scorecardresearch

കർണാടകയില്‍ വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമിയ്ക്ക് വിജയം

Karnataka CM Kumaraswamy floor test HIGHLIGHTS: 222 അംഗ സഭയിൽ ഇനി മൽസരത്തിനില്ലെന്ന നിലപാടിലേക്ക് ബിജെപി എത്തിയതായി സൂചന

Karnataka CM Kumaraswamy floor test HIGHLIGHTS: 222 അംഗ സഭയിൽ ഇനി മൽസരത്തിനില്ലെന്ന നിലപാടിലേക്ക് ബിജെപി എത്തിയതായി സൂചന

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
karnataka floor test, karnataka floor test news, karnataka floor test live updates, kumarawamy floor test, floor test, kumaraswamy floor test news, floor test in karnataka, floor test karnataka 2018, karnataka election, karnataka election news, karnataka news, congress, jds, congress floor test, congress jds floor test

Karnataka CM Kumaraswamy floor test LIVE UPDATES: ബെംഗളൂരു: കർണാടക നിയമസഭയില്‍ മുഖ്യമന്ത്രി കുമാരസ്വാമി ഭൂരിപക്ഷം തെളിയിച്ചു. യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി എംഎല്‍എമാർ സഭയില്‍ ഇറങ്ങി പോയതിന് പിന്നാലെയായിരുന്നു വോട്ടെടുപ്പ്.

Advertisment

നേരത്തെ കോൺഗ്രസ് മുൻ സ്‌പീക്കർ രമേഷ് കുമാറിനെയും ബിജെപി മുതിർന്ന അംഗം സുരേഷ് കുമാറിനെയുമാണ് സ്‌പീക്കർ സ്ഥാനത്തേക്ക് മൽസരിപ്പിച്ചത്. ഇന്ന് രാവിലെ താൻ മൽസരിക്കുന്നില്ലെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് കുമാർ നിലപാട് അറിയിച്ചതോടെ രമേഷ് കുമാർ വിജയിച്ചു.

ഇദ്ദേഹം സ്‌പീക്കറായി ചുമതലയേറ്റു. 222 അംഗ നിയമസഭയിൽ 112 പേരുടെ പിന്തുണയാണ് സർക്കാരിന് വേണ്ടിയിരുന്നത്. ഇപ്പോൾ 116 അംഗങ്ങളുടെ പിന്തുണയാണ് കോൺഗ്രസ്-ജനതാദൾ (എസ്) സഖ്യത്തിനുളളത്. ബിജെപിക്ക് 104 അംഗങ്ങളുടെ പിന്തുണയുണ്ട്.

തങ്ങളുടെ എംഎൽഎമാരെ കോൺഗ്രസും ജനതാദൾ എസും ഹോട്ടലിലും റിസോർട്ടിലുമായാണ് പാർപ്പിച്ചിരുന്നത്. എംഎൽഎമാരെ കൂടെ നിർത്താൻ വേണ്ടിയും കുതിരക്കച്ചവടത്തിന് വിട്ടുകൊടുക്കാതെ നിർത്താനുമായി ഇരു പാർട്ടികളും കഠിനാധ്വാനം നടത്തിയിരുന്നു.

Advertisment

3.52 pm: വിശ്വാസ വോട്ടെടുപ്പില്‍ കുമാരസ്വാമിയ്ക്ക് വിജയം. 117 എംഎല്‍എമാർ അനുകൂലമായി വോട്ട് ചെയ്തു.

3.24 pm: ബിജെപി വിശ്വാസ വോട്ടെടുപ്പ് ബഹിഷ്കരിച്ച് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ബിജെപിയുടെ 104 എംഎല്‍എമാരും സഭയില്‍ നിന്നും പുറത്തേക്ക്.

3.15 pm: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം മുങ്ങുന്ന കപ്പലെന്ന് യെഡിയൂരപ്പ. പ്രസ്താവനയെ തുടർന്ന് സഭയില്‍ എംഎല്‍മാരുടെ പ്രതിഷേധം.

3.04 pm: യെഡിയൂരപ്പ മറുപടി പ്രസംഗം നടത്തുന്നു. ഡിഎസ് ശിവകുമാർ ഭാവിയില്‍ ദുഖിക്കുമെന്ന് യെഡിയൂരപ്പ പറയുന്നു. കോണ്‍ഗ്രസും ജെഡിഎസുമായി സഖ്യമുണ്ടാക്കിയതില്‍ ശിവകുമാർ ഭാവിയില്‍ ദുഖിക്കുമെന്നാണ് യെഡിയൂരപ്പ പറയുന്നത്.

2.59 pm: കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു കഴിഞ്ഞു. വോട്ടെടുപ്പ് ഉടന്‍

2.40 സഖ്യം താനും പിതാവുമായുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കിയെന്നും കർണാടക മുഖ്യമന്ത്രി കുമാരസ്വാമി.

2.25 pm: ബിജെപിയുമായി സഖ്യമുണ്ടാക്കിയത് കറുത്ത അധ്യായമാണെന്നും കുമാരസ്വാമി.

2.20 PM: ബിജെപിയുമായി നേരത്തെ സഖ്യമുണ്ടാക്കിയതില്‍ പിതാവിനോട് മാപ്പ് ചോദിച്ച് കുമാരസ്വാമി. തീരുമാനം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നുവെന്നും കുമാരസ്വാമി.

2.10 pm: 2006 ല്‍ തനിക്കെതിരെ ബിജെപി 150 കോടിയുടെ അഴിമതി ആരോപിച്ചപ്പോള്‍ വേദനിച്ചെന്ന് കുമാരസ്വാമി

2.00 pm: തങ്ങള്‍ ഒരിക്കലും അധികാരത്തിന് പിന്നാലെ പോയിട്ടില്ലെന്നും എന്നും ജന നന്മയ്ക്ക് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നതെന്നും കുമാരസ്വാമി സഭയില്‍

1.50 pm: കർണ്ണാടക നിയമസഭയിൽ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി സർക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് ബിജെപി ബഹിഷ്കരിച്ചേക്കും. മുഖ്യമന്ത്രിയുടെ വിശ്വാസ പ്രമയ ചർച്ചയ്ക്ക് പിന്നാലെ ബിജെപി അംഗങ്ങൾ സഭ വിട്ട് പുറത്തേക്ക് പോകുമെന്നാണ് റിപ്പോർട്ട്.

1.35 pm: നിയമസഭയിൽ എച്ച് ഡി കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ച യെദ്യൂരപ്പ നടത്തിയ പ്രസംഗത്തെ വിമർശിച്ച് മുഖ്യമന്ത്രി. കോൺഗ്രസുമായുളള സഖ്യത്തെ അനുകൂലിച്ച് പ്രസംഗം.

1.15 pm: പ്രതിപക്ഷ നേതാവ് യെദ്യൂരപ്പ നിയമസഭയിൽ നിന്നും പുറത്തേക്ക് പോയി.

1.00 pm: മുഖ്യമന്ത്രി സ്ഥാനത്ത് രണ്ട് ദിവസം മാത്രം ഇരുന്ന് വിശ്വാസ വോട്ടിന് മുൻപ് രാജിവച്ച് സ്ഥാനമൊഴിഞ്ഞ ബിജെപി നേതാവ് യെദ്യൂരപ്പ കർണ്ണാടക നിയമസഭയിലെ പ്രതിപക്ഷ നേതാവ്.

12.35 pm: സ്പീക്കറായി ചുമതലയേറ്റ കെആർ രമേശ് കുമാറിനെ അഭിനന്ദിച്ചും ആശംസിച്ചും വിവിധ കക്ഷി നേതാക്കൾ സംസാരിക്കുന്നു.

12.24 pm: കർണാടകയിൽ കോൺഗ്രസിന്റെ കെ.ആർ.രമേശ് കുമാർ വീണ്ടും സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു.

12:10 pm: സ്‌പീക്കർ സ്ഥാനത്തേക്കുളള തിരഞ്ഞെടുപ്പിൽ നിന്ന് ബിജെപി പിന്മാറി. ഇതോടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥി രമേഷ് കുമാർ വിജയിക്കുമെന്ന് ഉറപ്പായി.

12.00 pm: സ്‌പീക്കർ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു.

11.33 am: സ്‌പീക്കർ സ്ഥാനത്തേക്ക് ബിജെപിയും കോൺഗ്രസും തമ്മിൽ മൽസരം നടക്കും. ബിജെപി മുതിർന്ന നേതാവ് സുരേഷ് കുമാറിനെയും കോൺഗ്രസ് മുൻ സ്‌പീക്കർ രമേഷ് കുമാറിനെയുമാണ് മൽസരിപ്പിക്കുന്നത്.

11.06 am: കോൺഗ്രസ് എംഎൽഎമാർ നിയമസഭയിൽ എത്തി.

Congress Karnataka Election Results 2018 Bjp Janatha Dal S

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: