Latest News

തിരഞ്ഞെടുപ്പിന് മുന്‍പ് ജനതാദളുമായി സഖ്യം ചേര്‍ന്നിരുന്നെങ്കില്‍ കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തിയേനെ: മമതാ ബാനര്‍ജി

Karnataka election results 2018 : “കോണ്‍ഗ്രസും ബിജെപിയും പ്രാദേശിക പാര്‍ട്ടികളുടെ പ്രാധാധാന്യം ഓര്‍ക്കേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്”

Karnataka election results 2018: കൊൽക്കത്ത: തിരഞ്ഞെടുപ്പിന് മുന്‍പേ ജനതാദളുമായി സഖ്യം ചേര്‍ന്നിരുന്നു എങ്കില്‍ കോണ്‍ഗ്രസിന്റെ നില ഒരുപാട് മെച്ചപ്പെട്ടേനെയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ഫലം പുറത്തുവന്ന് തുടങ്ങിയപ്പോള്‍ തന്നെ മമത ജനതാദള്‍ (സെക്യുലര്‍) നേതാവ് ദേവഗൗഡയെ ഫോണില്‍ വിളിക്കുകയും ബിജെപിയെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസുമായി സഖ്യം ചേരണം എന്ന് പറയുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച തന്നെ തിരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ക്ക് അനുമോദനം അറിയിച്ചുകൊണ്ട് ബംഗാള്‍ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിര്രുന്നു. “തോറ്റവര്‍ തിരിച്ചു പൊരുതുക. കോണ്‍ഗ്രസ് ജനതാദളുമായി ചേര്‍ന്നിരുന്നു എങ്കില്‍ ഫലം മറ്റൊന്ന്‍ ആയേനെ”. ഫല പ്രഖ്യാപനം ബിജെപിക്ക് അനുകൂലമാകുകയായിരുന്ന സാഹചര്യത്തില്‍ മമത ട്വീറ്റ് ചെയ്തു.

ഫലങ്ങള്‍ മാറിമറിയുന്നത് കണ്ടപ്പോള്‍ മമത ദേവഗൗഡയെ ഫോണില്‍ ബന്ധപ്പെട്ടു. “ഒരു പ്രാദേശിക പാര്‍ട്ടി എന്ന നിലയില്‍ ജനതാദള്‍ മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇന്ന് വലിയ പങ്കാണ് വഹിക്കാനുള്ളത് എന്ന് ഞാന്‍ പറയാറുണ്ട്. കോണ്‍ഗ്രസും ബിജെപിയും പ്രാദേശിക പാര്‍ട്ടികളുടെ പ്രാധാന്യം ഓര്‍ക്കേണ്ടതുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അവരാണ് ഭാവിയിലെ കിങ്മേക്കേഴ്സ്.” മമതാ ബാനര്‍ജി പറഞ്ഞു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnataka assembly election results 2018 congress could have fared better if it had pre poll alliance with jds says mamata banerjee

Next Story
ജെഡിഎസ് എംഎൽഎമാർക്ക് ബിജെപി വാഗ്‌ദാനം ചെയ്തത് 100 കോടി: എച്ച്.ഡി.കുമാരസ്വാമി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express