ബെംഗളൂരു: തിരഞ്ഞെടുപ്പ് ഫലം ത്രിശങ്കുവാകില്ല, ബിജെപി മികച്ച ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി പ്രസിഡന്റ് അമിത് ​ഷാ അവകാശപ്പെട്ടു. ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിജെപി പ്രസിഡന്റ്.

“ലക്ഷ്യത്തിലേയ്ക്കുളള പകുതി ദൂരം ഞങ്ങൾ പിന്നിട്ടു കഴിഞ്ഞു. കർണാടക തിരഞ്ഞെടുപ്പ് വരുന്നത് തുടർച്ചായി പതിനഞ്ച് സർക്കാരുകൾ ബിജെപി രൂപീകരിച്ചു കഴിഞ്ഞതിന് ശേഷമാണ്. ഞങ്ങൾ ഞങ്ങളുടെ 21-ാമത് സർക്കാർ രൂപീകരിക്കും” അമിത് ഷാ അഭിപ്രായപ്പെട്ടു.

തൂക്ക് സഭയാണ് പ്രവചനങ്ങളെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ “അതുകൊണ്ടാണ് നമ്പർ നാളെ പറയാം. നാളെ എല്ലാവരോടും എത്ര സീറ്റ് കിട്ടുമെന്ന് പറയാം എന്ന് പറഞ്ഞത്. സർവേ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്. എത്ര സീറ്റ് കിട്ടുമെന്ന് ഞാൻ നാളെ പറയാം” ​അദ്ദേഹം പറഞ്ഞു

കർണാടക തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഭയത്തിന്റെ കണിക പോലും ബിജെപിക്ക് ഇല്ല. 50 ശതമാനം വോട്ട് നേടിയെടുക്കാൻ സംഘടനയെ തയ്യാറാക്കുകയാണ്. ഈ​ യുദ്ധത്തിൽ മൽസരിക്കുന്നത് തന്നെ 50 ശതമാനം വോട്ട് നേടാനും ജയിക്കാനുമാണ്. കണക്കുകൂട്ടലുകളൊക്കെ മറന്നേയ്ക്കൂ. അതുകൊണ്ട് നിങ്ങൾക്ക് എന്ത് ചെയ്യാനാകും. തിരഞ്ഞെടുപ്പ് പൂർണമായും സിദ്ധരാമയ്യയും കർണാടകത്തിലെ ജനങ്ങളും തമ്മിലാണ്.

കഴിഞ്ഞ​ അഞ്ച് വർഷത്തെ കർഷക വിരുദ്ധ സമീപനമായിരുന്നു സർക്കാരിന്റേത്. ക്രമസമാധാന പ്രശ്നങ്ങളുമുണ്ട്. ബെംഗളുരൂവിനെ ഹാരിസിനും ജോർജിനും റോഷൻ ബെയ്ഗിനുമായി (മൂവരും ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർത്ഥികളാണ്) വിട്ടുകൊടുത്തിരിക്കുകയാണ് സിദ്ധരാമയ്യ. അവർക്കെതിരെ നടപടികളെടുക്കുന്നില്ല. കാരണം അത് വോട്ട് ബാങ്കിനെ ബാധിക്കുമെന്നതിനാലാണ്. അഴിമതി നിറഞ്ഞ സർക്കാരാണ് കർണാടകത്തിലേത്. ഇതേ സമയം മോദി സർക്കാർ മൂന്ന് ലക്ഷം കോടിയുടെ പദ്ധതികളാണ് അനുവദിച്ചത്. ബെംഗളുരൂ മെട്രോ, റോഡുകൾ, മുദ്ര ബാങ്ക് വായ്‌പ എന്നിങ്ങനെ. ഈ രണ്ട് ഘടകങ്ങളും ബിജെപിക്ക് അനുകൂലമായ തരംഗം ഉയർത്തുമെന്ന് അമിത് ഷാ അവകാശപ്പെട്ടു.

കത്തുവ സംഭവം പോലുളള വിഷയങ്ങളുടെ വ്യവഹാരത്തിന് നമുക്ക് കോടതികളുണ്ട്. ഈ കേസ് കോടതിയുടെ മുന്നിലാണ്. അവർ അവരുടെ ജോലി ചെയ്യട്ടെ എന്നായിരുന്നു കത്തുവ സംഭവത്തിൽ ബിജെപിയും അവരുടെ സഖ്യ കക്ഷിയും തമ്മിൽ ഈ​ വിഷയത്തിലുളള അഭിപ്രായ വ്യത്യാസത്തെ കുറിച്ച് അമിത് ഷായുടെ മറുപടി.

ദേശീയ തലത്തിൽ ദലിത് സംഘടനകൾ ഏപ്രിൽ രണ്ടിന് നടത്തിയ പ്രതിഷേധം അതാത് സംസ്ഥാന സർക്കാരുകളും പൊലീസും കോടതികളും പരിശോധിക്കേണ്ട വിഷയമാണ്. മുൻകാലങ്ങളിൽ പല സർക്കാരുകളും കൊളീജിയത്തിന്റെ ശുപാർശകൾ തിരിച്ചയച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനുളള ഭരണഘടനാപരമായ അവകാശമാണിത്. സർക്കാരിന് പേരുകൾ തിരിച്ചയ്ക്കാനുളള​ അവകാശമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവുകൾ തന്നെ വ്യക്തമാക്കിയിട്ടുളളതാണ്.

ബിജെപിക്ക് എതിരെ ഉത്തരവിട്ട ജഡ്ജിയെ ഒഴിവാക്കിയ പേര്. ഇത് ബിജെപി അഭിമാന പ്രശ്നമാക്കി മാറ്റിയിരിക്കുകയാണെന്നാണ് കോൺഗ്രസ് അഭിപ്രായപ്പെടുന്നതെന്ന ചോദ്യത്തിന്, ഈ ചോദ്യം രാഹുൽ ഗാന്ധിയോട് ആണ് ചോദിക്കേണ്ടത് എന്നായിരുന്നു അമിത്​ ഷായുടെ മറുപടി.

ഞങ്ങൾ പേര് മാത്രമേ തിരിച്ചയച്ചിട്ടുളളൂ. എന്നാൽ​ ഇന്ദിരാഗാന്ധിയുടെ കാലത്ത് മൂന്ന് സുപ്രീം കോടതി ജഡ്ജിമാർ രാജിവച്ചിരുന്നു. നിങ്ങൾ ​ഈ ചോദ്യം രാഹുൽ ഗാന്ധിയോട് ചോദിക്കൂ. നേരത്തെ തന്നെ ചോദ്യം രാഹുലിനോട് ചോദിക്കണം. അദ്ദേഹം മറുപടി പറയാൻ തയ്യാറെടുത്ത് വരട്ടേ. ചോദ്യം കടലാസിൽ എഴുതി തന്നെ രാഹുലിന് നൽകണമെന്നും ബിജെപി പ്രസിഡന്റ് പരിഹസിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook