scorecardresearch

മതപരിവര്‍ത്തന നിരോധന നിയമം, പാഠപുസ്തകങ്ങളിലെ മാറ്റം; കര്‍ണാടകത്തില്‍ ബിജെപി കൊണ്ടുവന്ന മാറ്റങ്ങള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ്

എല്ലാ സ്‌കൂളുകളിലും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

എല്ലാ സ്‌കൂളുകളിലും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു

author-image
Akram M
New Update
Siddaramaiah

Siddaramaiah

ബെംഗളൂരു: കര്‍ണാടകത്തില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിലും അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസ് മാര്‍ക്കറ്റിംഗ് കമ്മിറ്റി (എപിഎംസി) നിയമത്തിലും ബിജെപി സര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ റദ്ദാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍. സംസ്ഥാത്ത് സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വരുത്തിയ വിവാദപരമായ മാറ്റങ്ങള്‍ പഴയപടിയാക്കുന്നതുള്‍പ്പെടെയാണ് മാറ്റങ്ങള്‍. കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്ടില്‍ വരുത്തിയ മാറ്റങ്ങള്‍ ജൂലൈ 5 ന് ആരംഭിക്കുന്ന സംസ്ഥാന നിയമസഭയുടെ അടുത്ത സമ്മേളനത്തില്‍ റദ്ദാക്കുമെന്ന് നിയമ, പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച്കെ പാട്ടീല്‍ പറഞ്ഞു.

Advertisment

നിയമനിര്‍മ്മാണം ഭരണഘടനാ വിരുദ്ധമെന്നു കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. നിയമം അനുസരിച്ച്, കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആര്‍ക്കും 25,000 രൂപ പിഴയോടെ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും. പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീകളെയോ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളിലെ അംഗങ്ങളെയോ നിയമവിരുദ്ധമായി മതപരിവര്‍ത്തനം ചെയ്താല്‍ കുറ്റവാളിക്ക് 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

എല്ലാ സ്‌കൂളുകളിലും എല്ലാ ദിവസവും ഭരണഘടനയുടെ ആമുഖം നിര്‍ബന്ധമാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഭരണഘടനാ ആമുഖത്തിന്റെ ചിത്രം ഉണ്ടായിരിക്കുമെന്ന് സാമൂഹ്യക്ഷേമ മന്ത്രി എച്ച് സി മഹാദേവപ്പ പറഞ്ഞു.

Advertisment

ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗേവാര്‍, ഹിന്ദുത്വ ഐക്കണ്‍ വി ഡി സവര്‍ക്കര്‍ എന്നിവരുമായി ബന്ധപ്പെട്ട പാഠങ്ങളും വലതുപക്ഷ വാഗ്മി ചക്രവര്‍ത്തി സൂലിബെലെ എഴുതിയ പാഠവും നീക്കം ചെയ്യാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ബിജെപി സര്‍ക്കാരിന്റെ കാലത്ത് പാഠപുസ്തകങ്ങളില്‍ വരുത്തിയ പരിഷ്‌കരണങ്ങള്‍ റദ്ദാക്കുന്നത് കോണ്‍ഗ്രസിന്റെ പ്രകടനപത്രിക വാഗ്ദാനമാണെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ മന്ത്രി മധു ബംഗപ്രപ്പ പറഞ്ഞു.

'പാഠപുസ്തകങ്ങള്‍ (ബിജെപി സര്‍ക്കാര്‍ അംഗീകരിച്ച പാഠ്യപദ്ധതിയോടെ) ഇതിനകം വിദ്യാര്‍ത്ഥികളുടെ പക്കലുണ്ട്. പാഠപുസ്തകങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച അഞ്ചംഗ സമിതി ചില വാക്യങ്ങളും അധ്യായങ്ങളും ഉള്‍പ്പെടെ 45 മാറ്റങ്ങള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഇപ്പോള്‍ കുറച്ച് മാറ്റങ്ങള്‍ മാത്രമേ വരുത്തൂ, ''അദ്ദേഹം പറഞ്ഞു. 6 മുതല്‍ 10 വരെ ക്ലാസുകളിലെ കന്നഡ, സോഷ്യല്‍ സയന്‍സ് പാഠപുസ്തകങ്ങളിലാണ് മാറ്റങ്ങള്‍ വരുത്തുന്നത്.

ശിപാര്‍ശ ചെയ്യുന്ന മാറ്റങ്ങള്‍ 10-15 പേജുകളുള്ള ഒരു അനുബന്ധ പാഠപുസ്തകത്തില്‍ സമാഹരിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യും. കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണ്ടും ഉള്‍പ്പെടുത്തിയ പാഠങ്ങളില്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവായ സാവിത്രിഭായ് ഫൂലെയെക്കുറിച്ചുള്ള ഒരു അധ്യായവും ഡോ. ബി ആര്‍ അംബേദ്കറെക്കുറിച്ചുള്ള കവിതയും ജവഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തിന്റെ അധ്യായവും ഉള്‍പ്പെടുന്നു, ബംഗാരപ്പ പറഞ്ഞു.

എപിഎംസി നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ കര്‍ഷകരെയും ബിസിനസിനെയും ദോഷകരമായി ബാധിക്കുന്നുവെന്ന് ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് മന്ത്രി ശിവാനന്ദ് പാട്ടീല്‍ പറഞ്ഞു. 2019-20ല്‍ 620 കോടി രൂപയായിരുന്ന എപിഎംസികളുടെ ലാഭം 2022-23ല്‍ 194 രൂപയായി കുറഞ്ഞു. ഭേദഗതികള്‍ റദ്ദാക്കുന്നത് എപിഎംസികള്‍ക്ക് പഴയ പ്രതാപം നിലനിര്‍ത്താന്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

Karnataka

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: