/indian-express-malayalam/media/media_files/uploads/2022/02/Hijab-row1.jpg)
പ്രതീകാത്മക ചിത്രം
ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള ഹർജികളിലെ വാദം ആറാം ദിവസവും കർണാടക ഹൈക്കോടതിയിൽ തുടർന്നു.
ഹിജാബ് ധരിക്കുന്നത് ശബരിമല വിധിയിൽ പ്രതിപാദിക്കുന്ന ഭരണഘടനാപരമായ ധാർമ്മികതയുടെയും വ്യക്തിപരമായ അന്തസ്സിന്റെയും പരിധിയിൽ പെടുമോ എന്ന് പരിശോധിക്കണമെന്ന് കർണാടകയ്ക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ പ്രഭുലിങ് നവാദ്ഗി പറഞ്ഞു.
ഹിജാബ് ഇസ്‌ലാമിലെ അനിവാര്യമായ ആചാരങ്ങളിൽ പെടുന്നില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികൾ കോളേജുകൾ നിർദ്ദേശിക്കുന്ന യൂണിഫോം ധരിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ തിങ്കളാഴ്ച വാദം തുടരും.
അതേസമയം, കാവി പതാക ഭാവിയിൽ ദേശീയ പതാകയായേക്കുമെന്ന പ്രസ്താവനയിൽ സംസ്ഥാന മന്ത്രി കെഎസ് ഈശ്വരപ്പ രാജിവയ്ക്കണമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ പറഞ്ഞു. മന്ത്രിയെ പുറത്താക്കിയില്ലെങ്കിൽ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്നും ഇപ്പോൾ നടക്കുന്ന നിയമസഭാ സമ്മേളനം തടസ്സപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം ബിജെപി സർക്കാരിന് മുന്നറിയിപ്പ് നൽകി. മന്ത്രി ഈശ്വരപ്പയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് വ്യാഴാഴ്ച കർണാടക നിയമസഭയിൽ രാപ്പകൽ പ്രതിഷേധം നടത്തിയിരുന്നു. മന്ത്രിയെ പുറത്താക്കുന്നത് വരെ പാർട്ടി പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ പറഞ്ഞപ്പോൾ ദേശീയ പതാകയെ അനാദരിച്ചതിന് മന്ത്രിക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്ന് ശിവകുമാർ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us