Karnataka Election 2018 Voting Live Updates: കർണ്ണാടകയില്‍ തൂക്കു മന്ത്രിസഭയെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍;ജെഡിഎസ് നിര്‍ണായക ശക്തിയാകും

Karnataka Assembly Election 2018 Voting Live Updates: നിയമസഭയിലെ 224 ൽ 222 ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതിനെ തുടർന്ന് ആർആർ നഗറിലെയും ബിജെപി സ്ഥാനാർത്ഥിയുടെ മരണം മൂലം ജയനഗരത്തിലെയും തിരഞ്ഞെടുപ്പുകൾ മാറ്റിവച്ചിരുന്നു

Katnataka Election 2018 Live:
Katnataka Election 2018 Live

Karnataka Assembly Election 2018 Voting Live Updates: കര്‍ണാടകയില്‍ തൂക്ക് മന്ത്രി സഭയക്ക് സാധ്യതയെന്ന് എക്സിറ്റ് പോള്‍ സർവ്വേകള്‍. ജെഡിഎസിന്‍റെ സീറ്റുകളും തീരുമാനവും മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായകമാകുമെന്നും സർവ്വേ പറയുന്നു.

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഇന്നത്തെ വോട്ടിങ്‌ അവസാനിച്ചു. അഞ്ച് മണിവരെ 64.35 ശതമാനം പേര്‍ വോട്ട് ചെയ്തതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ പറയുന്നു. അതേസമയം ഇവിഎമ്മിലെ പിഴവ് കണ്ടെത്തിയ ഹെബ്ബാളിലെ രണ്ടാം നമ്പര്‍ പോളിങ്‌ ബൂത്തില്‍ റീപോളിങ്‌ നടക്കും.

ബദാമിയിലെ ബൂത്ത് നമ്പര്‍ 142,143,145 ലുമാണ് കുറവ് വോട്ടിങ്‌ രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയായ പ്രദേശത്തു നിന്നും ആളുകള്‍ തൊഴില്‍ തേടി മറ്റ് സംസ്ഥാനത്തേക്ക് പോയതിനാലാണ് ശതമാനം കുറഞ്ഞതെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ബിജെപി സ്ഥാനാര്‍ത്ഥി ശ്രീരാമുലുവിനെതിരെ ബദാമിയില്‍ നിന്നുമാണ് മല്‍സരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് എന്ന നിലയിൽ ഏറെ ദേശീയ പ്രാധാന്യമുളളതാണ് കർണാടക നിയമസഭ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും ഏറ്റുമുട്ടിയ പ്രചാരണ പോരാട്ടത്തിന്റെ ഫലമാണ് ഇന്നത്തെ വോട്ടെടുപ്പിൽ ഒളിഞ്ഞിരിക്കുന്നത്.

കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കും എ​ന്ന​തു​പോ​ലെ ബി​ജെ​പി​ക്കും മോ​ദി-​അ​മി​ത് ഷാ ​കൂ​ട്ടു​കെ​ട്ടി​നും അ​തീ​വ നി​ർ​ണാ​യ​ക​മാ​ണ് ക​ർ​ണാ​ട​ക ന​ൽ​കു​ന്ന ജ​ന​വി​ധി. ഇ​രു​പാ​ർ​ട്ടി​ക​ളും ല​ക്ഷ്യം വ​യ്ക്കു​ന്ന​ത് ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു​ള്ള നി​ർ​ണാ​യ​ക ചു​വ​ടു​വ‍​യ്‌പാണ്.

നിയമസഭയിലെ 224 ൽ 222 ​മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്നു വോ​ട്ടെ​ടു​പ്പ് ന​ട​​ന്ന​ത്. വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയതിനെ തുടർന്ന് ആർആർ നഗറിലെയും ബിജെപി സ്ഥാനാർത്ഥിയുടെ മരണം മൂലം ജയനഗരത്തിലെയും തിരഞ്ഞെടുപ്പുകൾ മാറ്റിവച്ചിരുന്നു.

ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന കർണാടകത്തിൽ ജെഡിഎസ് നിർണായക ശക്തിയായേക്കും. ക​ർ​ണാ​ട​ക​ത്തി​ൽ തൂക്കുമന്ത്രിസഭ​യാ​യി​രി​ക്കു​മെ​ന്നാ​ണു വി​വി​ധ തിര​ഞ്ഞെ​ടു​പ്പു സ​ർ​വേ​ക​ൾ പ​റ​യു​ന്ന​ത്.

