കർണാൽ കിസാൻ മഹാ പഞ്ചായത്ത്: ചർച്ച പരാജയം; മിനി സെക്രട്ടറിയേറ്റ് മാർച്ചുമായി കർഷകർ

അഞ്ച് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഹരിയാന സർക്കാർ നിർത്തിവച്ചു

karnal kisan mahapanchayat, karnal kisan mahapanchayat latest news, kisan mahapanchayat in karnal today, karnal farmers protest today, karnal kisan mahapanchayat live, farmers protest in karnal, karnal mahapanchayat today, karnal farmers protest today live

ന്യൂഡൽഹി: കാർഷിക നിയമം പിൻവലിക്കുന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സമരം ചെയ്യുന്ന കർഷകർ കർണാലിലെ മിനി സെക്രട്ടേറിയറ്റിലേക്ക് മാർച്ച് ആരംഭിച്ചു. ഉദ്യോഗസ്ഥരുമായുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് മാർച്ച് ആരംഭിച്ചത്. നേരത്തെ ഒരു മഹാപഞ്ചായത്തിനു വേണ്ടി വലിയ തോതിൽ പ്രതിഷേധക്കാർ ഒത്തുകൂടിപ്പോൾ ജില്ലാ ഭരണകൂടം 11 അംഗ കർഷക സംഘത്തെ ചർച്ച നടത്താൻ നേരത്തെ ക്ഷണിച്ചിരുന്നു. ഈ ചർച്ചയാണ് പരാജയപ്പെട്ടത്.

മൂന്ന് തവണ ചർച്ചകൾ നടത്തിയിട്ടും ജില്ലാ ഭരണകൂടവുമായുള്ള ചർച്ച പരാജയപ്പെട്ടുവെന്ന് കർഷക നേതാവ് ബൽബീർ സിംഗ് രാജേവാൾ പറഞ്ഞു. കർഷകർ ഒരു പോലീസ് ബാരിക്കേഡുകളും തകർക്കില്ല, മറിച്ച് മിനി സെക്രട്ടേറിയറ്റ് ഘെരാവോ ചെയ്യും എന്ന തീരുമാനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർ ക്രമസമാധാന ലംഘനത്തിൽ ഏർപ്പെടില്ലെന്നും പോലീസ് അവരെ തടയാൻ ശ്രമിച്ചാൽ അറസ്റ്റ് വരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്ഡിഎം ആയുഷ് സിൻഹയുടെ “ആക്ഷേപകരമായ വാക്കുകൾ” യഥാർത്ഥത്തിൽ പോലീസ് ലാത്തിച്ചാർജിലേക്ക് നയിച്ചോ എന്ന് അന്വേഷിക്കാൻ കർണാൽ ഡെപ്യൂട്ടി കമ്മീഷണർ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടതായും രാജേവാൾ കൂട്ടിച്ചേർത്തു. കർണാൾ ഡെപ്യൂട്ടി കമ്മീഷണർ സിൻഹയെ പ്രതിരോധിക്കുന്നതിൽ ഉറച്ചുനിൽക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും രാജേവാൾ പറഞ്ഞു.

കർഷക സമരത്തെത്തുടർന്ന് കർണാൽ, കുരുക്ഷേത്ര, കൈതൽ, ജിന്ദ്, പാനിപ്പത്ത് ജില്ലകളിലെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഹരിയാന സർക്കാർ ചൊവ്വാഴ്ച പുലർച്ചെ 12:00 മുതൽ 24 മണിക്കൂർ നേരത്തേക്ക് നിർത്തിവച്ചു. സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിന്റെ 10 കമ്പനികൾ ഉൾപ്പെടെ 40 കമ്പനി സുരക്ഷാ സേനയെ കർണാൽ പട്ടണത്തിൽ വിന്യസിച്ചിട്ടുണ്ട്. കർണാൽ ഡെപ്യൂട്ടി കമ്മീഷണർ നിശാന്ത് കുമാർ യാദവ് സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധന ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Karnal kisan mahapanchayat farmers protest

Next Story
കാബൂളിൽ വൻ പാക് വിരുദ്ധ പ്രതിഷേധം; പിരിച്ചുവിടാൻ വെടിയുതിർത്ത് താലിബാൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com