ന്യൂഡല്‍ഹി:കര്‍ണാടക തിരഞ്ഞെടുപ്പിന്‍റെ പ്രചാരണചൂടില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ജ്വലിച്ചുനില്‍ക്കുന്ന സമയത്ത് പുതിയ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി ബി.ജെ.പി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ബി.എസ്.യെഡിയൂരപ്പയാണ് കര്‍ണാടക അസ്സംബ്ലി തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള പ്രകടനപത്രികയാണ് വെള്ളിയാഴ്ച പുറത്തിറക്കിയത്.

ഒന്നരലക്ഷം രൂപയുടെ ജലസേചന പദ്ധതിയുള്‍പ്പെടെയുള്ള പ്രകടനപത്രികയില്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും കോ-പറെറ്റിവ് ബാങ്കുകളില്‍നിന്നുമുള്ള ഒരു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക വായ്പ്പകള്‍ എഴുതിത്തള്ളാനുള്ള പ്രഖ്യാപനവുമുണ്ട്.’ ബി.ജെ.പി വചന ഫോര്‍ കര്‍ണാടക ‘,എന്നാണ് പ്രകടനപത്രികയ്ക്ക് പേരിട്ടിരിക്കുന്നത്. 2012ലെ ഗോവധ നിരോധന ബില്‍ പുനരവതരിപ്പിക്കുമെന്നും ബി.പി.എല്‍ വിഭാഗത്തിലെ യുവതികള്‍ക്ക്‌ കല്യാണത്തിന് ഇരുപത്തി അയ്യായിരം രൂപയും മൂന്നു ഗ്രാം സ്വര്‍ണ്ണം ധനസഹായം നല്‍കും എന്നും പ്രകടനപത്രികയില്‍ പറയുന്നു.

ഇത് കൂടാതെ വെള്ളത്തിനു കടുത്ത ക്ഷാമം അനുഭവിക്കുന്നതിനു പ്രതിവിധിയായി ഒന്നര ലക്ഷം കോടിരൂപയുടെ ജലസേചന പദ്ധതികള്‍,മാലിന്യ ജല നിര്‍മ്മാര്‍ജ്ജനത്തിന്‍റെ ഭാഗമായി തടാകങ്ങളും അരുവികളും പുനരുദ്ധരിക്കല്‍,കര്‍ഷകരുടെയും പിന്നോക്ക വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ വായ്പ്പകള്‍,സ്കോളര്‍ഷിപ്പുകള്‍ ഉള്‍പ്പടെ ചേരിയില്ലാത്ത പ്രദേശമാക്കി കര്‍ണാടകയെ മാറ്റാനുള്ള പദ്ധതികളും പത്രികയില്‍ അവതരിപ്പിക്കുന്നു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഫ്രീ സാനിട്ടറി നാപ്കിന്നുകള്‍ ലഭ്യമാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