ബെംഗളൂരു: കോവിഡ്-19 സ്ഥിരീകരിച്ചതിനെ തുടർന്ന് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി.കെ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വാർത്താ ഏജൻസി പിടിഐയുടെ റിപ്പോർട്ട്. രാജാജി നഗറിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ രാത്രിയാണ് 58കാരനായ ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് രണ്ടു ദിവസമായി നടുവേദനയുണ്ടായിരുന്നു എന്നും തിങ്കളാഴ്ച രാവിലെ മുതൽ പനി, ചുമ തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആകുകയായിരുന്നു എന്നും കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.
Karnataka Congress State President DK Shivakumar says he has tested positive for #COVID19.
He has been admitted to a private hospital in Bengaluru. pic.twitter.com/j3kWTLxS4X
— ANI (@ANI) August 25, 2020
സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനിടയിലും വെള്ളപ്പൊക്ക ദുരുതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അടുത്തിടെ കര്‍ണാടകത്തിലുടനീളം അദ്ദേഹം പ്രവര്‍ത്തനനിരതനായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള പര്യടനം നീട്ടിവയ്ക്കുകയാണെന്ന് അദ്ദേഹം കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു.
“ആരോഗ്യപരമായ കാരണങ്ങളാൽ, വെള്ളപ്പൊക്കബാധിത പ്രദേശങ്ങളായ ബെലഗാവി, ബാഗൽകോട്ട് ജില്ലകളിലേക്ക് ഓഗസ്റ്റ് 24, 25 തീയതികളിൽ നിശ്ചയിച്ചിരുന്ന എന്റെ സന്ദർശനം മൂന്ന് ദിവസത്തേക്ക് മാറ്റിവച്ചു. പുതിയ യാത്രാ തിയതികൾ ഉടൻ പുറത്തിറക്കും,” എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
കോവിഡ് -19 വൈറസ് ബാധയിൽ നിന്ന് ശിവകുമാർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മുൻ മുഖ്യമന്ത്രിയും ജെഡി (എസ്) നേതാവുമായ എച്ച് ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു.
നേരത്തെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരും കോവിഡ് പോസിറ്റീവ് ആയിരുന്നു. ചികിത്സയ്ക്കു ശേഷം രോഗമുക്തരായ ഇരുവരും ആശുപത്രി വിട്ടു. ഇവരെ കൂടാതെ കര്‍ണാടകത്തിലെ അഞ്ച് മന്ത്രിമാര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.
കര്‍ണാടകത്തില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 2.83 ലക്ഷം പേര്‍ക്കാണ്. 4810 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ബെംഗളൂരുവില്‍ മാത്രം 34735 പേര് ചികിത്സയിലുണ്ട്. പ്രതിദിനം അയ്യായിരത്തിലധികം രോഗികളും നൂറിലേറെ മരണവുമാണ് കര്‍ണാടകത്തില്‍ ഉണ്ടാവുന്നത്.
Read More: Karnataka Congress chief D K Shivakumar tests positive for COVID- 19