ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കാര്‍ഗില്‍ രക്തസാക്ഷികളെ അനുസ്മരിച്ചു. ഇന്നു രാവിലെ തന്റെ ട്വിറ്ററിലൂടെയായിരുന്നു അനുസ്മരണം. ‘രാജ്യത്തിന്റെ അഭിമാനവും സുരക്ഷയും കാത്തുസൂക്ഷിക്കാന്‍ കാര്‍ഗില്‍ യുദ്ധസമയത്ത് ധീരമായി പോരാടിയ സൈനികരെ അനുസ്മരിക്കുന്നു.’ അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു.

കാര്‍ഗില്‍ വിജയദിവസം ഇന്ത്യന്‍ സൈന്യത്തിന്റെ ശൗര്യത്തെയും ത്യാഗങ്ങളെയുമാണ് നമ്മെ ഓര്‍മ്മിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യക്കുവേണ്ടി പോരാടിയ സൈനികരെ ആദരിക്കാനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ത്യന്‍ സൈന്യം ഇന്ന് വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തിന്റെ സ്മരണ പുതുക്കാനായി എല്ലാവര്‍ഷവും ജൂലൈ 26 കാര്‍ഗില്‍ ദിവസമായി രാജ്യം ആഘോഷിക്കാറുണ്ട്. 60 ദിവസത്തെ തുടര്‍ച്ചയായ പോരാട്ടത്തിനൊടവിലാണ് ഇന്ത്യ വിജയം നേടിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