ഏ​താ​നും സ​ർ​വേ​ക​ൾ കോ​ൺ​ഗ്ര​സ് മു​ന്നി​ലെ​ത്തു​മെ​ന്നു പ​റ​യു​ന്നു​ണ്ട്. തൂ​ക്കു​മന്ത്രിസ​ഭ​യാ​ണെ​ങ്കി​ൽ ജെ​ഡിഎ​സ് പി​ന്തു​ണ​യോ​ടെ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്താ​നാ​ണു സാ​ധ്യ​ത. 150 സീ​റ്റ് നേ​ടു​മെ​ന്ന് ആ​ദ്യം പ​റ​ഞ്ഞി​രു​ന്ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ഇ​പ്പോ​ൾ പ​റ​യു​ന്ന​ത് 130 സീ​റ്റ് നേ​ടു​മെ​ന്നാ​ണ്. മ​ല്‍സ​രം ക​ടു​ത്ത​താ​ണെ​ന്ന് ഇ​തി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്. 113 സീ​റ്റാ​ണു കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത്.

7.00 pm: ഇന്ത്യ ടിവി എക്‌സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസിന് ലഭിക്കുക 97 സീറ്റുകള്‍, ബിജെപിയ്ക്ക് 87 സീറ്റുകളും ജെഡിഎസിന് 35 സീറ്റും മറ്റുള്ളവര്‍ക്ക് മൂന്നും

6.52 pm: എന്‍ഡിടിവി സര്‍വ്വേ പ്രകാരം കോണ്‍ഗ്രസിന് 72 മുതല്‍ 78 വരെ സീറ്റുകളും ബിജെപിക്ക്‌
110 മുതല്‍ 11 വരേയും 35 മുതല്‍ 39 വരെ ജെഡിഎസിനും ലഭിക്കും.

6.50 pm: എബിപി സര്‍വ്വേയില്‍ കോണ്‍ഗ്രസിന് 87 മുതല്‍ 99 സീറ്റ് വരെ. ബിജെപിക്ക്‌ 97 മുതല്‍ 109 വരേയും 21-30 വരെ മറ്റുള്ളവര്‍ക്കും.

6.40 pm: ഇന്ത്യ ടുഡേയുടെ എക്‌സിറ്റ് പോളില്‍ കോണ്‍ഗ്രസിന് 106-118 സീറ്റുകള്‍. ബിജെപിക്ക്‌ 79-92 സീറ്റും ജെഡിഎസിന് 22-30 സീറ്റുകളും.

6.38 pm: ടൈംസ് നൗ സര്‍വ്വേയില്‍ കോണ്‍ഗ്രസിന് 90-103 സീറ്റുകളും ബിജെപിക്ക്‌ 80-93 സീറ്റുകളും ജെഡിഎസിന് 31-39 സീറ്റും ലഭിക്കുമെന്ന് പ്രവചനം.

12.46 pm: കോൺഗ്രസ് വിജയിക്കുമെന്ന് ഉറപ്പാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസ് ജയിക്കുന്നതിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പയ്ക്ക്‌ മനഃസുഖം നഷ്ടപ്പെട്ടെന്നും അദ്ദേഹം എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

12.37 pm: വോട്ടിങ്‌ മെഷീനിൽ തിരിമറി ആരോപണവുമായി കോൺഗ്രസ് വക്താവ് ബ്രിജേഷ് കല്ലപ്പ. തന്റെ മാതാപിതാക്കൾ താമസിക്കുന്ന അപാർട്മെന്റിന് നേരെ എതിർവശത്തെ അഞ്ച് ബൂത്തുകളിൽ രണ്ടാമത്തെ ബൂത്തിൽ ഏത് ബട്ടൺ അമർത്തിയാലും വോട്ട് ബിജെപിക്ക് രേഖപ്പെടുത്തുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. രോഷാകുലരായ വോട്ടർമാർ വോട്ട് ചെയ്യാതെ മടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.

12.29 pm: ധരവാദയിലെ 58-ാം നമ്പർ ബൂത്തിലെ പോളിങ്‌ ഉദ്യോഗസ്ഥൻ വോട്ടർമാരോട് കോൺഗ്രസിന് വേണ്ടി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടെന്നാരോപിച്ച് സ്ഥലത്ത് ബിജെപി പ്രതിഷേധം. പോളിങ് തടസപ്പെട്ടു.

11.46 am: നേപ്പാളിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ മുക്തിനാഥ ക്ഷേത്രം സന്ദർശിച്ചത് കർണാടകയിലെ വോട്ടർമാരെ സ്വാധീനിക്കാനാണെന്ന് കോൺഗ്രസ്. ഇന്നത്തെ ദിവസം കർണാടകത്തിൽ തിരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാലാണ് അദ്ദേഹം നേപ്പാളിൽ ഈ ശ്രമം നടത്തിയതെന്നും അല്ലെങ്കിൽ അദ്ദേഹത്തിന് മറ്റൊരു ദിവസം അവിടം സന്ദർശിക്കാമായിരുന്നല്ലോ എന്നും കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട്.

11.41 am: ജെഡിഎസ് സ്വന്തം നിലയ്ക്ക് മാജിക് നമ്പർ കടക്കും…..

ജനതാദൾ എസ് ഒറ്റയ്ക്ക് കർണാടകത്തിൽ കേവല ഭൂരിപക്ഷം നേടുമെന്ന് എച്ച്.ഡി.കുമാരസ്വാമി.

11.14 am: കർണാടകയിൽ 11 മണി വരെ രേഖപ്പെടുത്തിയത് 24 ശതമാനം വോട്ട്. ആദ്യ നാല് മണിക്കൂറിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെങ്കിലും വോട്ടിങ്‌ യന്ത്രം തകരാറിലായത് പലയിടത്തും പോളിങ് വൈകിപ്പിച്ചു.

10.49 am: ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്.യെഡിയൂരപ്പ വോട്ട് രേഖപ്പെടുത്തി.

10.39 am: “ഞങ്ങൾ ചെയ്തു, നിങ്ങളോ?” ബെംഗളൂരുവിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മുൻ ഇന്ത്യൻ ക്രിക്കറ്റർ അനിൽ കുംബ്ലെയുടെ ട്വീറ്റ്

10.25 am: ബിജെപി സ്വപ്‌നം കാണുകയാണെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ

“ഞങ്ങൾ തീർച്ചയായും വിജയിക്കും. സർക്കാരുണ്ടാക്കുകയും ചെയ്യും. ബിജെപിക്ക് 60-70 സീറ്റിലധികം കിട്ടില്ല. 150 സീറ്റ് കിട്ടുമെന്നതൊക്കെ മറന്നുകള. സർക്കാരുണ്ടാക്കുമെന്നത് അവരുടെ സ്വപ്നം മാത്രം.”

10.11 am: മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ മല്‍സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ബി.ശ്രീരാമലു വിജയത്തിനായി ഗോപൂജ നടത്തി. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ വീട്ടിൽ ഗോപൂജ നടന്നത്. എഎൻഐയാണ് ചിത്രം പുറത്തുവിട്ടത്.

Katnataka Election 2018 Live:
Katnataka Election 2018 Live: സിദ്ധരാമയ്യക്കെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥി ബി ശ്രീരാമലു വീട്ടിൽ ഗോപൂജ നടത്തിയതിന്റെ ദൃശ്യം.

9.42 am: എന്റെ വോട്ട് മാറ്റത്തിന്… വോട്ട് രേഖപ്പെടുത്തിയ ശേഷം കർണ്ണാടകയിലെ വോട്ടറായ വി ഷെട്ടി പ്രതികരിക്കുന്നു

9.40 am: ബിജെപി രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖർ ബെംഗലുരുവിലെ കൊറമംഗലയിൽ വോട്ട് രേഖപ്പെടുത്തി.

Katnataka Election 2018 Live:
Katnataka Election 2018 Live: ബിജെപിയുടെ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖർ ബെംഗലുരുവിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നു

9.30 am: ട്രാഫിക്, റോഡ്, മലിനമായ തടാകങ്ങൾ അങ്ങിനെ പലതും….

ആദ്യമായി വോട്ട് ചെയ്യുന്ന 20 കാരനായ വോട്ടർ കാർത്തികേയൻ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കുന്നു

9.15 am കർണ്ണാടകത്തിൽ ആദ്യ മണിക്കൂറിൽ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 4.97 കോടി വോട്ടർമാരുളള സംസ്ഥാനത്ത് ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ 10.6 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്. 50 ലക്ഷത്തിലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

9.05 am: പോളിംഗ് സമാധാനപരമാണെന്ന് ബെംഗലുരു സിറ്റി പൊലീസ് ഇൻസ്പെക്ടർ ബി മാരുതി. എവിടെയും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കനത്ത സുരക്ഷ ഏർപ്പെടുത്തിയതായും അവർ ഇന്ത്യൻ എക്സ്‌പ്രസിനോട് പറഞ്ഞു.

