Latest News

‘ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കും’; രാജി സൂചന നല്‍കി യെദ്യൂരപ്പ

കര്‍ണാടകയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്നും യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു

BS Yeddyurappa, BJP

ബെംഗളൂരു: ആഴ്ചകളായി നിലനിന്നിരുന്ന ഊഹാപോഹങ്ങള്‍ക്കൊടുവില്‍, 26 ന് ശേഷം സ്ഥാനമൊഴിയുമെന്ന് സൂചന നൽകി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ.

“ജൂലൈ 25 ന് ശേഷമെ അടുത്ത നടപടിയെന്താണെന്ന് വ്യക്തമാക്കുകയുള്ളൂ. ബി.ജെ.പി ഹൈക്കമാൻഡിന്റെ തീരുമാനം അനുസരിക്കും. കര്‍ണാടകയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഞാന്‍ പ്രവര്‍ത്തിക്കും,” യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ എന്നിവര്‍ക്കു എന്നില്‍ വിശ്വാസമുണ്ട്. 75 വയസ് കഴിഞ്ഞവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു സ്ഥാനവും നല്‍കുന്നില്ലെന്ന് നിങ്ങള്‍ മനസിലാക്കണം. എന്റെ പ്രവര്‍ത്തനത്തെ ബഹുമാനിച്ചുകൊണ്ട് 78-ാം വയസിലും എനിക്ക് അവസരം നല്‍കി,” യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു.

26 ന് നടക്കുന്ന നിയമസഭാ പാർട്ടി യോഗത്തിൽ പങ്കെടുക്കാനും 25 ന് എം‌എൽ‌എമാരുമായി ചര്‍ച്ച നടത്താനും യെദ്യൂരപ്പ തീരുമാനിച്ചിരുന്നു. എന്നാൽ ഈ പരിപാടികള്‍ മാറ്റി വച്ചിരിക്കുകയാണ്.

വരുന്ന തിങ്കളാഴ്ച യെദ്യൂരപ്പ രാജി വെക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് രണ്ട് വര്‍ഷം പൂര്‍ത്തിയാകുകയാണ്. മറ്റൊരു ബി.ജി.പി നേതാവിന് മുഖ്യമന്ത്രിയാകാനുള്ള വഴിയൊരുങ്ങുകയാണ്.

യെദ്യൂരപ്പക്ക് പകരമായി പുതിയ നേതാവിനെ നിയമിക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നീക്കത്തെിനെതിരെ അദ്ദേഹത്തിന്റെ അനുയായികൾ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് യെദ്യൂരപ്പ ട്വിറ്ററിലൂടെ പ്രസ്താവന പുറപ്പെടുവിച്ചു.

“ബി.ജെ.പിയുടെ പ്രവർത്തകനായതില്‍ ഞാൻ ഭാഗ്യവാനാണ്. ധാർമികതയുടെഏറ്റവും ഉയർന്ന ഉദാഹരണമായ പാർട്ടിയെ സേവിക്കുകയെന്നത് വലിയ കാര്യമാണ്. പാർട്ടിയുടെ ധാർമികതയ്ക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നും പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു,” യെദ്യൂരപ്പ ട്വിറ്ററിൽ കുറിച്ചു.

Also Read: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധം: കര്‍ഷകര്‍ ജന്തര്‍മന്തറില്‍, കനത്ത സുരക്ഷ

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka cm yediyurappa hints at stepping down after july 26

Next Story
സർക്കാർ തങ്ങളുടെ വിവരങ്ങളും ചോർത്തുന്നതായി സംശയിക്കുന്നുവെന്ന് കർഷകർfarmer protest, jantar mantar farmers protest, delhi farmer protest farmer protest parliament today, kisan morcha delhi, farmers protest at jantar mantar, farmers protest at jantar mantar news, farmers protest at jantar mantar in delhi, delhi farmers protest at jantar mantar, farmers bill 2021, farmers protest in delhi, delhi farmers protest, punjab farmer protest live news, farmers protest in delhi, farmer protest today, farmer protest latest news, farmers protest, farmers protest today, farm bill,farmers bill, farmers bill 2020 news, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com