ബെംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ക്ക് ഇന്നും അവസാനമായില്ല. വിശ്വാസ വോട്ടെടുപ്പ് നടക്കാതെ നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സഭ പിരിഞ്ഞതോടെ പ്രതിഷേധവുമായി ബിജെപി എംഎല്‍എമാര്‍ രംഗത്തെത്തി. ഇന്ന് രാത്രി മുഴുവന്‍ വിധാന്‍ സൗധയില്‍ കുത്തിയിരിക്കുമെന്നാണ് ബിജെപി എംഎല്‍എമാര്‍ പറയുന്നത്. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും ഗവര്‍ണറുടെ കത്തിന് സ്പീക്കര്‍ മറുപടി നല്‍കണമെന്നുമാണ് ബിജെപിയുടെ ആവശ്യം. നാളെ രാവിലെ 11 ന് നിയമസഭ വീണ്ടും ചേരുമെന്ന് അറിയിച്ച ശേഷമാണ് സ്പീക്കര്‍ ഇന്നത്തേക്ക് സഭ പിരിഞ്ഞതായി അറിയിച്ചത്.
Bengaluru: BJP MLAs to sit on an over night ‘dharna’ in the state assembly demanding that the Speaker replies to the Governor’s letter and holds a floor test. Assembly adjourned for the day. #Karnataka pic.twitter.com/shZJisDiVM
— ANI (@ANI) July 18, 2019
കർണാടകയിൽ വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടത്തണമെന്ന് ഗവർണർ വാജുഭായ് വാല നേരത്തെ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാക്കളുടെ ആവശ്യത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വിഷയത്തില്‍ ഇടപെട്ടത്. ഗവർണറുടെ സന്ദേശം സ്പീക്കർ സഭയിൽ വായിച്ചു. വിശ്വാസപ്രമേയത്തിൽ ഇന്ന് തന്നെ നടപടികൾ പൂർത്തിയാക്കണമെന്നും ഗവർണർ സ്പീക്കർ കെ.ആർ.രമേഷ് കുമാറിനോട് നിർദേശിച്ചു. സഭാനടപടികൾ നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥനെയും അയക്കുകയും ചെയ്തു. എന്നാൽ, കോൺഗ്രസ് ഇതിനെ എതിർത്തു. സ്പീക്കറുടെ അധികാരത്തിൽ ഗവർണർ ഇടപെടുന്നതിനെ കോൺഗ്രസ് വിമർശിക്കുകയായിരുന്നു.
Bengaluru: BJP MLAs inside the state Assembly after the House was adjourned for the day. They are on an over night ‘dharna’ demanding that the Speaker replies to the Governor’s letter and holds a floor test. #Karnataka pic.twitter.com/GWwYRFzOfT
— ANI (@ANI) July 18, 2019
ഗവർണറുടെ നിർദേശം സ്പീക്കർ പാലിക്കുന്നില്ല എന്നും ഇത് തെറ്റായ രീതിയാണെന്നും ബിജെപിയും ആരോപിച്ചു. ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, സ്പീക്കർ വഴങ്ങിയില്ല. വിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്പീക്കർ നിയമോപദേശം തേടിയിരുന്നു. ഗവർണറുടെ നിർദേശം സ്പീക്കർ അംഗീകരിക്കാതായതോടെ ബിജെപി പ്രതിഷേധം ആരംഭിച്ചു. ഇന്ന് രാത്രി മുഴുവൻ പ്രതിഷേധ സൂചകമായി ധർണ നടത്തുമെന്ന് ബിജെപി എംഎൽഎമാർ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി ഏറെ വെെകിയാണെങ്കിലും വിശ്വാസ വോട്ടെടുപ്പ് നടത്തുക തന്നെ വേണമെന്നാണ് ബിജെപിയുടെ ആവശ്യം.
Read Also: ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്ന വിദേശ രാജ്യം സൗദി അറേബ്യ
കര്‍ണാടക വിധാന്‍ സൗധയിലെ ആകെ അംഗബലം 224 ആണ്. കേവല ഭൂരിപക്ഷത്തിന് ആവശ്യമുള്ളത് 113 എംഎല്‍എമാരുടെ പിന്തുണയാണ്. വിമത എംഎല്‍എമാരെ അയോഗ്യരാക്കുകയോ അവരുടെ രാജി സ്വീകരിക്കുകയോ ചെയ്താല്‍ സഖ്യ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടും. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 113 എന്ന നമ്പരിലേക്ക് കുമാരസ്വാമി സര്‍ക്കാരിന് എത്താന്‍ സാധിക്കില്ല. നിലവില്‍ 117 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. 15 എംഎല്‍എമാരെ അയോഗ്യരാക്കുകയോ അവരുടെ രാജി സ്വീകരിക്കുകയോ ചെയ്താല്‍ അംഗബലം 102 ലേക്ക് ചുരുങ്ങും. പ്രതിപക്ഷത്തുള്ള ബിജെപിക്കാകട്ടെ 105 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ പിന്നീട് ബിജെപിക്കായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം ലഭിക്കുക.