8.52 am: ഇന്ന് തിരഞ്ഞെടുപ്പ് അനുബന്ധിച്ച് കർണ്ണാടകത്തിൽ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം ആദ്യ മണിക്കൂറുകളിൽ ബെംഗലുരുവിന് അടുത്ത് ഗാന്ധിനഗറിൽ പോളിംഗിനായ ജനങ്ങൾ തളളിക്കയറുന്നില്ല.

8.28 am: ഇന്ത്യൻ എക്സ്‌പ്രസിന് വേണ്ടി ആരോൺ പെരേരയും വിഷ്ണു വർമയുമാണ് കർണ്ണാടക അസംബ്ലി തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യുന്നത്. ഗാന്ധിനഗർ അസംബ്ലി മണ്ഡലത്തിലെ 136, 141 ബൂത്തുകളിൽ യഥാക്രമം 472, 976 വോട്ടർമാരാണ് ഉളളത്. എന്നാൽ രണ്ടിടത്തും ആദ്യ മണിക്കൂറിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. വോട്ടർമാർ വരും മണിക്കൂറിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയാണ് പോളിംഗ് ഉദ്യോഗസ്ഥർക്ക് ഉളളത്.

8.10 am എല്ലാവരും വോട്ട് ചെയ്ത് ജനാധിപത്യത്തിന്റെ ഉത്സവത്തിന്റെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം.

8.04 am: വോട്ടിംഗ് മെഷീനിൽ തകരാർ ഉണ്ടായതിനെ തുടർന്ന് ചിലയിടത്ത് പോളിംഗ് തടസപ്പെട്ടു. മുൻ മുഖ്യമന്ത്രി ദേവഗൗഡ വോട്ട് ചെയ്യേണ്ട പോളിംഗ് ബൂത്തിലും വോട്ടിംഗ് മെഷീനിൽ തകരാർ.

Katnataka Election 2018 Live:
Katnataka Election 2018 Live: കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന പോളിംഗ് ഉദ്യോഗസ്ഥർ

7.48 am: വോട്ട് രേഖപ്പെടുത്താനായി ജനങ്ങൾ പോളിംഗ് ബൂത്തുകൾക്ക് മുന്നിൽ ക്യൂ നിൽക്കുകയാണ്. കനത്ത വേനൽക്കാലമായതിനാൽ വോട്ടർമാർ രാവിലെ വോട്ട് രേഖപ്പെടുത്താനെത്തുമെന്ന വിലയിരുത്തലാണ് ഉളളത്.

7.25 am: ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ ശിഖർപുറിൽ വോട്ട് രേഖപ്പെടുത്തി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ഇദ്ദേഹം ഈ മണ്ഡലത്തിൽ നിന്ന് തന്നെയാണ് ജനവിധി തേടുന്നത്. ക്ഷേത്ര ദർശനത്തിന് ശേഷമാണ് ഇദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

7.19 am: 4.16 കോടി ജനങ്ങളാണ് കർണ്ണാടകത്തിലുളളത്. ആർആർ നഗറിലെയും ജയനഗരത്തിലെയും വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. 222 സീറ്റുകളിലായി 1600 പേരാണ് ജനവിധി തേടുന്നത്. മെയ് 15 നാണ് ഇന്നത്തെ വോട്ടെടുപ്പിന്റെ ഫലം അറിയാനാവുക.

7.15 am: വോട്ടെടുപ്പ് തുടങ്ങിക്കഴിഞ്ഞു. തങ്ങളുടെ പക്കൽ അവശേഷിക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും വലുതായ കർണ്ണാടകത്തിൽ 2013 ൽ നേടിയ 120 സീറ്റ് നിലനിർത്താനുളള ശ്രമത്തിലാണ് കോൺഗ്രസ്.

ഏറെ പ്രതീക്ഷയോടെ ഭരണം തിരിച്ച് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപിയും ഉളളത്. ആർക്കും ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ ജെഡിഎസിന്റെ നിലപാട് നിർണ്ണായകമാകും.

10.00 Am:  ജെ ഡി എസ് വിജയം പ്രതീക്ഷിക്കുന്നതിനായി വോട്ട് ചെയ്ത ശേഷം മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ അഭിപ്രായപ്പെട്ടു. ഞങ്ങൾ നന്നായി സർക്കാരുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka assembly elections 018 voting live updates narendra modi rahul gandhi siddaramaiah yeddyurappa bjp congress

Next Story
മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി ചിദംബരത്തിനെതിരെ ആദായനികുതി വകുപ്പിന്റെ കുറ്റപ്പത്രം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X