ബെംഗളൂരു: അണികൾക്കെതിരെ പൊലീസ് കേസെടുത്തതിനെ തുടർന്ന് ബിജെപി എംഎൽഎ ആത്മഹത്യക്ക് ശ്രമിച്ചു. ഹൊസ്ദുർഗ് മണ്ഡലം എംഎൽഎ ഗൂലിഹാട്ടി ശേഖറാണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. പൊലീസ് പാർട്ടി പ്രവർത്തകരെ കള്ളകേസിൽ കുടുക്കുന്നു എന്നാരോപിച്ചായിരുന്നു ടൗൺ പൊലീസ് സ്റ്റേഷന് മുന്നിലെ എംഎൽഎയുടെ ആത്മഹത്യ ശ്രമം.
ആത്മഹത്യ ശ്രമത്തെ തുടർന്ന് പരുക്കേറ്റ ഗൂലിഹാട്ടി ശേഖറിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. പരുക്കേറ്റ ഗൂലിഗാട്ടി ശേഖറിനെ ബിജെപി കർണ്ണാടക അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പ ആശുപത്രിയിൽ സന്ദർശിച്ചു.
തന്റെ അണികളുടെ പേരിൽ പൊലീസ് അനധികൃത മണൽകടത്താരോപിച്ച് കള്ളക്കേസെടുത്തു. എന്നാൽ അവർ കുറ്റക്കാരല്ല എന്ന് പറഞ്ഞാണ് ശേഖർ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വാർത്താ എജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തത്.