Malayalam News Highlighs: ലൈഫ് മിഷന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യ സൂത്രധാരനെന്ന് ഇഡി കണ്ടെത്തിയ എം.ശിവശങ്കര്‍ കേസില്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഏഴാം പ്രതിയായും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.
ലൈഫ് മിഷന്‍ പദ്ധതിയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ആകെ 11 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. എം. ശിവശങ്കറും സന്തോഷ് ഈപ്പനും മാത്രമാണ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റെല്ലാവരെയും അറസ്റ്റില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
കർണാടക തിരഞ്ഞെടുപ്പ്; അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് കോൺഗ്രസ്. അവസാന പട്ടികയിൽ അഞ്ചു സ്ഥാനാർഥികളാണുള്ളത്. 224 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 223 സീറ്റിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. പ്രാദേശിക സംഘടനയായ സർവോദയ കർണാടക പാർട്ടിക്കാണ് ഒരു സീറ്റ്. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 20 ആണ്. മേയ് 10 നാണ് കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 13 നാണ് ഫലപ്രഖ്യാപനം.
സംസ്ഥാനത്ത് മാസപ്പിറവി ദൃശ്യമായിട്ടില്ലാത്തതിനാല്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്വര്‍) ശനിയാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കുന്നത്. അഞ്ച് വെള്ളിയാഴ്ചകള്‍ ലഭിക്കുന്ന മാസം എന്ന പ്രത്യേകത കൂടി ഇത്തവണത്തെ റംസാനിനുണ്ട്.
ചെറിയ പെരുന്നാൾ ശനിയാഴ്ചയാണെന്ന് പ്രഖ്യാപനം വന്നതോടെ വിശ്വാസികള്‍ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വീടുകളിലും ഈദ് ഗാഗുകളിലും ചെറിയ പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി.
ലൈഫ് മിഷന്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യ സൂത്രധാരനെന്ന് ഇഡി കണ്ടെത്തിയ എം.ശിവശങ്കര്‍ കേസില്‍ ഒന്നാം പ്രതിയും സ്വപ്ന സുരേഷ് രണ്ടാം പ്രതിയുമാണ്. യൂണിടാക് എംഡി സന്തോഷ് ഈപ്പനെ ഏഴാം പ്രതിയായും കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തി.
ലൈഫ് മിഷന്‍ പദ്ധതിയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ആകെ 11 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ലൈഫ് മിഷന്‍ കള്ളപ്പണ ഇടപാടിലെ സൂത്രധാരന്‍ എം. ശിവശങ്കറാണെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. എം. ശിവശങ്കറും സന്തോഷ് ഈപ്പനും മാത്രമാണ് കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റെല്ലാവരെയും അറസ്റ്റില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തകര്‍പ്പന്‍ ജയം. 24 റണ്‍സിന്റെ അഭിമാന ജയമാണ് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയില്‍ റോയല്‍സ് നേടിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് പഞ്ചാബിന് 18.1 ഓവറില്‍ 150 റണ്‍സില്‍ എല്ലാവരും പുറത്തായി. 30 പന്തില്‍ 46 റണ്‍സെടുത്ത പ്രഭ്ഷിമ്രാന്‍ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 27 പന്തില്‍ 41 റണ്‍സെടുത്ത ജിതേഷ് ശര്‍മ്മയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. Readmore
2002ലെ നരോദ ഗാം കൂട്ടക്കൊലക്കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട് അഹമ്മദാബാദ് പ്രത്യേക കോടതി. 11 ന്യൂനപക്ഷ സമുദായാംഗങ്ങള്‍ കൊല്ലപ്പെട്ട കേസില്‍ മുന്‍ ബിജെപി എംഎല്‍എ മായ കോഡ്നാനി , മുന്‍ ബജ്റംഗ് ദള്‍ നേതാവ് ബാബു ബജ്റംഗി, വിശ്വഹിന്ദു പരിഷത്ത് നേതാവ് ജയദീപ് പട്ടേല്‍ എന്നിവരുള്‍പ്പെടെ 69 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. READMORE
ജമ്മു കശ്മീരിൽ വാഹനത്തിന് തീപിടിച്ച് മൂന്ന് സൈനികർ മരിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പൂഞ്ച് മേഖലയിലെ ഭീംബർ ഗലി പ്രദേശത്തിന് സമീപമാണ് സംഭവം. ശക്തമായ മഴയും മിന്നലും ഉണ്ടായിരുന്നു. ഇടിമിന്നലേറ്റതിനെ തുടർന്നാണ് വാഹനത്തിന് തീപിടിച്ചതെന്ന് നാട്ടുകാർ പറയുന്നു. സൈന്യം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല.
പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ സര്‍ദാരി മെയ് മാസത്തില്‍ ഇന്ത്യ സന്ദര്‍ശിക്കും. ഗോവയില്‍ വെച്ചു നടക്കുന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗൈനസേഷനിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് പാക് മന്ത്രി എത്തുന്നത്. മെയ് 4,5 തീയതികളില്‍ നടക്കുന്ന യോഗത്തില്‍ പാകിസ്ഥാന്‍ സംഘത്തെ ബിലാവല്‍ ഭൂട്ടോ സര്‍ദാരി നയിക്കുമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുംതാസ് സഹാറ ബലോച് പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച സംഭവത്തില്‍ ഹൈക്കോടതി പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് തേടി. എന്താണ് സംഭവിക്കുന്നതെന്ന് പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ആളുകള്‍ എങ്ങനെ ജീവിക്കുമെന്ന് ഹൈക്കോടതി ആരാഞ്ഞു. സിആര്‍പിസി 102 പ്രകാരമല്ലാതെ എങ്ങനെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനാവുമെന്നും കോടതി ചോദിച്ചു.
വർഷത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 20ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പ്ലസ് ടു ഫലം മെയ് 25ന് പ്രസിദ്ധീകരിക്കും. വേനലവധിക്കു ശേഷം സ്‌കൂളുകൾ ജൂൺ ഒന്നിനു തന്നെ തുറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
ഈ വർഷം 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളുമാണ് എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.
വെള്ളനാട്ട് വീട്ടിലെ കിണറ്റില്‍ വീണ കരടി ചത്തതായി റിപ്പോർട്ടുകൾ. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വലയിലാക്കിയാണ് കരടിയെ പുറത്തെത്തിച്ചത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ കരടി വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു പോയിരുന്നു. ഒരുമണിക്കൂറിലേറെ കിണറ്റിലെ വെള്ളത്തിൽ കരടി മുങ്ങിയ കിടന്നു. Read more
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നു. ഇന്ന് 12,591 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏകദേശം എട്ടുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. സജീവ കേസുകളുടെ എണ്ണം 65,286 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരും. അപകീർത്തി കേസിൽ രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ രാഹുൽ ഗാന്ധി നൽകിയ അപ്പീലാണ് സൂറത്ത് സെഷൻസ് കോടതി തള്ളിയത്. കുറ്റവും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് കോടതി തള്ളിയത്. Read More
സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിൻ ഡോസുകൾ നൽകുന്നത് ഏപ്രിൽ മുതൽ കേന്ദ്രം നിർത്തി. നിർമാതാക്കളിൽനിന്ന് കോവിഡ് വാക്സിൻ നേരിട്ടുവാങ്ങാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതായാണ് മനസിലാക്കുന്നത്. ആവശ്യക്കാരുടെ എണ്ണം കുറവായ സാഹചര്യത്തിൽ മൊത്തമായി വാക്സിൻ വാങ്ങി പാഴാകുന്നത് തടയാനാണ് പുതിയ തീരുമാനമെന്നാണ് അധികൃതർ പറയുന്നത്.