ബം​ഗ​ളു​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ജി.​പ​ര​മേ​ശ്വ​ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​കും. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി​ക്കൊ​പ്പം പ​ര​മേ​ശ്വ​ര​യും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും.

34 മ​ന്ത്രി​മാ​രു​ൾ​പ്പെ​ട്ട കാ​ബി​ന​റ്റാ​ണ് അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​ന് 22 മ​ന്ത്രി​മാ​രും ജെ​ഡി​എ​സി​ന് 12 മ​ന്ത്രി​മാ​രു​മു​ണ്ടാ​കും. മു​ഖ്യ​മ​ന്ത്രി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​മെ​ന്നു പ​ര​മേ​ശ്വ​ര അ​റി​യി​ച്ചു. കോ​ണ്‍​ഗ്ര​സി​ന്‍റെ കെ.​ആ​ർ.​ര​മേ​ശ് കു​മാ​ർ നി​യ​മ​സ​ഭാ സ്പീ​ക്ക​റാ​കും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടു ചേ​ർ​ന്ന ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook