കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന് ഭൂരിപക്ഷം; പൊരുതി വീണ് ബിജെപി

22 ജി​ല്ല​ക​ളി​ലായി 2662 സീ​റ്റു​ക​ളി​ൽ നടന്ന തിരഞ്ഞെടുപ്പില്‍ 982 സീറ്റുകളോടെയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം

ബം​ഗ​ളു​രു: ക​ർ​ണാ​ട​ക ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു മി​ക​ച്ച വി​ജ​യം. 22 ജി​ല്ല​ക​ളി​ലായി 2662 സീ​റ്റു​ക​ളി​ൽ നടന്ന തിരഞ്ഞെടുപ്പില്‍ 982 സീറ്റുകളോടെയാണ് കോണ്‍ഗ്രസിന്റെ മുന്നേറ്റം. 105 ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഓ​ഗ​സ്റ്റ് 31ന് ​തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. സഖ്യമില്ലാതെ മത്സരിച്ച കോണ്‍ഗ്രസും ജനതാദളും (എസ്) തിരഞ്ഞെടുപ്പിന് ശേഷം യോജിച്ച് മുന്നോട്ട് പോവാന്‍ തീരുമാനിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 929 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. അതേസമയം ജെഡിഎസ് 375 സീറ്റുകള്‍ നേടി. ബാക്കിയുളള സീറ്റുകള്‍ സ്വതന്ത്ര്യസ്ഥാനാര്‍ത്ഥികളും നേടി.

ആകെ 1,357 സീറ്റുകളോടെ കോണ്‍ഗ്രസും ജെഡിഎസും ബിജെപിയെക്കാള്‍ ബഹുദൂരം മുന്നിലെത്തി. ജനവിധി അംഗീകരിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പറഞ്ഞു. ‘നഗരത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തിരുന്ന ജനങ്ങളാണ് ഞങ്ങള്‍ക്ക് വോട്ട് ചെയ്തത്. കോണ്‍ഗ്രസും ജെഡിഎസും ഒന്നു ചേര്‍ന്ന കൂട്ടുമന്ത്രിസഭയെ അംഗീകരിക്കുന്നതാണ് ഈ വിധി’, കുമാരസ്വാമി വ്യക്തമാക്കി.

ബെ​ല്ലാ​രി, ബി​ദാ​ർ, ഗ​ദ​ഗ്, മൈ​സു​രു, ഉ​ത്ത​ര ക​ന്ന​ഡ, റാ​യ്ചു​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സി​നു വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. ഹാ​സ​ൻ, മാ​ണ്ഡ്യ, തു​മ​കു​രു ജി​ല്ല​ക​ളി​ൽ ജെ​ഡി​എ​സ് വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം നേ​ടി. ഉ​ഡു​പ്പി, ദ​ക്ഷി​ണ ക​ന്ന​ഡ തു​ട​ങ്ങി​യ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ൽ വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ബി​ജെ​പി​യു​ടെ വി​ജ​യം. വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​ണ്‍​ഗ്ര​സ് മേ​ധാ​വി​ത്വം നി​ല​നി​ർ​ത്തി​യ​പ്പോ​ൾ, ബി​ജെ​പി പ​ര​ന്പ​രാ​ഗ​ത ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ തീ​ര​ദേ​ശ ജി​ല്ല​ക​ൾ നി​ല​നി​ർ​ത്തി. വി​ജ​യ​പു​ര ജി​ല്ല​യി​ൽ അ​നി​ശ്ചി​ത​ത്വം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ഇ​വി​ടെ കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും എ​ട്ട് സീ​റ്റു​ക​ൾ വീ​തം നേ​ടി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka civic polls results congress secures majority after close fight says people rejected jumlas of bjp

The moderation of comments is automated and not cleared manually by malayalam.indianexpress.com