scorecardresearch

തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാൻ അരി തേടി കർണാടക; സഹായിക്കാൻ എഎപി

അന്ന ഭാഗ്യ പദ്ധതി അട്ടിമറിക്കാൻ കേന്ദ്രം അരിയുടെ കാര്യത്തിൽ രാഷ്ട്രീയം കാണിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു

അന്ന ഭാഗ്യ പദ്ധതി അട്ടിമറിക്കാൻ കേന്ദ്രം അരിയുടെ കാര്യത്തിൽ രാഷ്ട്രീയം കാണിക്കുകയാണെന്ന് സിദ്ധരാമയ്യ ആരോപിച്ചിരുന്നു

author-image
Akram M
New Update
karnataka congress|AAP punjab|Siddaramaiah| prithvi reddy

പ്രതിസന്ധികൾക്കിടയിലും പദ്ധതി നടപ്പാക്കാൻ കർണാടക സത്യസന്ധമായി ശ്രമിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ തിങ്കളാഴ്ച പറഞ്ഞു. ഫൊട്ടൊ: ഫെയ്സ്ബുക്ക്

ബെംഗളൂരൂ: ബിപിഎൽ കുടുംബത്തിലെ ഒരാൾക്ക് പ്രതിമാസം 10 കിലോ ഭക്ഷ്യധാന്യം നൽകുന്ന അന്നഭാഗ്യ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിൽ, കർണാടക കോൺഗ്രസ് സർക്കാരിന് അപ്രതീക്ഷിത സഹായ വാഗ്ദാനം. പഞ്ചാബിലെ ആം ആദ്മി പാർട്ടി(എഎപി) സർക്കാർ അരി നൽകാൻ തയ്യാറാണെന്ന് എഎപി കർണാടക ഘടകം അറിയിച്ചു.

Advertisment

“പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി ഈ വിഷയത്തിൽ വിശദമായ ചർച്ച നടത്തിയിരുന്നു. അദ്ദേഹം അനുകൂലമായി പ്രതികരിക്കുകയും അരി വിതരണം ചെയ്യാൻ സമ്മതിക്കുകയും ചെയ്തു,”മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച കത്തിൽ എഎപി കർണാടക അധ്യക്ഷൻ പൃഥ്വി റെഡ്ഡി പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുൻപുള്ള കോൺഗ്രസിന്റെ വാഗ്ദാനങ്ങളുടെ ഭാഗമായുള്ള പദ്ധതി നടപ്പാക്കാൻ, ജൂലൈ ഒന്നിനകം സംസ്ഥാന സർക്കാർ പ്രതിമാസം 2.28 ലക്ഷം മെട്രിക് ടൺ അരി സംഭരിക്കേണ്ടതുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്‌സിഐ) സ്റ്റോക്കുകളിൽ നിന്ന് ഇത് സംഭരിക്കാനും പ്രതിമാസം 840 കോടി രൂപ (പ്രതിവർഷം 10,092 കോടി രൂപ) നീക്കിവെക്കാനും സർക്കാർ തീരുമാനിച്ചിരുന്നു.

എന്നിരുന്നാലും, പണപ്പെരുപ്പ പ്രശ്‌നങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞ് എഫ്‌സിഐ സ്റ്റോക്കുകളിൽ നിന്ന് സംസ്ഥാന സർക്കാർ പദ്ധതികളിലേക്കുള്ള വിൽപ്പന കേന്ദ്രം നിർത്തിയതോടെ, മിതമായ നിരക്കിൽ അരി സംഭരിക്കാൻ കർണാടക പാടുപെടുകയാണ്.

Advertisment

അന്ന ഭാഗ്യ പദ്ധതി അട്ടിമറിക്കാൻ കേന്ദ്രം അരിയുടെ കാര്യത്തിൽ രാഷ്ട്രീയം കാണിക്കുകയാണെന്ന് ആരോപിച്ച സിദ്ധരാമയ്യ സർക്കാർ, തെലങ്കാന, ഛത്തീസ്ഗഢ് തുടങ്ങിയ അരി ഉത്പാദക സംസ്ഥാനങ്ങളുടെ സഹായം അഭ്യർഥിച്ചിരുന്നു. കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് കർണാടകയെ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും തെലങ്കാനയും ആന്ധ്രാപ്രദേശും കർണാടകയുടെ അഭ്യർത്ഥന നിരസിച്ചു.

