ബംഗളൂരു: കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ കഴിഞ്ഞ എംഎല്‍എമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു എംഎല്‍എയ്ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. കർണാടകയി​ലെ ഈഗിൾടൺ റിസോർട്ടിൽ സഹപ്രവർത്തകനുമായി അടികൂടിയ കോൺഗ്രസ്​ എം.എൽ.എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ജെഎന്‍ ഗണേഷ് എംഎല്‍എ കുപ്പി കൊണ്ട് തലയ്ക്ക് അടിച്ച് പരുക്കേറ്റ് ആനന്ദ് സിങ് ആണ് ചികിത്സ തേടിയതെന്നാണ് വിവരം. സംഭവം കോണ്‍ഗ്രസ് നിഷേധിച്ചെങ്കിലും അപ്പോളോ ആശുപത്രിക്ക് പുറത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിട്ടുണ്ട്. സംഭവത്തെ തുടർന്ന്​ ബി.ജെ.പി വിമർശനവുമായി രംഗത്തെത്തി.

‘കോൺഗ്രസിൽ പ്രശ്​നങ്ങളുണ്ടെന്നതിന്​ ഇതിൽ കൂടുതൽ തെളിവെന്തിനാണ്​. ഈഗിൾ ടണി​ലെ കോൺഗ്രസ്​ എം.എൽ.എമാർ കൈയാങ്കളി തുടങ്ങി. ഒരു എം.എൽ.എ ആശുപത്രിയിലായി. എത്രകാലം ഇത്​ കോൺഗ്രസ്​ മറച്ചുവെച്ച്​ ബി.ജെ.പി​യെ കുറ്റപ്പെടുത്തും? ഈഗിൾടൺ റിസോർട്ടിലെ അടി ഒഴിവാക്കാൻ കെ.പി.സി.സി പ്രസിഡൻറിന്​ സാധിച്ചില്ലെന്നത്​ നിർഭാഗ്യകരമാണ്​. ആനന്ദ്​ സിങ്ങിന്​ പെട്ടെന്ന്​ തന്നെ ഭേദമാക​ട്ടെ,’ ബിജെപി ട്വിറ്ററിലുടെ വ്യക്തമാക്കി.

ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന്​ കോൺഗ്രസ്​ വെള്ളിയാഴ്​ചയാണ്​ എം.എൽ.എമാരെ ഈഗിൾ ടൺ റിസോർട്ടിലേക്ക്​ മാറ്റിയത്​. നേരത്തെ നാല്​ എം.എൽ.എമാർ ബി.ജെ.പി പാളയത്തിൽ എത്തിയെന്ന്​ വാർത്തകളുണ്ടായിരുനു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