്കം എല്ലാവരും ഏഴ് ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ കഴിയണം

coronavirus, coronavirus news, india covid 19 news, lockdown news, kerala coronavirus cases, kerala covid 19 cases, covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, coronavirus in india, india coronavirus news, india covid 19 cases, kerala news, kerala covid 19 latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update

കേരളത്തിൽ നിന്നുള്ള എല്ലാ യാത്രക്കാർക്കും ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈൻ കർണാടക നിർബന്ധമാക്കി. കേരളത്തിൽ കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണ് നടപടി.

പകർച്ചവ്യാധി സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. രാത്രി കർഫ്യൂ പോലുള്ള മറ്റ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനും സ്കൂളുകളിൽ ആറ് മുതൽ എട്ട് വരെ ക്ലാസുകൾ വീണ്ടും തുറക്കാനും യോഗത്തിൽ തീരുമാനിച്ചു.

“കേരളത്തിൽ നിന്ന് വരുന്ന ആളുകൾക്ക് ഒരാഴ്ച ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാണ്, ഏഴാം ദിവസം പരിശോധന നിർബന്ധമാണ്. ആർടി-പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് റിപ്പോർട്ട് ഹാജരാക്കിയാലും പ്രതിരോധ കുത്തിവയ്പ് എടുത്ത സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ക്വാറന്റൈൻ നിർബന്ധമാണ്,” എന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് (സിഎംഒ) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ബെംഗളൂരുവിൽ നടന്ന യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച റവന്യൂ മന്ത്രി ആർ അശോക്, ഈ നിയമം വിദ്യാർത്ഥികൾക്കും ബാധകമാകുമെന്ന് പറഞ്ഞു.

Read More: കോവിഡ്: സംസ്ഥാനത്ത് സിറോ പ്രിവലന്‍സ് പഠനം നടത്താൻ അനുമതി

“വിദ്യാർത്ഥികളുൾപ്പെടെ എല്ലാ സന്ദർശകരെയും ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം കോവിഡ് -19 പരിശോധനയ്ക്ക് വിധേയമാക്കും,” മന്ത്രി പറഞ്ഞു.

ഹ്രസ്വകാല സന്ദർശകർക്കും മത്സര പരീക്ഷാർത്ഥികൾക്കും ഈ നിയമം ബാധകമാകുമോ എന്നതിനെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വിശദമായ ഉത്തരവിൽ അറിയിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ അറിയിച്ചു. പുതിയ നിയന്ത്രണങ്ങൾ അരംഭിക്കുന്ന തീയതിയും ചൊവ്വാഴ്ച രാവിലെ വിശദമായ സർക്കാർ ഉത്തരവിൽ അറിയിക്കുമെന്നും അവർ പറഞ്ഞു.

കൂടാതെ, ചിക്കമംഗളുരു, ഹാസൻ, മൈസൂർ, ശിവമോഗ, കോലാർ, കലബുറഗി ജില്ലകളിലെ ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് പരിഗണിക്കാൻ മുഖ്യമന്ത്രി ബൊമ്മൈ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 400 പേർക്ക് പരമാവധി ഹാജരാകാവുന്ന തരത്തിൽ വിവാഹ മണ്ഡപങ്ങളിൽ 50 ശതമാനം ആളുകളെ അനുവദിക്കും.

Read More: അധ്യാപകരുടെ വാക്‌സിനേഷന്‍ അഞ്ചിനകം പൂര്‍ത്തിയാക്കും; ഇന്ന് നൽകിയത് 4.78 ലക്ഷം പേർക്ക്

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള കുടക്, ഹസൻ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകൾ ഒഴികെ സംസ്ഥാനത്ത് രാത്രി കർഫ്യൂയിൽ ഇളവ് വരുത്താനും യോഗം തീരുമാനിച്ചു. കേരളത്തിൽ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളതിനാൽ ദക്ഷിണ കന്നഡയിലും കുടകിലും നിയന്ത്രണങ്ങൾ തുടരും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka covid week long institutional quarantine kerala curfew

Next Story
കോവിഡ്: യൂറോപ്പിൽ ഡിസംബറിന് മുൻപ് 2.36 ലക്ഷം പേർ മരിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടന
The moderation of comments is automated and not cleared manually by malayalam.indianexpress.com