പ്രതിസന്ധികൾക്കിടയിലും പദ്ധതി നടപ്പാക്കാൻ കർണാടക സത്യസന്ധമായി ശ്രമിക്കുന്നുണ്ടെന്ന് സിദ്ധരാമയ്യ തിങ്കളാഴ്ച പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ വാഗ്ദാനത്തിൽ, സംസ്ഥാന ചീഫ് സെക്രട്ടറി പഞ്ചാബ് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. “അവർ അരി ഈ നിരക്കിൽ (എഫ്‌സിഐ നിരക്ക് 36.6/കിലോ) നൽകുമോ? ഞങ്ങൾ പഞ്ചാബ് സർക്കാരുമായി വീണ്ടും സംസാരിക്കും, ”അദ്ദേഹം പറഞ്ഞു. സംസ്ഥാന എഎപി “ഓഫർ” നൽകുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ പഞ്ചാബുമായി സംസാരിച്ചിരുന്നു.

ജൂൺ 13ന്, കർണാടകത്തിന് അരി വിതരണത്തിന് എഫ്‌സിഐയിൽ നിന്ന് അനുമതി ലഭിച്ചതിന് ഒരു ദിവസത്തിന് ശേഷം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവ ഒഴിവാക്കുകയോ പ്രകൃതിദുരന്തങ്ങൾ നേരിടുകയോ ചെയ്യുന്ന സംസ്ഥാന സർക്കാരുകൾക്ക് അരിയും ഗോതമ്പും വിൽക്കുന്നത് കേന്ദ്രം നിർത്തിവച്ചിരുന്നു.

എഫ്‌സിഐ സ്വകാര്യ കച്ചവടക്കാർക്ക് വിൽക്കാൻ അനുവദിച്ചതിന്റെ യുക്തിയെ കോൺഗ്രസ് ചോദ്യം ചെയ്തു എന്നാൽ തങ്ങളുടെ ആളുകൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങളെ ഇത് അനുവദിക്കില്ല.

“(ഇത്) പകപോക്കൽ രാഷ്ട്രീയം, പാവപ്പെട്ടവർക്ക് അരി കൊടുക്കുന്നതിന് മേലും രാഷ്ട്രീയം. ഞാൻ മുമ്പ് ഇത്തരം കാര്യങ്ങൾ കണ്ടിട്ടില്ല. കേന്ദ്ര സർക്കാർ അരി വിളയിക്കുന്നുണ്ടോ? അവർ അത് കർഷകരിൽ നിന്ന് സംഭരിക്കുന്നു,”സിദ്ധരാമയ്യ പറഞ്ഞു.

“ഞങ്ങൾക്ക് ആന്ധ്രയിൽ നിന്നോ തെലങ്കാനയിൽ നിന്നോ അരി ലഭിക്കുന്നില്ല. ഛത്തീസ്ഗഡ് 1.5 ലക്ഷം മെട്രിക് ടൺ ഉറപ്പുനൽകിയിട്ടുണ്ട്, എന്നാൽ അത് ഒരു മാസത്തേക്ക് മാത്രമാണ്, ”അദ്ദേഹം തിങ്കളാഴ്ച പറഞ്ഞു.

നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ, നാഷണൽ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് മാർക്കറ്റിംഗ് ഫെഡറേഷൻ, കേന്ദ്രീയ ഭണ്ഡാർ എന്നിവയെയും കർണാടക സമീപിച്ചിട്ടുണ്ട്. “മൂന്നും സർക്കാർ ഏജൻസികളാണ്. ലഭ്യമായ അരിക്ക് ഞങ്ങൾ ക്വട്ടേഷൻ തേടിയിട്ടുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

Karnataka News Aap Siddaramaiah

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: