ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെഡിയൂരപ്പ വിജയിച്ചു. ശിക്കാരിപുരയിൽ 9,857 വോട്ടുകൾക്കാണ് യെഡിയൂരപ്പയുടെ വിജയം. കോൺഗ്രസ് സ്ഥാനാർഥി ജെ.ബി.മലതേഷിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
അതേസമയം, മികച്ച മുഖ്യമന്ത്രിയെന്നും അഴിമതി വിരുദ്ധ ഭരണമെന്നും അവകാശപ്പെട്ട സിദ്ധരാമയ്യയ്ക്ക് ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നും പരാജയപ്പെട്ടു.
അവസാന കണക്കുകൾ പുറത്തു വരുമ്പോൾ തിരഞ്ഞെടുപ്പ് നടന്ന 222 മണ്ഡലങ്ങളിൽ 121 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. കനത്ത തിരിച്ചടി നേരിട്ട ഭരണകക്ഷിയായ കോൺഗ്രസ് 59 സീറ്റിൽ ഒതുങ്ങി.