Latest News

കൂട്ടരാജിയിൽ കുലുങ്ങി കർണാടക; കോൺഗ്രസ് – ദൾ സർക്കാരിനെ താഴേയിറക്കാൻ ബിജെപി

നേരത്തെ രാജി വെച്ച ഒരു എം.എൽ.എ അടക്കം ആ​കെ 13 പേ​ർ രാ​ജി ന​ൽ​കി​യ​തോ​ടെ സ​ഖ്യ​സ​ർ​ക്കാ​റി​ന്റെ അം​ഗ​ബ​ലം 106 ആ​യി കു​റ​ഞ്ഞു

Karnataka political crisis, കർണാടക രാഷ്ട്രീയ പ്രതിസന്ധി, congress,കോൺഗ്രസ്, jds, ജെഡിഎസ്,bjpബിജെപി kumaraswami g parameswara,Karnataka, കര്‍ണാടക, congress, കോണ്‍ഗ്രസ്, jds, ജെഡിഎസ്, mla, എംഎല്‍എ, minister മന്ത്രി, iemalayalam, ഐഇ മലയാളം

ബെംഗളൂരൂ: ഒരു വർഷത്തിന് ശേഷം വീണ്ടും കർണാടകത്തിൽ സർക്കാരിനെ താഴേയിറക്കാനുള്ള രാഷ്ട്രീയ കരുനീക്കങ്ങൾ സജീവമാകുന്നു. കോൺഗ്രസ് – ജനദാദൾ സഖ്യ സർക്കാരിനെ താഴേയിറക്കി അധികാരത്തിലെത്താനുള്ള ബിജെപിയുടെ ഓപ്പറേഷൻ താമര ഇത്തവണ വിജയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജെ.​ഡി.​എ​സി​ൽ​നി​ന്നും മൂ​ന്നും കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ ഒമ്പതും ഉൾപ്പടെ 12 എം.എൽ.എമാരാണ് തി​ങ്ക​ളാ​ഴ്ച രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​ത്.

നേരത്തെ രാജി വെച്ച ഒരു എം.എൽ.എ അടക്കം ആ​കെ 13 പേ​ർ രാ​ജി ന​ൽ​കി​യ​തോ​ടെ സ​ഖ്യ​സ​ർ​ക്കാ​റി​െൻറ അം​ഗ​ബ​ലം 106 ആ​യി കു​റ​ഞ്ഞ് ബി.​ജെ.​പി​യേക്കാൾ ഒരു സീറ്റ്​ മുൻതൂക്കം മാത്രമായി. 224 അംഗ സഭയിൽ 113 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കോൺഗ്രസ് – ദൾ സഖ്യത്തിന് 119 സീറ്റാണുള്ളത്. 105 സീറ്റ് ബിജെപിക്കുണ്ട്. എട്ടു സീറ്റു കൂടി ലഭിച്ചാൽ ബിജെപിക്കു സർക്കാരുണ്ടാക്കാം.

കൂട്ടരാജിക്ക് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷം തങ്ങള്‍ക്കുണ്ടെന്ന് വാദവുമായി ബിജെപി രംഗത്തെത്തി. കൂടുതല്‍ എംഎല്‍എമാര്‍ രാജി വയ്ക്കുമെന്നും സഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷം ഉണ്ടാകുമെന്നും ബിജെപി അവകാശപ്പെടുന്നു. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ബി.എസ്.യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന് മുതിര്‍ന്ന ബിജെപി നേതാവായ സദാനന്ദ ഗൗഡ അവകാശപ്പെടുന്നത് ബിജെപിയുടെ പ്രതീക്ഷയാണ് കാണിക്കുന്നത്.

കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ എത്തിയാൽ കർണാടകയിലും ബിജെപി സർക്കാരുണ്ടാക്കുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ബിജെപി സംസ്ഥാന നേത‍ൃത്വം പറഞ്ഞിരുന്നു. ആ പ്രഖ്യാപനം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീക്കുന്നതും. എല്ലാ കാര്യങ്ങളും സസൂക്ഷം വീക്ഷിച്ച് കാത്തിരിക്കാമെന്നാണ് യെഡിയൂരപ്പയുടെ നിലപാട്. കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ രാജിക്ക് കാരണം ബിജെപിയല്ലെന്നും യെഡിയൂരപ്പ പറയുന്നു. ഭരണഘടനാ ചട്ടങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ വിളിച്ചാല്‍ ബിജെപിക്ക് അത് സാധിക്കുമെന്ന് സദാനന്ദ ഗൗഡ പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka congress jds coalition government under pressure on mlss resignation

Next Story
ഈ കുഞ്ഞുകൈകളിൽ നിളപോലെ ചായങ്ങൾnila
The moderation of comments is automated and not cleared manually by malayalam.indianexpress.com