scorecardresearch

വിഖ്യാത കലാചരിത്രകാരി കപില വത്സ്യായൻ അന്തരിച്ചു

കേരളവുമായി അടുത്ത ബന്ധമുള്ളയാളാണ് കപില

കേരളവുമായി അടുത്ത ബന്ധമുള്ളയാളാണ് കപില

author-image
WebDesk
New Update
Kapila

ന്യൂഡൽഹി: പ്രശസ്‌ത കലാചരിത്രകാരിയും മുൻ രാജ്യസഭാ എംപിയുമായ കപില വത്സ്യായൻ അന്തരിച്ചു. 91 വയസ്സായിരുന്നു. ഇന്നു രാവിലെ ഒൻപതിനു ഡൽഹിയിലെ ഗുൽമോഹർ വസതിയിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്നാണ് മരണം.

Advertisment

ഐഐസി ഏഷ്യാ പ്രൊജക്ടിന്റെ ചെയർപേഴ്‌സണായിരുന്നു. ഇന്ദിര ഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്‌സിന്റെ സ്ഥാപക ഡയറക്‌ടർ കൂടിയായിരുന്നു കപില.

Read Also: Explained: ഉമർ ഖാലിദിന്റെ അറസ്റ്റ്; എന്താണ് തീവ്രവാദ വിരുദ്ധ നിയമം?

രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ടോടെ ലോധി ശ്‌മശാനത്തിൽ കപിലയെ സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

വളരെ അടുത്ത ബന്ധുക്കൾ മാത്രമായിരിക്കും സംസ്‌കാര ചടങ്ങിൽ പങ്കെടുക്കുക.

Advertisment

കേരളവുമായി അടുത്ത ബന്ധമുള്ളയാളാണ് കപില. സംസ്ഥാനത്തെ കലാ വൈവിധ്യങ്ങളെക്കുറിച്ചു ഗഹനമായ പഠനത്തിനു ശേഷം ‘ദ് ആര്‍ട്‌സ് ഓഫ് കേരള ക്ഷേത്രം’ എന്ന പുസ്തകം രചിച്ചിരുന്നു.

Art Obituary

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: