/indian-express-malayalam/media/media_files/uploads/2018/05/amit-shaamit-shah-7592.jpg)
ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം വൈകിട്ട് 6 മണിയോടെ അവസാനിച്ചു. തിങ്കളാഴ്ച്ച നടക്കുന്ന വോട്ടെടുപ്പിലേക്ക് വോട്ടര്‍മാരെ ആകര്‍ഷിക്കാനായി കോണ്‍ഗ്രസും ബിജെപിയും വന്‍ റാലികളും പൊതുപരിപാടികളും നടത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ രൂക്ഷ വിമർശനം നടത്തി. കര്‍ണാടകയിലെ വികസനം ബംഗളുരുവിലെ ട്രാഫിക് പോലെ സ്തംഭനാവസ്ഥയിലാണെന്ന് അമിത് ഷാ പരിഹസിച്ചു. സിദ്ധരാമയ്യ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും അദ്ദേഹം തോൽക്കുമെന്നും അമിത് ഷാ പറഞ്ഞു.
ബംഗളൂരുവിൽ ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പിക്ക് 130 സീറ്റിലധികം ലഭിക്കുമെന്ന ആത്മവിശ്വാസവും അമിത് ഷാ പ്രകടിപ്പിച്ചു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയോടും പോപ്പുലര്‍ ഫ്രണ്ടിനും ഒപ്പം ഇരുന്ന് തിരഞ്ഞെടുപ്പ് ജയിക്കാന്‍ തങ്ങളിലെല്ലും അദ്ദേഹം പറഞ്ഞു. വഞ്ചകരുടെ പിന്തുണ നേടാന്‍ കോണ്‍ഗ്രസിന് മടിയില്ലെന്നും തങ്ങള്‍ അത്തരക്കാരല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജരാജേശ്വരി നഗറില്‍ നിന്നും കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും ഷാ കുറ്റപ്പെടുത്തി.
സിദ്ധരാമയ്യയുമൊത്ത് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിൽ മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. കഴിഞ്ഞ നാല് വർഷമായി ഒരു വാർത്താ സമ്മേളനം പോലും വിളിക്കാത്ത പ്രധാനമന്ത്രിയുടെ നടപടി നീതികരിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളെ അഭിസംബോധന ചെയ്യവെ കോൺഗ്രസ് അവർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി. ബാബാ സാഹിബ് അംബേദ്ക്കറിനോട് കോൺഗ്രസിന് ബഹുമാനമുണ്ടായിരുന്നില്ല. അദ്ദേഹത്തിന് കോൺഗ്രസ് ഭാരത രത്ന നൽകിയില്ലെന്നും മോദി വിമർശിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.