Karnataka Assembly bypoll results: ബെംഗളൂരു: കർണാടക നിയമസഭയിൽ ഭൂരിപക്ഷം നിലനിർത്തി ബിജെപി. 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ ബിജെപി വിജയിച്ചു. ഭരണം നിലനിർത്താൻ ബിജെപിക്ക് 6 സീറ്റാണ് വേണ്ടിയിരുന്നത്. കോൺഗ്രസ് രണ്ട് സീറ്റിൽ വിജയിച്ചു. സ്വതന്ത്ര സ്ഥാനാർഥി ഒരു സീറ്റിൽ ജയിച്ചിട്ടുണ്ട്.
Also Read: ശിക്ഷാവിധികള്‍ക്കുള്ള കാലതാമസം: ഇന്ത്യന്‍ പീനല്‍ കോഡില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അമിത് ഷാ
ഡിസംബർ അഞ്ചിനാണ് 15 മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്നത്. യെഡിയൂരപ്പ സർക്കാരിനെ അധികാരത്തിലേറ്റാൻ കോൺഗ്രസ്- ദൾ സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് കൂറുമാറിയതിന് അയോഗ്യരായ 17 എംഎൽഎമാരിൽ 15 പേരുടെ മണ്ഡലങ്ങളിലാണ് ജനവിധിയെഴുതിയത്.
എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നു. 12 സീറ്റുവരെ ബിജെപി ജയിക്കുമെന്നാണ് പ്രവചനം. അതേസമയം, പ്രതിപക്ഷം എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളി രംഗത്തെത്തിയിരുന്നു. വിമതരെ ജനം തളളുമെന്നും പത്ത് സീറ്റ് വരെ നേടുമെന്നുമാണ് കോൺഗ്രസ് അവകാശവാദം.
Live Blog
Karnataka Assembly bypoll results
Also Read: നെഹ്‌റുവിനെ ‘റേപ്പിസ്റ്റ്’ എന്നുവിളിച്ച് സാധ്വി പ്രാചി; പ്രതിഷേധം ശക്തം
നിലവിൽ 207 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ ഒരു സ്വതന്ത്രനടക്കം 106 പേരുടെ പിന്തുണയാണ് യെദ്യൂരപ്പയ്ക്കുള്ളത്. 105 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 224 അംഗങ്ങളാണ് കർണാടക നിയമസഭയിലുണ്ടായിരുന്നത്. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും 17 എംഎൽഎമാർ രാജിവച്ച് ബിജെപിയിലെത്തിയതോടെയാണ് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് – ജെഡിഎസ് സർക്കാർ തകർന്നു.
Also Read: തുടരുന്ന ക്രൂരതകള്‍; ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് നേരെ ആസിഡ് ആക്രമണം
ഉപതിരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലെ അംഗബലം 222 ആയി ഉയരും. കേവലഭൂരിപക്ഷം 112 ആകും. കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന് 100 സീറ്റുകളുണ്ട്. ബിഎസ്‍പി എംഎൽഎയുടെ പിന്തുണയും ചേർന്നാൽ 101 ആയി. ഒരു സ്വതന്ത്രനടക്കം ബിജെപിക്ക് 106 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്.
ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിയമസഭാകക്ഷി നേതൃസ്ഥാനം രാജിവയ്ക്കുകയാണെന്ന് സിദ്ധരാമയ്യ അറിയിച്ചു. ഭരണഘടനയെ മാനിക്കാന്‍ എനിക്ക് ഉത്തരവാദിത്തമുണ്ട്. അതിനാൽ, കോൺഗ്രസ് നിയമസഭാകക്ഷി നേതൃസ്ഥാനം ഒഴിയുന്നു. സോണിയ ഗാന്ധിക്ക് രാജിക്കത്ത് കെെമാറി സിദ്ധരാമയ്യ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തൃപ്‌തികരമായ വിജയം കോൺഗ്രസിന് സമ്മാനിക്കാൻ തനിക്ക് സാധിച്ചില്ലെന്നും അതിൽ ഖേദമുണ്ടെന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് തോൽവിയുടെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുകയാണെന്നും അതിനാലാണ് രാജിവയ്ക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. കോൺഗ്രസിലെ കൂടുതൽ നേതാക്കൾ ഉത്തരവാദിത്തങ്ങൾ ഒഴിയാൻ സാധ്യതയുണ്ടെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.
ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ വലിയൊരു രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്. ബിജെപി സർക്കാർ നിയമസഭയിൽ ഭൂരിപക്ഷം തിരിച്ചുപിടിച്ചു. വിധാൻ സൗദയിൽ ബിജെപിയുടെ ഭൂരിപക്ഷം 117 ആയി ഉയർന്നു. കോൺഗ്രസിന് 68 സീറ്റും ജെഡിഎസിന് 34 സീറ്റുമാണ് നിയമസഭയിൽ ഉള്ളത്. കോൺഗ്രസും ജെഡിഎസും ഒന്നിച്ച് നിന്നാലും ബിജെപിയുടെ ശക്തിയെ മറികടക്കാൻ സാധിക്കില്ല.
കർണാടകയിൽ മികച്ച വിജയം നേടിയ ബിജെപിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കർണാടകയിലെ ജനങ്ങൾ സ്ഥിരതയുള്ള സർക്കാരിനെ തിരഞ്ഞെടുത്തിരിക്കുകയാണെന്നും കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിനേറ്റ തിരിച്ചടിയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. കോൺഗ്രസ് ജനവിധി അട്ടിമറിക്കാനാണ് ശ്രമം നടത്തിയതെന്നും മോദി ജാർഖണ്ഡിൽ പറഞ്ഞു.
കർണാടകയിൽ ഒരു സീറ്റിൽ വിജയിച്ച് കോൺഗ്രസ്. ആറ് സീറ്റുകളിൽ ബിജെപി വിജയിച്ചു. ആറ് സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നുണ്ട്.
ആറു സീറ്റുകളിൽ വിജയിച്ച് ഭരണം നിലനിർത്തിയ ബിജെപിയുടെ ജയം ആഘോഷിക്കുന്ന പാർട്ടി പ്രവർത്തകർ
കർണാടക ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ജെഡിഎസിന് വൻ തിരിച്ചടി. ആകെയുള്ള 15 സീറ്റുകളിൽ 12ലും ബിജെപിയാണ് മുന്നിട്ട് നിൽക്കുന്നത്. കോൺഗ്രസ് രണ്ടു സീറ്റുകളിലും ഒരു സീറ്റിൽ ബിജെപി വിമത – സ്വതന്ത്ര സ്ഥാനാർഥിയുമാണ് മുന്നിലുള്ളത്.
ഹൊസകോട്ടയിൽ ബിജെപി വിമത സ്ഥാനാർഥിയും സ്വതന്ത്രനുമായ ശരത് കുമാർ ബിജെപി സ്ഥാനാർഥിയേക്കാൾ ബഹുദൂരം മുന്നിൽ. 3879 വോട്ടിനാണ് ശരത് കുമാർ മുന്നിട്ട് നിൽക്കുന്നത്.
ഉപതിരഞ്ഞെടുപ്പിന് ശേഷം നിയമസഭയിലെ അംഗബലം 222 ആയി ഉയരും. കേവലഭൂരിപക്ഷം 112 ആകും. കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന് 100 സീറ്റുകളുണ്ട്. ബിഎസ്‍പി എംഎൽഎയുടെ പിന്തുണയും ചേർന്നാൽ 101 ആയി. ഒരു സ്വതന്ത്രനടക്കം ബിജെപിക്ക് 106 പേരുടെ പിന്തുണയാണ് ഇപ്പോഴുള്ളത്.
അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ: എസ്ടി സോമശേഖര്‍ (യശ്വന്ത്പുര), ബിസി പാട്ടീല്‍ (ഹിരേകെരുര്‍), ശിവറാം ഹെബ്ബാര്‍ (യെല്ലാപുര്‍), പ്രതാപ് ഗൗഡ പാട്ടീല്‍ (മാസ്‌കി), കെ ഗോപാലയ്യ (മഹാലക്ഷ്മി ലേഔട്ട്), എഎച്ച് വിശ്വനാഥ് (ഹുന്‍സുര്‍), നാരായണ ഗൗഡ (ക്രിഷ്ണരാജപേട്ട്), മുനിരത്‌ന നായിഡു (ആര്‍ആര്‍ നഗര്‍), റോഷന്‍ ബെയ്ഗ് (ശിവാജി നഗര്‍), ബ്യാരതി ബസവരാജ് (കെആര്‍ പുരം), എംടിബി നാഗരാജ് (ഹോസ്‌കോട്ട്), കെ സുധാകര്‍ (ചിക്കബല്ലാപുര), ശ്രിമന്ത് പാട്ടീല്‍ (കഗ്‌വാദ്), ആനന്ദ് സിങ് (വിജയനഗര), രമേഷ് ജാര്‍കിഹോളി (ഗോകക്), മഹേഷ് കുമതല്‍ (അത്താനി), ആര്‍ ശങ്കര്‍ (റാനെബെന്നൂര്‍).