scorecardresearch
Latest News

കർണാടകയിൽ ട്വിസ്റ്റ്; അഴിമതി കേസിൽ ബിജെപി നേതാവ് ജഡ്‌ജിക്ക് കോഴ വാഗ്‌ദാനം ചെയ്യുന്ന വീഡിയോ പുറത്ത്

തിരഞ്ഞെടുപ്പിന് മണിക്കൂറുകൾക്ക് മുൻപ് പുറത്തുവിട്ട വീഡിയോ ബിജെപിയ്ക്ക് കനത്ത പ്രഹരമായി

karnataka elections, BJP, B Sriramulu bribe video, G Janardhana Reddy bribe video, Janardhana Reddy, Karnataka Congress, Yeddyurappa, bjp, congress, siddaramaiah, Indian express

ബെംഗളൂരു: നിയമസഭ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കർണാടകയിൽ ട്വിസ്റ്റ്. ബിജെപി നേതാവ് ബി.ശ്രീരാമലു, ബെല്ലാരിയിലെ ഖനി അഴിമതി കേസിൽ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസിന് കോഴ വാഗ്‌ദാനം ചെയ്യുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടു. അഴിമതിക്കേസില്‍ മുന്‍ മന്ത്രി ജനാര്‍ദ്ദനന്‍ റെഡ്ഡി സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അനുകൂല വിധി നേടാന്‍ മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകന് 160 കോടി രൂപ വാഗ്‌ദാനം ചെയ്യുന്നതാണ് വീഡിയോ.

ബെല്ലാരിയില്‍ നിന്നുള്ള പാര്‍ലമെന്‍റംഗം ബി.ശ്രീരാമലു ഈ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ നിന്ന് മൽസരിക്കുന്നുണ്ട്. ബാദാമയില്‍ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യക്കെതിരെയാണ് ശ്രീരാമലു മൽസരിക്കുന്നത്.

ബെല്ലാരിയിലെ റെഡ്ഡി സഹോദരന്മാരുടെ അടുത്ത സാഹായി കൂടിയാണ്. റെഡ്ഡി സഹോദരന്മാരുടെ മൈനിങ് കമ്പനിക്കെതിരായ അഴിമതി കേസില്‍ അനുകൂല വിധി നേടാന്‍, 2010 ല്‍ മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീരജ്ഞനുമായി ശ്രീരാമലു കോഴത്തുക പറഞ്ഞുറപ്പിക്കുന്നതാണ് വീഡിയോ. 160 കോടി രൂപ ശ്രീരാമലു വീഡിയോയില്‍ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

2010 മെയ് പത്തിന് ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍ റെഡ്ഡി സഹോദരന്മാര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. 2010 ജനുവരിക്കും മെയ് മാസത്തിനുമിടയില്‍ നിരവധി തവണ സമാനമായ കൂടിക്കാഴ്ച നടന്നുവെന്നും നൂറ് കോടി രൂപ ജഡ്ജിക്ക് നല്‍കിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karnataka assembly elections 2018 congress shows videos to link b sriramulu to bribery bjp says likely a fake sting