/indian-express-malayalam/media/media_files/uploads/2020/04/bjp-mla.jpg)
ബെംഗളൂരു: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ലംഘിച്ച് തന്റെ ജന്മദിനാഘോഷം നടത്തി കർണാടകയിലെ ബിജെപി എംഎൽഎ. നൂറോളം പേരാണ് ആഘോഷത്തിൽ പങ്കെടുത്തത്. എംഎൽഎയ്ക്ക് സുരക്ഷ ഒരുക്കുന്നതിനായി പൊലീസും സ്ഥലത്തുണ്ടായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തുരുവേക്കര മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയായ ജയറാം ആണ് നിയന്ത്രണങ്ങൾ ലംഘിച്ച് ജന്മദിനാഘോഷം വിപുലമാക്കിയത്. ചടങ്ങില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരാണ് പങ്കെടുത്തത്. വെളുത്ത കൈയുറകള്‍ ധരിച്ച് ഇയാള്‍ ചോക്ലേറ്റ് കേക്ക് മുറിച്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈമാറി. ബംഗളൂരുവില്‍ നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ഗുബ്ബിയിലാണ് പരിപാടി നടന്നത്. ഇവിടെ എത്തിയ എല്ലാവര്‍ക്കും ബിരിയാണി വിളമ്പുകയും ചെയ്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Read More: ഞാൻ 24 മണിക്കൂറും കൂടെയുണ്ട്; മുഖ്യമന്ത്രിമാർക്ക് മോദിയുടെ ഉറപ്പ്
കൊറോണ വൈറസിനെക്കുറിച്ചും കോവിഡ് വ്യാപനം എങ്ങനെ തടയാമെന്നതിനെ കുറിച്ചും ചടങ്ങിൽ എംഎൽഎ സംസാരിച്ചു എന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും താൻ സർക്കിൾ ഇൻസ്പെക്ടർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും തഹസിൽദാർ പ്രദീപ് കുമാർ ഹിരേമത്ത് പറഞ്ഞു.
തുംകൂർ ജില്ലയിലെ ഗുബ്ബി താലൂക്കിലെ നെറ്റികരെയിൽ നിന്നുള്ള ബെംഗളൂരുവിൽ തേജ മസാല കമ്പനി നടത്തുന്ന ബിസിനസുകാരൻ കൂടിയാണ് ജയറാം.
കർണാടകയിലെ രാഷ്ട്രീയക്കാർ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങൾ ലംഘിക്കുന്നത് ഇതാദ്യമല്ല. മാർച്ച് 15 ന് വലിയ സമ്മേളനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ ശേഷം കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തന്നെ ബെലഗാവിയിൽ നടന്ന ഒരു ബിജെപി നേതാവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തു, അവിടെ വേറെയും രണ്ടായിരത്തോളം പേർ പങ്കെടുത്തിരുന്നു.
കഴിഞ്ഞ മാസം സംസ്ഥാന യൂണിറ്റ് പ്രസിഡന്റായി തങ്ങളുടെ നേതാവ് ഡി കെ ശിവകുമാറിനെ തിരഞ്ഞെടുത്തതിന് ശേഷം നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരും ഈ നിയന്ത്രണങ്ങൾ ലംഘിച്ചിരുന്നു. പാർട്ടി പ്രവർത്തകർ ശിവകുമാറിന്റെ വസതിക്കും തലസ്ഥാന നഗരത്തിലെ ഓഫീസിനും പുറത്ത് വൻ ആഘോഷങ്ങൾ നടത്തിയിരുന്നു.
Read More: Karnataka BJP MLA throws birthday bash amid lockdown, social distancing goes for a toss
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.