/indian-express-malayalam/media/media_files/uploads/2017/11/karate-61515377.jpg)
മംഗലാപുരം: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മംഗലാപുരം മേയറും ബ്ലാക്ക് ബെല്‍റ്റുമായ കവിതാ സനിലും തങ്ങളുടെ കരാട്ടെ അഭ്യാസം ജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. സെൽഫ് ഡിഫൻസ് സ്കൂൾ ഓഫ് ഇന്ത്യൻ കരാട്ടെ സംഘടിപ്പിക്കുന്ന 2017ലെ ചാപ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യുന്ന വേദിയിലാണ് മുഖ്യമന്ത്രിയും മേയറും നേര്‍ക്കുനേരെ വന്നത്.
സ്ത്രീകൾ കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകൾ പഠിക്കുന്നത് സ്വയം സംരക്ഷണവും ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. സ്ത്രീകൾക്കെതിരെ സമൂഹത്തിൽ നിരവധി അതിക്രമങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ആയോധന കലകൾ വളരെ ഉപകാരപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#WATCH Mangalore: Karnataka CM Siddaramaiah and Mayor Kavita Sanil at Indian Karate Championship 2017 (04.11.2017) pic.twitter.com/PwdGMQtQgu
— ANI (@ANI) November 5, 2017
എല്ലാ സ്കൂളുകളും കുട്ടികളെ കരാട്ടെ പഠിപ്പിക്കണമെന്നും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഇത് പഠിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ബ്രൂസ് ലിയുടെ 'എന്റര്‍ ദ ഡ്രാഗണ്‍' ഓര്‍ത്തെടുത്ത അദ്ദേഹം എല്ലാ പെണ്‍കുട്ടികള്‍ക്കും ഇത് കരുത്തേകുമെന്നും വ്യക്തമാക്കി. പരിപാടിയുടെ അവസാനം ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തവർക്ക് ട്രോഫിയും സമ്മാനിച്ചതിന് ശേഷമാണ് മന്ത്രി വേദി വിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.