ബെംഗ​ളൂ​രു: കര്‍ണാടകയില്‍ നി​യ​മ​സ​ഭ തിര​ഞ്ഞെ​ടു​പ്പിന്റെ ഔദ്യോഗിക പ്ര​ചാ​ര​ണ​ങ്ങ​ൾക്ക്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തുടക്കം കുറിച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഞ്ച് ദി​വ​സ​ത്തെ തിര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​ണ് ഇ​ന്ന് തു​ട​ക്കം കു​റിച്ചത്. അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ 15 റാ​ലി​ക​ളി​ലാ​ണ് മോ​ദി പ​ങ്കെ​ടു​ക്കു​ന്ന​ത്. ചാ​മ​രാ​ജ​ന​ഗ​റി​ലും ഉ​ഡു​പ്പി​യി​ലും ബെ​ല​ഗാ​വി​യി​ലു​ണാ​ണ് ഇന്ന് മോ​ദി​യു​ടെ പ്ര​ചാര​ണ​ങ്ങ​ൾ.

കോണ്‍ഗ്രസ് ഉളള ഇടങ്ങളിലൊക്കെ വികസന പാതയ്ക്ക് ഇവര്‍ തടസങ്ങളാണെന്ന് മോദി കുറ്റപ്പെടുത്തി. തന്നെ സംവാദത്തിന് വെല്ലുവിളിച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അദ്ദേഹം മറുപടി നല്‍കി. ‘കുറിപ്പൊന്നും നോക്കാതെ ഇംഗ്ലീഷിലോ ഹിന്ദിയിലോ രാഹുലിന്റെ മാതൃഭാഷയിലോ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നേട്ടത്തെക്കുറിച്ച് 15 മിനിറ്റ് സംസാരിക്കാനാവുമോ’, മോദി രാഹുലിനോട് ചോദിച്ചു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കൊടുങ്കാറ്റാകുമെന്ന് മോദി പറഞ്ഞു. കർണാടകത്തിലെ വോട്ടർമാർ മാറ്റം ആഗ്രഹിക്കുന്നു. കോണ്‍ഗ്രസിൽനിന്നും ജനങ്ങൾ ഇനിയൊന്നും പ്രതീക്ഷിക്കരുതെന്നും ചാമരാജനഗറിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. കുത്തഴിഞ്ഞു കിടക്കുന്ന സംസ്ഥാന ഭരണത്തെ രക്ഷപ്പെടുത്താൻ യെദിയൂരപ്പ അടുത്ത മുഖ്യമന്ത്രിയായി വരണം. ഇതിനായി ബിജെപിയെ വൻഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും മോദി അഭ്യർഥിച്ചു.

കര്‍ണാടകയില്‍ 80,000 കോടിയുടെ വികസന പദ്ധതികള്‍ പരിഗണനയിലുണ്ടെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ രാഷ്ട്രീയവത്കരിച്ച് തടസം നില്‍ക്കുകയാണെന്നും മോദി ആരോപിച്ചു. സി​ദ്ധ​രാ​മ​യ്യ​യി​ൽ​നി​ന്നും ക​ർ​ണാ​ട​ക പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ശ​ക്ത​മാ​യ നീ​ക്ക​ത്തി​ലാ​ണ് ബി​ജെ​പി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​മാ​സ​ങ്ങ​ളാ​യി ക​ർ​ണാ​ട​ക​ത്തി​ൽ പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​ വ​രി​ക​യാ​യി​രു​ന്നു. മോ​ദി​ക്കു പു​റ​മേ ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും ക​ർ​ണാ​ട​ക​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണ​ങ്ങ​ൾ ന​യി​ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook