scorecardresearch

തെറ്റ് ആവര്‍ത്തിക്കാനില്ല; കര്‍ണാടകയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിഎസ്

15 മണ്ഡലങ്ങളിലും ജെഡിഎസ് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെറ്റ് ആവര്‍ത്തിക്കാനില്ല; കര്‍ണാടകയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിഎസ്

ബെംഗളൂരു: കര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിഎസ്. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും 15 മണ്ഡലങ്ങളിലും ഒറ്റയ്ക്കു മത്സരിക്കാനാണ് തീരുമാനമെന്നും എച്ച്.ഡി.ദേവഗൗഡ അറിയിച്ചു. ഒക്ടോബര്‍ 21 നാണ് ഉപതിരഞ്ഞെടുപ്പ്.

കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ തന്റെ മകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി ഒരുപാട് സഹിച്ചിട്ടുണ്ടെന്നും ആ തെറ്റ് ആവര്‍ത്തിക്കില്ലെന്നും ദേവഗൗഡ പറഞ്ഞു. 15 മണ്ഡലങ്ങളിലും ജെഡിഎസ് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ താഴയിറക്കുന്നതിലേക്ക് നയിച്ചത് 15 എംഎല്‍എമാരുടെ രാജി. അയോഗ്യരാക്കിയ 15 എംഎല്‍എമാര്‍ക്കും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. യെഡിയൂരപ്പ സര്‍ക്കാരിന് ഈ തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ആറ് സിറ്റെങ്കിലും ബിജെപിക്ക് ജയിക്കണം.

17 മണ്ഡലങ്ങളിലെ എംഎല്‍എമാരെയാണ് അയോഗ്യരാക്കിയതെങ്കിലും രണ്ട് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യം വേണ്ടെന്ന് കോണ്‍ഗ്രസിലും അഭിപ്രായമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കാനിരിക്കെയാണ് ജെഡിഎസിന്റെ പ്രഖ്യാപനം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Karanataka by election no coaliton with congress says devagauda